Headlines

മദ്യപിച്ചെത്തിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസിന്റെ പിടിയിലായി

കടലുണ്ടി:  മദ്യപിച്ചെത്തിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിലായി. കടലുണ്ടി പഞ്ചായത്ത് സെക്രട്ടറി ആർ രമണനെയാണ് കോഴിേക്കാട് വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കടലുണ്ടി പഞ്ചായത്തിലെ പുഴയോരത്തുനടന്ന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ശനിയാഴ്ച വൈകീട്ട് സംഘം പഞ്ചായത്ത് ഓഫീസിലെത്തിയത്. തുടർന്ന് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനിടയിൽ ഇയാളിൽനിന്ന് മദ്യത്തിന്റെ രൂക്ഷഗന്ധം വരുകയും പഞ്ചായത്ത് സെക്രട്ടറിയുടെ പെരുമാറ്റത്തിൽ വിജിലൻസ് സംഘത്തിന് സംശയം…

Read More

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.ആറ്റിങ്ങൽ അവനവഞ്ചേരി തുണ്ടിൽ വീട്ടിൽ പരേതനായ പ്രശീലൻ്റെ മകൻ പ്രവീൺ ( 41 )ആണ് മരിച്ചത്. അവനവഞ്ചേരി മുള്ളിയിൽ കടവിലാണ് അപകടം നടന്നത് . നദിയിൽ കുളിക്കുന്നതിനിടയിൽ ആണ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ നടത്തി വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കിട്ടിയത്. ഭാര്യ : ലക്ഷ്മി

Read More

സ്‌കൂട്ടറിന് പിറകില്‍ തിരിഞ്ഞിരുന്ന് അപകടകരമാം വിധത്തില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: സ്‌കൂട്ടറിന് പിറകില്‍ തിരിഞ്ഞിരുന്ന് അപകടകരമാം വിധത്തില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുടെ, മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ കോഴിക്കോട് മാവൂര്‍-തെങ്ങിലക്കടവ് റോഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പത്ത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടിയുമായി കെഎല്‍ 11 ബിഇസഡ് 7624 നമ്പറിലുള്ള ഇലക്ട്രിക് സ്‌കൂട്ടറില്ലാണ് ഒരാൾ യാത്രചെയ്തിരുന്നത്. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. പിറകിൽ പെണ്‍കുട്ടി തിരിഞ്ഞിരുന്നാണ് സഞ്ചരിച്ചിരുന്നത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ഇടക്കിടെ കുട്ടി നോക്കുന്നതും ദൃശ്യത്തില്‍…

Read More

‘കണ്ടാല്‍ പെണ്ണിനെപ്പോലെ തോന്നില്ലെന്നടക്കം പ്രഭിന്‍ വിഷ്ണുജയോട് പറഞ്ഞു; ഇത്രയും മാരകമായ പ്രശ്‌നങ്ങളാണ് അവളനുഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു’; വിഷ്ണുജയുടെ സഹോദരിമാര്‍

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് പ്രഭിന്‍ വിഷ്ണുജയെ വളരെയധികം അവഹേളിച്ചിരുന്നുവെന്ന് സഹോദരിമാരായ ദിവ്യയും ദൃശ്യയും. കണ്ടാല്‍ പെണ്ണിനെ പോലെ തോന്നില്ലെടക്കം വിഷ്ണുജയോട് പറഞ്ഞിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു. ഇത്രയും മാരകമായ പ്രശ്‌നങ്ങളാണ് അനുഭവിച്ചിരുന്നതെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളുവെന്നും വിഷ്ണുജയുടെ കൂടെകൊണ്ടു പോകാന്‍ അടക്കം അവന് ബുദ്ധിമുട്ടായിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും ദിവ്യയും ദൃശ്യയും വ്യക്തമാക്കി. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും നിനക്ക് അവിടെ പറ്റുന്നില്ലെങ്കില്‍ ഇങ്ങോട്ട് പോരെന്ന് തങ്ങള്‍ പറയാറുണ്ടായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി….

Read More

റഷ്യയിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു

റഷ്യൻ ഫെഡറേഷന്റെ ഫെഡറൽ അസംബ്ലിയുടെ സ്റ്റേറ്റ് ഡുമ ചെയർമാൻ ശ്രീ. വ്യാഷെസ്ലാവ് വോളോഡിൻ നയിക്കുന്ന റഷ്യൻ ഫെഡറേഷനിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് (ഫെബ്രുവരി 3, 2025) രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. ഇന്ത്യയിലേക്കുള്ള പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട്, പൊതുജന പ്രതിനിധികൾക്കിടയിലുള്ള ഇത്തരം ആശയകൈമാറ്റങ്ങൾ ശക്തമായ സഹകരണം വളർത്തിയെടുക്കുക മാത്രമല്ല, പരസ്പരപങ്കാളിത്തം സമകാലികമായി തുടരാൻ അനുവദിക്കുകയും ചെയ്യുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. നിലനിർത്തപ്പെടുന്ന ബന്ധങ്ങളുടെ പ്രത്യക്ഷമായ സ്വാധീനം, വിവിധ തലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ആശയവിനിമയത്തിൽ…

Read More

ഗുണനിലവാരം ഇല്ലാത്ത സോളാര്‍ പാനല്‍ നല്‍കിയെന്ന പരാതിയില്‍ 2.70 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

എറണാകുളം: ഗുണനിലവാരമില്ലാത്തതും കാലഹരണപെട്ടതുമായ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു നല്‍കി നഷ്ടമുണ്ടാക്കിയെന്ന കേസില്‍ 2.70 ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. മൂവാറ്റുപുഴ സ്വദേശി ഫ്രാന്‍സിസ് ജോണ്‍, തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന റിക്കോ എനര്‍ജി ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. അഞ്ചുവര്‍ഷം വാറണ്ടിയും അഞ്ചുവര്‍ഷം അധിക വാറണ്ടിയും ലഭിക്കുമെന്ന ഉറപ്പിന്‍ മേലാണു പരാതിക്കാരന്‍ എതിര്‍കക്ഷിയില്‍ നിന്നും സോളാര്‍ പവര്‍ പ്ലാന്റ് വീട്ടില്‍ സ്ഥാപിക്കുന്നതിനു സമീപിക്കുകയും 2,55,760…

Read More

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് 5.15 വരെ 77.96 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്ന് മാത്രം 1,67,570 കാർഡ് ഉടമകൾ റേഷൻ…

Read More

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ചിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കാനാണ് ഉത്തരവ്. ഫ്ലാറ്റുകൾക്ക് ബലക്ഷയം സംഭവിച്ചെന്നും സുരക്ഷിതമല്ലെന്നും കാണിച്ച് ഇവിടുത്തെ താമസക്കാർ തന്നെയാണ് ഹർജി സമർപ്പിച്ചത്. ബി, സി ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച് അത് പൊളിച്ച് മാറ്റി പുതിയത് പണിയണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ചന്ദ്രൻ കുഞ്ച് എന്നാണ് അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ പേര്. മൂന്ന് ടവറുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ, എന്നിവർക്കായിട്ടാണ്…

Read More

രാജ്യത്ത് കോൺഗ്രസിന് മുസ്ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാൻ കഴിഞ്ഞെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം;
സ്വാധീനം കുറക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നു

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് രാജ്യത്താകമാനം മുസ്ലിങ്ങളുടെ പിന്തുണ നേടാനാകുന്നുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. മുസ്ലിം മൗലികവാദികളും ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മുസ്ലീങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നു. കേരളത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സിപിഎമ്മിന്റെ സ്വാധീനം കുറയ്ക്കാൻ ഈ സംഘടനകൾ ശ്രമിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ ആരോപിച്ചിട്ടുണ്ട്. ലോക്സഭയിലെ അംഗസംഖ്യ 44 -ൽ നിന്ന് 100 -ലേക്ക് ഉയർത്താൻ കോൺഗ്രസിന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സാധിച്ചു. എന്നാൽ, കോൺഗ്രസിന്റെ അടിസ്ഥാന പിന്തുണയിൽ കാര്യമായവളർച്ച ഉണ്ടായിട്ടില്ല. രാജസ്ഥാൻ,…

Read More

യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പറഞ്ഞു. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലിസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരന്‍ പറഞ്ഞു. പോലിസിനെതിരേ മാത്രമല്ല മരണത്തില്‍ നാട്ടുകാര്‍ക്കും പങ്കുണ്ടെന്നു പ്രവീണയുടെ സഹോദരന്‍ വ്യക്തമാക്കി. ചില നാട്ടുകാരും കുടുംബക്കാരും ചേര്‍ന്ന് സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ഇതെല്ലാം വലിയ മാനസിക പ്രയാസത്തിലേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial