Headlines

കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു

കുറ്റ്യാടി: ഒരാഴ്ചയായി കടന്നല്‍ കുത്തേറ്റ് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു. മരുതോങ്കര തൂവാട്ടപൊയില്‍ രാഘവന്‍ ആണ് മരിച്ചത്. ഫെബ്രുവരി 23നാണ് രാഘവന് കടന്നല്‍ കുത്തേറ്റത്. മരുതോങ്കര കോതോട്ടെ തൊഴിലുറപ്പ് തൊഴിലിടത്തില്‍ തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ പരിസരവാസിയായ രാഘവനെയും കടന്നലുകള്‍ അക്രമിക്കുകയായിരുന്നു. കടന്നലുകൾ തുരത്താൻ ശ്രമിച്ചെങ്കിലും കൂട്ടമായി വന്ന അവ ആക്രമിക്കുകയായിരുന്നു. കടന്നൽ കൂട്ടം ഇളകിയതോടെ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നു രാവിലെയാണ് മരണം….

Read More

ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാനൂർ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് കേസ്. ഭർത്താവ് വടകര വെള്ളിക്കുളങ്ങര സ്വദേശി ജിഷ്ണു, അമ്മ പ്രസീത, അച്ഛൻ ശ്രീധരൻ, സഹോദരങ്ങളായ ഋത്വിക്, അനൂപ് എന്നിവർക്കെതിരെയാണ് പാനൂർ പോലീസ് കേസെടുത്തത്. യുവതിയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തായിരുന്നു പീഡനം. ഭർത്താവിന്റെ നിരന്തര പീഡനത്തിനൊടുവിലാണ് യുവതി പോലീസിൽ പരാതി നൽകിയത്. 2023 സെപ്റ്റംബർ മൂന്നിനാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് പ്രതിയുടെ വീട്ടിൽവെച്ച് ജിഷ്ണു…

Read More

ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ

മലപ്പുറം: ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ ഡീസൻറ് കുന്നിലെ വിനോദാണ് (42) അറസ്റ്റിലായത്. നെല്ലീക്കുത്ത് റിസർവ് വനത്തിൽ വലിയ പാടത്തിന് സമീപം ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. രണ്ടാഴ്ച മുമ്പാണ് പ്രതി കൊമ്പുകൾ എടുത്തത്. പിന്നീട് ഇത് ചാക്കിലാക്കി വീടിന് സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു. ജനവാസ കേന്ദ്രത്തോട് ചേർന്ന് ആന ചരിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് വനപാലകർ ആനയുടെ ജഡം കണ്ടെത്തിയത്. ഇത് വലിയ വീഴ്ചയാണെന്നതിന്…

Read More

ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്തിയ കഞ്ഞി സദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടത്തിയ കഞ്ഞി സദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. വർക്കല വിളഭാഗം അമ്മൻ നട ദേവീ ക്ഷേത്രത്തിലാണ് സംഭവം. നൂറിലധികം പേരാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്. സദ്യ കഴിച്ചവർക്ക് രണ്ട് ദിവസത്തിന് ശേഷമാണ് വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായത്. കടുത്ത ഛർദ്ദിയും വയറിളക്കവും പനിയും ശരീരം തളർച്ചയുമായാണ് ഭൂരിഭാഗം പേർക്കും അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്. കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനാൽ വർക്കല താലൂക്ക് ആശുപത്രിയിൽ മാത്രമായി…

Read More

പ്രശസ്ത ഗായികയും അഭിനേത്രിയുമായ ആന്‍ജി സ്റ്റോണ്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത ഗായികയും അഭിനേത്രിയുമായ ആന്‍ജി സ്റ്റോണ്‍ അന്തരിച്ചു. അലബാമയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. ‘ദ ആര്‍ട്ട് ഓഫ് ലൗ ആന്റ് വാര്‍, ‘വിഷ് ഐ ഡിഡ് നോട്ട് മിസ്സ് യു’ തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്തയായ ആന്‍ജി സ്റ്റോണ്‍ അറ്റ്‌ലാന്റയില്‍ ഒരു സംഗീതപരിപാടി അവതരിപ്പിക്കാന്‍ ഗായകസംഘത്തോടൊപ്പം വാനില്‍ സഞ്ചരിക്കെയാണ് അപകടമുണ്ടായത്. മകള്‍ ഡയമണ്ട് സ്‌റ്റോണാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 1961 ഡിസംബര്‍ 18 ന് സൗത്ത് കരോലിനയിലെ കൊളംബിയയിലാണ് ആന്‍ജി സ്റ്റോണ്‍ ജനിച്ചത്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചാണ്…

Read More

കർഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാർ തല്ലി കൊന്നു

കണ്ണൂര്‍: പാനൂരില്‍ കര്‍ഷകനെ ആക്രമിച്ച കാട്ടുപന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കര്‍ഷകന്‍ കൊല്ലപ്പെട്ടയിടത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നുവെന്നാണ് വിവരം. പ്രിയദര്‍ശിനി വായനശാലയുടെ സമീപത്ത് സ്ഥലം അളക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പാഞ്ഞെത്തിയ പന്നിയെ ആണ് നാട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ ഇറങ്ങി വിള നശിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ മുന്‍പ് ഒരിക്കലും ആളുകളെ ഇത്തരത്തില്‍ പന്നി…

Read More

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് മതി; നിയമം ബാധകം 2023 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ക്ക്

രാജ്യത്തെ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് എടുക്കുന്നതിനായി ജനനതീയതി തെളിയിക്കാനുള്ള രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മതിയാകും.2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്കാണ് ഈ നിയമം ബാധകം. 2023 ഒക്ടോബര്‍ ഒന്നിന് മുമ്ബ് ജനിച്ചവരാണെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഏഴ് രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1967ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ജനന-മരണ രജിസ്ട്രാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ 1969ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അധികാരപ്പെടുത്തിയ…

Read More

കണ്ണൂരില്‍ കിടപ്പു രോഗിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ ഹോം നഴ്സ് അറസ്റ്റില്‍

കണ്ണൂർ കിടപ്പു രോഗിയുടെ കഴുത്തില്‍ നിന്നും സ്വർണമാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍ തമിഴ്നാട് നാമക്കല്‍ സ്വദേശിനി എം. ദീപയെ കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കോടെരി, എസ്.ഐ വില്‍സണ്‍ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം എട ചൊവ്വ ഗ്രേസ് ഹൗസിലെ ഷെറില്‍ ലോറൻസിൻ്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. പരാതിക്കാരൻ്റെ കിടപ്പു രോഗിയായ അമ്മയുടെ കഴുത്തിലെ മൂന്ന് പവൻ സ്വർണ മാലയാണ് പ്രതി കവർന്നത്. കിടപ്പു രോഗിയായ അമ്മയെ നോക്കാനാണ്…

Read More

ഓപ്പറേഷൻ ഡി-ഹണ്ട്: ഒരാഴ്ചക്കിടെ 2854 പേർ അറസ്റ്റിൽ, ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവും പിടികൂടി

          തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 2854 പേരെ അറസ്റ്റ് ചെയ്തു. ഒന്നര കിലോ എംഡിഎംഎയും 154 കിലോ കഞ്ചാവും പരിശോധനയിൽ പിടിച്ചെടുത്തു. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡി-ഹണ്ടെന്ന പേരിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒമ്പത് ദിവസങ്ങൾക്കുള്ളിൽ…

Read More

ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടി പരുക്കേൽപ്പിച്ചു; തിരുവനന്തപുരത്ത് 2 പേർ പിടിയിൽ

             തിരുവനന്തപുരം : തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള സംഘത്തെയാണ് ആക്രമിച്ചത്. ചാരായ റെയ്ഡിനിടെയായിരുന്നു സംഭവം. മൂന്ന് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കത്തി ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. കോഴി ഫാമിലെ വാട്ടര്‍ ടാങ്കിൽ സൂക്ഷിച്ചിരുന്ന പത്തു ലിറ്റര്‍ ചാരായം പിടികൂടി. അബ്കാരി കേസുകളിൽ പ്രതിയായ മൂന്ന് പേരാണ് പിടിയിലായത്. വെള്ളനാട്ട് കോഴി ഫാമിൽ വാറ്റ് ചാരം വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial