രക്ഷിതാക്കളുടെ സമ്മതമില്ലെങ്കിൽ പോലും സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെടുന്ന പങ്കാളിയെ വിവാഹം കഴിക്കാംവിവാഹ നിയമത്തിൽ പുതിയ മാറ്റങ്ങളുമായി യുഎഇ

അബുദാബി: വിവാഹ നിയമത്തിൽ പുതിയ മാറ്റങ്ങളുമായി യുഎഇ. 2025 ഏപ്രിൽ 15 മുതൽ യുഎഇ ഫെഡറൽ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ മാറ്റങ്ങൾ നിലവിൽ വരും. നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി വിവാഹസമ്മതം, വിവാഹപ്രായം, വിവാഹമോചന നടപടികൾ എന്നിവയിലാണ് മാറ്റം വരുക. രക്ഷിതാക്കളുടെ സമ്മതമില്ലെങ്കിൽ പോലും സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെടുന്ന പങ്കാളിയെ വിവാഹം കഴിക്കാം എന്നതാണ് ഒന്നാമതായി കൊണ്ടുവന്നിരിക്കുന്ന മാറ്റം. സ്വന്തം രാജ്യത്തെ നിയമത്തിൽ വിവാഹത്തിന് രക്ഷിതാവ് വേണമെന്ന് നിഷ്കർഷിക്കുന്നില്ലെങ്കിൽ വിദേശികളായ മുസ്‌ലിം സ്ത്രീകൾക്കും ഈ നിയമം ബാധകമാകും. നിയമപരമായ…

Read More

മലപ്പുറത്ത് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം കൽപ്പകച്ചേരിയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന ആണ് കൊല്ലപ്പെട്ടത്. ഭർത്താവും മകനും ആമിനയും ആണ് വീട്ടിൽ താമസിക്കുന്നത്. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ പുറകിലൂടെ ചെന്ന മകൻ വെട്ടുകയായിരുന്നു. വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഗ്യാസ് കുറ്റി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.

Read More

അഞ്ച് കൊതുകിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുനൽകുന്നവർക്ക് പണം; ഡെങ്കിപ്പനി പ്രതിരോധത്തിന് വ്യത്യസ്ത മാർഗം

മനില: ഡെങ്കിപ്പനി രാജ്യവ്യാപകമായി വർധിച്ചുവരുന്നതിനാൽ രോഗം പടർന്നു പിടിക്കുന്നത് തടയാൻ വിവിധ വഴികൾ തേടുകയാണ് ഫിലിപ്പീൻസിലെ മനില നിവാസികൾ. അതിൽ തികച്ചും വ്യത്യസ്തമായ മാർഗമാണ് സെൻട്രൽ മനിലയിലെ ഒരു വില്ലേജ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കൊതുകിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുനൽകുന്നവർക്ക് ഒരു പെസോ (1.50 രൂപ) നൽകുമെന്നാണ് അഡീഷൻ ഹിൽസിലെ വില്ലേജ് ക്യാപ്റ്റന്റെ പ്രഖ്യാപനം. പ്രാദേശിക ശുചീകരണ ശ്രമങ്ങൾക്കൊപ്പം ഉഷ്ണമേഖലാ രോഗത്തിൻ്റെ വ്യാപനം തടയുന്നതിൽ താൻ ആരംഭിച്ച ബോധവൽക്കരണ പദ്ധതിക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് അഡീഷൻ…

Read More

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 12 വയസുള്ള കുട്ടിയടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ് ഗുരുതരമായ ഒരാളെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. പലര്‍ക്കും സാരമായ പരിക്കുണ്ട്. തെയ്യം തെങ്ങില്‍ കയറുന്ന പ്രസിദ്ധമായ ചടങ്ങുള്‍പ്പെടെയുള്ള ക്ഷേത്രമാണ്

Read More

കാക്കനാട് കൂട്ട ആത്മഹത്യ: അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയ നിലയിൽ

കൊച്ചി: കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഹിന്ദിയിലാണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. ശാലിനി വിജയ്‌യുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും…

Read More

ഇനിയങ്ങനെ ജയിച്ചു കയറാനാവില്ല ; ചെറിയ ക്ലാസ്സുകളിലും ഓള്‍പാസ് ഒഴിവാക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേത്തട്ടിലേക്കും ഓള്‍ പാസ് ഒഴിവാക്കല്‍ ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്. വാരിക്കോരി മാർക്ക് നൽകി ഓള്‍ പാസ് നൽകുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് തീരുമാനം. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതിലും പിന്നീട് പത്തിലും ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ധാരണ. തുടർന്ന് ഏഴിലും പിന്നെ താഴേത്തട്ടിലേക്കും കൂടി എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക് നിർബന്ധമാക്കാനാണ് നീക്കം. എഴുത്തു പരീക്ഷയ്ക്ക് ആകെയുള്ള മാർക്കിന്റെ 30 ശതമാനമാണ്…

Read More

സോണിയാ ഗാന്ധി  ആശുപത്രിയിൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധി ആശുപത്രിയില്‍. വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More

വെമ്പായം പെരുംകൂറിൽ
ഫർണിച്ചർ കടയിൽ തീ
പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

വെമ്പായം:  പെരുംകൂറിൽഫർണിച്ചർ കടയിൽ തീപിടിച്ചു.ഗാലക്സി ആഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന നെടുവേലി സ്വദേശി മധുവിന്റെ ഫർണിച്ചർ ഷോപ്പിലാണ് തീപിടിച്ചത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.ഫർണിച്ചർ കടയോട് ചേർന്നുള്ള സിയോൺകുന്ന് സ്വദേശി വിശാഖിൻ്റെ  ഉടമസ്ഥതയിലുള്ള റീന ലെറ്റ്സ് & സൗണ്ട്സ് കടയിലേക്കും തീ പടർന്നു. 300 സെറ്റ് സീരിയലും 2 ആംപ്ലിഫയറു കത്തി നശിച്ചു. തീ പടർന്നപ്പോൾ സാധനങ്ങൾ പുറത്തേക്ക് മാറ്റാൻ സാധിച്ചതിനാൽ നാശനഷ്ടം കുറയ്ക്കാൻ സാധിച്ചു.ഒരു ലക്ഷം രൂപയുടെ നാശമുണ്ടായതായി ഉടമ വിശാഖ്…

Read More

കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിന് സ്വാതന്ത്രം ഉണ്ടാകണം: ഡൽഹി ഹൈക്കോടതി

പ്രായപൂർത്തിയോടടുത്ത കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യം ഉണ്ടാകണമെന്നു ഡൽഹി ഹൈക്കോടതി. ഇവയെ പോക്സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം രൂപപ്പെടണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഡൽഹി സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണക്കോടതി വിധി ശരിവച്ചാണു ഹൈക്കോടതിയുടെ ഉത്തരവ്. യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും പരസ്പരസമ്മതത്തോടെയാണു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും പെൺകുട്ടി മൊഴി നൽകി.പരാതി നൽകുന്ന സമയത്തു പെൺകുട്ടിക്കു 18 വയസ്സു പൂർത്തിയായിരുന്നില്ല….

Read More

ആവശ്യത്തിന് സ്വര്‍ണം വാങ്ങി, മൊബൈലില്‍ ബില്ലടച്ചത് കാട്ടി, പക്ഷേ മണിക്കൂറൊന്ന് കഴിഞ്ഞപ്പോള്‍ അറിഞ്ഞത് വൻ തട്ടിപ്പ്

തൃശൂർ:പെരിഞ്ഞനം മൂന്നുപീടികയില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച്‌ യുവാവ് എട്ട് പവന്‍റെ സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തു.മൂന്നുപീടിക സെന്‍ററിന് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ജ്വല്ലറിയില്‍ ആണ് സംഭവം. വളയും മാലയും മോതിരവും വാങ്ങിയ ശേഷം 6 ലക്ഷത്തോളം രൂപ വരുന്ന ബില്ല് നെറ്റ് ബാങ്കിലെ നെഫ്റ്റ് സംവിധാനം വഴി അടക്കുകയാണെന്നു പറഞ്ഞ് യുവാവ് പണം അടച്ചതിന്‍റെ സ്ലിപ്പ് സ്വന്തം മൊബൈലില്‍ ജ്വല്ലറി ഉടമയെ കാണിക്കുകയായിരുന്നു. നെഫ്റ്റ് ആയതിനാല്‍ ജ്വല്ലറിയുടെ അക്കൗണ്ടില്‍ ഇതിന്‍റെ സന്ദേശം എത്താൻ വൈകുമെന്ന് ഇയാള്‍ ജ്വല്ലറി ഉടമയെ ധരിപ്പിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial