Headlines

രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ ; ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം : രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുക, അവരുടെ ഉൽപ്പാദനക്ഷമതയും ആശയങ്ങളും സമൂഹത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് കമീഷന്റെ ലക്ഷ്യം. അർധ ജുഡീഷ്യൽ അധികാരങ്ങളോടെയാണ് കമ്മീഷൻ രൂപീകരിക്കുക. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകാൻ കമ്മീഷന്‌ ചുമതലയുണ്ടാവും. കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ചെയർപേഴ്സണും നാലിൽ കവിയാത്ത എണ്ണം അംഗങ്ങളുമുണ്ടാകും. ചെയർപേഴ്സൺ ഉൾപ്പെടെ…

Read More

ഹരിതകർമസേനയുടെ മാലിന്യസംഭരണ വാഹനത്തിന് തീപിടിച്ചു; ജീവനക്കാർ  ചാടി രക്ഷപ്പെട്ടു

കളമശ്ശേരി: നഗരസഭ ഹരിതകർമസേനയുടെ മാലിന്യസംഭരണ വാഹനത്തിന് തീപിടിച്ചു. ഓട്ടത്തിനിടെയാണ് വണ്ടിക്ക് തീ പിടിച്ചത്. വണ്ടിക്ക് തീ പിടിച്ചതോടെ ജീവനക്കാർ ചാടി രക്ഷപ്പെടുകയായിരുന്നു. വണ്ടിക്ക് തീ പിടിക്കുന്നതായി നാട്ടുകാർ പറഞ്ഞതോടെയാണ് ഡ്രൈവർ തീ പടരുന്നത് കണ്ടത്. കുസാറ്റ് റോഡിൽ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വെച്ചാണ് സംഭവം. തൃക്കാക്കര അമ്പലം വാർഡിൽനിന്ന് ജൈവ മാലിന്യം ശേഖരിച്ച് സംഭരണ കേന്ദ്രത്തിലേക്ക് മടങ്ങും വഴി വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഡ്രൈവർ കാബിനു പിന്നിൽ പൊട്ടിത്തെറി ശബ്ദത്തോടെയാണ് തീപിടിച്ചത്. വണ്ടി ഭാഗീകമായി…

Read More

കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്

കോട്ടയം: കോട്ടയത്ത്‌ എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. വാഴൂർ സ്വദേശി നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് ഡൽഹിയിൽനിന്നുള്ള ഇ.ഡി സംഘം പരിശോധന നടത്തിയത്. പിഎഫ്ഐ ഡിവിഷണൽ സെക്രട്ടറിയായിരുന്നു നിഷാദ്. നേരത്തേ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ ഇ.ഡി അറസ്റ്റുചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതിലും പിന്നീട് നടത്തിയ അന്വേഷണത്തിലും നിഷാദുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

Read More

കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

മലപ്പുറം: കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽജാർ ഹുസൈനിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രക്കാരനായ അഹദുൽ ഇസ്‌ലാമിനെ ഗുഡ്സ് ഓട്ടോയിലെത്തിയ ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിനെ…

Read More

ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍; വിധി ശനിയാഴ്ച

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുടെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.ഷാബാ ഷെരീഫിനെ…

Read More

മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറായില്ല; യുവാവിനെ നിലവിലെ കാമുകൻ വെടിവെച്ചു കൊന്നു

ലക്നൗ: മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്ത യുവാവിനെ കാമുകിയും നിലവിലെ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽ മാർച്ച് 14നാണ് കൊലപാതകം നടന്നത്. ഔസംഗഞ്ച് സ്വദേശിയായ ദിൽജിത്ത് (33) ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ നിലവിലെ കാമുകനാണ് യുവാവിനെ വെടിവെച്ച് കൊന്നത്. ഒരു മാസത്തിലേറെയായി ദിൽജിത്തിനെ കൊലപ്പെടുത്താൻ യുവതിയും പുതിയ കാമുകനായ രാജ്‌കുമാറും ചേർന്ന് പദ്ധതിയിട്ടിരുന്നു. ദിൽജിത്ത് സ്ഥിരമായി തന്നെ വിളിച്ച് ശല്യം ചെയ്യുന്നുവെന്നും, പ്രണയ ബന്ധം തുടരാൻ നിർബന്ധിക്കുന്നുവെന്നും പറഞ്ഞ് യുവതിയാണ് രാജ്‌കുമാറിനെക്കൊണ്ട് കാമുകനെ കൊലപ്പെടുത്താൻ…

Read More

വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ ഗൂഗിൾ പേ എന്ന വ്യാജേനെ വ്യാജ ആപ് ഉപയോഗിച്ച വിദ്യാർഥികൾ അറസ്റ്റിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ വ്യാപാര സ്‌ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ ഗൂഗിൾ പേ എന്ന വ്യാജേനെ വ്യാജ ആപ് ഉപയോഗിച്ച വിദ്യാർഥികൾ അറസ്റ്റിൽ. ചെർപ്പുളശ്ശേരിയിലെ വസ്ത്ര വിൽപനശാലയിലും ഫാൻസി കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയ വിദ്യാർത്ഥികൾ വ്യാജ ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് കടക്കാരുടെ പിടിയിലായത്. ഗൂഗിൾ പേ വഴിയാണ് വിദ്യാർത്ഥികൾ സാധനങ്ങൾക്ക് പണം നൽകിയത്. ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം അയച്ചതായി ഇവർ ഭാവിച്ചു. തുക അയച്ചതിന്റെ ചിഹ്നം മൊബൈൽ…

Read More

നിലമ്പൂരിൽ ഇലക്ട്രോണിക്ക് കടയിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തു

നിലമ്പൂർ: എടക്കരയിൽ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. മുഹമ്മദ് കബീർ എന്നയാളുടെ ഇലക്ട്രോണിക്ക് കടയിൽ നിന്നാണ് രണ്ട് ആനക്കൊമ്പുകൾ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ഇയാളുടെ കടയിൽ നിന്ന് ആനക്കൊമ്പുകൾ വാങ്ങാനെത്തിയ തൃശൂർ മേലാറ്റൂർ സ്വദേശികളായ മൂന്ന് പേരും ഇതിൽ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിൽ ആയിരിക്കുന്നത്. കരുളായിൽ നിന്നാണ് തനിക്ക് ആനക്കൊമ്പുകൾ ലഭിച്ചതെന്നായിരുന്നു പിടിയിലായ കബീർ നൽകിയ മൊഴി . എന്നാൽ…

Read More

ആലുവയിൽ നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

ആലുവയിൽ നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തായിക്കാട്ടുകര കോടഞ്ചേരി സ്വദേശിയായ കുട്ടിയെ ആണ് കാണാതായത്. അന്വേഷണം ഊ‍ർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്. കുട്ടിയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. ചൊവ്വാഴ്ച രാത്രിയിൽ ചാ‌യ കുടിക്കാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ല എന്നാണ് വീട്ടുകാരുടെ പരാതിയിൽ പറയുന്നത്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോ എന്ന്…

Read More

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് 160 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി 66,000 തൊട്ട സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് 160 രൂപ വര്‍ധനയോടെ പവന്‍ വില 66,480ലേക്ക് എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8310 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial