പട്ടയത്തിലെ തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടത് ഏഴരലക്ഷം രൂപ; മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പിടിയിൽ
മലപ്പുറം: പട്ടയത്തിലെ തെറ്റ് തിരുത്താൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവശ്യപ്പെട്ടത് ഏഴര ലക്ഷം രൂപ. മലപ്പുറത്ത് കൈക്കൂലിയുടെ അഡ്വാൻസായി 50000 രൂപ വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഅമത്തുള്ളയാണ് പിടിയിലായത്. ആദ്യ ഗഡുവായി 2 ലക്ഷം രൂപ ഉടൻ നൽകണമെന്ന് പറഞ്ഞതോടെ തിരുവാലി സ്വദേശിയായ സ്ഥലം ഉടമ വിജിലൻസിൽ വിവരം അറിയിച്ചു. പിന്നാലെ “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ നിഅമത്തുള്ള കുടുങ്ങുകയായിരുന്നു. വിജിലൻസിന്‍റെ…

