Headlines

വടകരയിൽ ബിരുദ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബിരുദ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. നാദാപുരം വെള്ളൂരിലാണ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മടപ്പള്ളി ഗവ. കോളേജ് ബിരുദ വിദ്യാർത്ഥിനിയായ ആയാടത്തിൽ അനന്തന്‍റെ മകൾ ചന്ദനയാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോയി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Read More

കെഎം അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി മലപ്പുറം മുതൂര്‍ കവ്രപമാ റത്ത് മനയില്‍ കെഎം അച്യുതന്‍ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് കാലാവധി. ക്ഷേത്രം തന്ത്രി പിസി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടത്തിയ നറുക്കെടുപ്പിലാണ് കെഎം അച്യുതന്‍ നമ്പൂതിരിക്ക് നറുക്ക് വീണത്. ഉച്ചപൂജ നിര്‍വ്വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിന്ന് നറുക്കെടുത്തത്. മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച…

Read More

ലൗ ജിഹാദ് പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്

കോട്ടയം. ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ വെച്ചാണ് വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നും അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നുമായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. 22, 23 വയസാകുമ്പോള്‍ പെണ്‍കുട്ടികളെ കെട്ടിച്ചുവിടണമെന്നും ഇക്കാര്യം ക്രൈസ്തവ…

Read More

പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് പൂട്ടിച്ചു

തൃശൂർ: പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് പൂട്ടിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി നേരിട്ടെത്തി പൂട്ടിട്ടത്. പുന്നയൂർക്കുളം അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തിച്ചിരുന്ന ഷാപ്പാണ് പൂട്ടിയത്. പാർപ്പിടാവശ്യത്തിനുള്ള കെട്ടിടത്തിലാണ് ഷാപ്പ് പ്രവർത്തിക്കുന്നതെന്നും, കെട്ടിടത്തിൽ അനധികൃതമായി നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുള്ളതായും പഞ്ചായത്ത് അധികൃതർ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് നോട്ടിസ് നൽകിയിരുന്നെങ്കിലും ഷാപ്പിൻ്റെ പ്രവർത്തനം തുടർന്നു പോരുകയായിരുന്നു. ഷാപ്പ് പ്രവർത്തനം പൂട്ടിച്ചതിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രദേശത്ത്…

Read More

അധ്യാപകര്‍ക്കെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി മാത്രമേ കേസെടുക്കാവൂ: ഹൈക്കോടതി

കൊച്ചി: സ്‌കൂളില്‍ അച്ചടക്കമുറപ്പാക്കാന്‍ അധ്യാപകര്‍ കൈയില്‍ ചൂരല്‍ കരുതട്ടെയെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ആറാംക്ലാസുകാരനെ ചൂരല്‍കൊണ്ട് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ അധ്യാപകന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്. ചൂരല്‍ പ്രയോഗിക്കാതെ വെറുതേ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് കകോടതി ചൂണ്ടിക്കാട്ടി. അധ്യാപകരെ തടഞ്ഞുവെച്ചതിന്റെയും മര്‍ദിച്ചതിന്റെയും വാര്‍ത്തകളാണ്…

Read More

ചൊക്രമുടി ഭൂമി കയ്യേറ്റം; നാല് പട്ടയങ്ങൾ റദ്ദാക്കിയതായി റവന്യൂ വകുപ്പ്

തിരുവനന്തപുരം: ഇടുക്കി ചൊക്രമുടിയിലെ അനധികൃത ഭൂമി കയ്യേറ്റങ്ങൾ കണ്ടെത്തിയ സഹചര്യത്തിൽ നാല് പട്ടയങ്ങൾ റദ്ദാക്കിയെന്ന് റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസ്. അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിച്ചു. റദ്ദാക്കിയ പട്ടയങ്ങൾ നാലും ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്. ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അന്വേഷണത്തിന് നിർദേശിച്ചിരുന്നു. പരിശോധനയിൽ വ്യാജരേഖകൾ ചമച്ച് അനധികൃതമായി ഭൂമി കയ്യേറ്റം…

Read More

ലൈംഗികച്ചുവയോടെയുള്ള സംസാരം അല്ലായിരുന്നെന്ന് പ്രതിഭാഗം; കേരളത്തിൽ ചരിത്രത്തിലാദ്യമായി വിചാരണ നടത്താതെ പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കി

കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ ചിങ്ങവനം പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ് വിചാരണ കൂടാതെ തള്ളി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നായിരുന്നു കണ്ടക്ടർക്കെതിരായ പരാതി. എന്നാൽ, കേസ് കോടതിയിലെത്തിയതോടെ ലൈംഗികച്ചുവയോടെയുള്ള സംസാരം ആയിരുന്നില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് പ്രതിയെ കുറ്റവിമുക്തമാക്കുകയായിരുന്നു. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷൽ കോടതിയുടേതാണ് അസാധാരണ നടപടി. സംസ്ഥാനത്ത് ആദ്യമായാണു പോക്സോ കേസിൽ പ്രതിയെ വിചാരണ നടത്താതെ കോടതി വിട്ടയയ്ക്കുന്നതെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2024 ജൂലൈ നാലിന് നടന്ന സംഭവത്തിലാണ്…

Read More

വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിൽ

കണ്ണൂർ: വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം പിടിയിൽ. കണ്ണൂർ ഉളിക്കലിലാണ് സംഭവം. ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും എംഡിഎംഎയും ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും പിടിച്ചെടുത്തു. അഞ്ചു ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ഇന്നലെ അഞ്ച് മണിയോടെയാണ് പൊലീസ് പ്രതികൾ താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിലെത്തിയത്. സംഘം വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. പിന്നീട്…

Read More

രാസലഹരി കടത്തിയ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കോഴിക്കോട് പൊലീസ്

കോഴിക്കോട്: രാസലഹരി കടത്തിയ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കുന്ദമംഗലം പൊലീസ്. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. രാസലഹരി വില്‍പ്പനക്കാരില്‍ പ്രധാനിയാണ് ഡേവിഡ് എന്നാണ് പൊലീസ് പറയുന്നത്. ജനുവരി 21ന് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാരന്തൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നിന്ന് 221.89 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം മുസ്മില്‍ (27), കോഴിക്കോട്…

Read More

പോലീസുകാരനുള്‍പ്പെട്ട കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍, ഇതുവരെ അറസ്റ്റിലായത് പത്തുപേര്‍

പുനലൂര്‍ : പോലീസുകാരനടക്കം 11 പേര്‍ പ്രതികളായ പുനലൂരിലെ കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന ആറാംപ്രതി അറസ്റ്റില്‍. മൈനാഗപ്പള്ളി കാരൂര്‍ക്കടവ് ട്രാന്‍സ്ഫോര്‍മര്‍ ജങ്ഷനു സമീപം കാവില്‍ വീട്ടില്‍ ഷിബു (41) ആണ് അറസ്റ്റിലായത്. എട്ടുമാസം മുന്‍പ് പുനലൂര്‍ കുര്യോട്ടുമലയിലെ വീട്ടില്‍നിന്നും 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞരാത്രി കരുനാഗപ്പള്ളിയില്‍ നിന്നാണ് ഷിബുവിനെ അറസ്റ്റുചെയ്തതെന്ന് എസ്എച്ച്ഒ ടി.രാജേഷ്‌കുമാര്‍ പറഞ്ഞു. ഇയാള്‍ മുന്‍പും കേസുകളില്‍ പ്രതിയാണെന്നും കഞ്ചാവ് കേസിലെ മുഖ്യപ്രതികളായ പുനലൂര്‍ മുസാവരിക്കുന്നില്‍ ചരുവിള പുത്തന്‍വീട്ടില്‍ ഷാനാവാസ് (41),…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial