പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ സന്തോഷ് കുമാര്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയാണ് സന്തോഷ് കുമാര്‍. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 39 കാരനായ സന്തോഷ് കുമാറിനെ പാമ്പ് കടിച്ചത്. ഉടന്‍ തന്നെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പതിനഞ്ചാം വയസ് മുതല്‍ പാമ്പിനെ പിടിക്കാന്‍ തുടങ്ങിയ സന്തോഷുനെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ദക്ഷിണ തമിഴ്‌നാട് ഭാഗത്ത് പാമ്പുപിടിച്ച രംഗത്ത് ഏറ്റവും അറിയപ്പെട്ട വ്യക്തിയുമാണ്…

