Headlines

ഒറ്റപ്പാലത്ത് ഐടിഐയിൽ സഹപാഠിയുടെ മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിൻ്റെ പാലം തകര്‍ന്നു; കേസെടുത്ത് പൊലീസ്

       ഒറ്റപ്പാലം : സഹപാഠിയുടെ ക്രൂര മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ സാജനെ (20) യാണ് സഹപാഠി കിഷോർ ആക്രമിച്ചത്. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം നടന്നത്. ക്ലാസ് മുറിയിൽ വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെ സാജനെ കിഷോർ മർദ്ദിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. മൂക്കിൻറെ എല്ല് പൊട്ടിയ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിൽ മൂക്കിനും കണ്ണിനുമാണ് ഗുരുതര പരുക്കേറ്റിട്ടുള്ളത്. സഹപാഠിയായ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മർദ്ദനത്തിന്റെ…

Read More

തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ തെങ്ങു വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്. തെങ്ങു മുറിക്കുന്നതിനിടെ അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എടയക്കുന്നത്ത് സ്വകാര്യ ഭൂമിയിലെ തെങ്ങ് മുറിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടമുണ്ടായത്. ചേരാനല്ലൂരിലുള്ള റോബർട്ട് കോളനിയിലാണ് തെങ്ങ് വെട്ടുന്നതിനായി ഇയാൾ പോയത്. ഓല വെട്ടുന്നതിനിടയിൽ മെഷീൻ അബദ്ധത്തിൽ ഇയാളുടെ ശരീരത്തിൽ കൊള്ളുകയായിരുന്നു. രക്തം വാർന്ന് ഏറെ…

Read More

മാസപിറവി ദൃശ്യമായി; നാളെ റമദാൻ ഒന്ന്

കോഴിക്കോട് : മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.പൊന്നാനിയിലും കാപ്പാടും വർക്കലയിലുമാണ് മാസപ്പിറവി കണ്ടത്. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, വെള്ളിയാഴ്‌ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാല്‍ ഒമാൻ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാൻ…

Read More

പിതാവും പിതൃസഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്ത്രം പ്രയോഗിച്ച് രക്ഷപ്പെട്ടുവെന്നും പതിനാലുകാരന്റെ വെളിപ്പെടുത്തല്‍

കൊല്‍ക്കത്ത: പിതാവും പിതൃസഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്ത്രം പ്രയോഗിച്ച് രക്ഷപ്പെട്ടുവെന്നും പതിനാലുകാരന്റെ വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയിലെ ഇ എം ബൈപ്പാസില്‍ പിതാവ് കാര്‍ ഇടിച്ചു കയറ്റുകയും തുടര്‍ന്ന് രക്ഷപ്പെടുകയും ചെയ്ത പതിനാലുകാരന്‍ പ്രദീപാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമവും അത് പരാജയപ്പെട്ടതിന് പിന്നാലെയുണ്ടായ കൂട്ടകൊലപാതകത്തിന്റെ വിവരങ്ങളും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.

Read More

ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആർദ്ര ബാലകൃഷ്ണന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പയ്യോളി പോലീസ്. കോഴിക്കോട് ചേലിയ സ്വദേശിനിയാണ് മരിച്ച ആർദ്ര ബാലകൃഷ്ണൻ. ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെ വിവാഹം. ഇന്നലെ രാത്രി എട്ടരയോടെ അർദ്രയെ പയ്യോളിയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശുചിമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ട ആർദ്രയെ ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് ഷാനും അമ്മയും ചേർന്നാണ് കൊയിലാണ്ടി…

Read More

മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി

കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി. മറവന്‍തുരുത്ത് ആറ്റുവേലക്കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാര്‍ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കിയത്. കടവിലെ കടത്തുകാരന്‍ കാറിന്റെ ഡോര്‍ തുറന്ന് യുവാവിനെ രക്ഷിച്ചതിനാല്‍ ആളപായമുണ്ടായില്ല. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഇവിടേയ്ക്ക് എത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

Read More

മൂന്ന് വയസുകാരിയെ സ്കൂട്ടറിന്റെ പിന്നിൽ നിർത്തി അഭ്യാസ യാത്ര അച്ഛൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ്

ചേർത്തല: മൂന്നുവയസ്സുകാരിയെ സ്‌കൂട്ടറിൻ്റെ സീറ്റിൽ നിർത്തി യാത്രചെയ്ത അച്ഛൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ്. സാമൂഹികമാധ്യമത്തിൽ വന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിന് ശേഷം മുട്ടത്തിപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി ഡെന്നി ബേബി(25)ക്കെതിരേയാണു നടപടി. ഫെബ്രുവരി 26-ന് രാത്രി പതിനൊന്നരയ്ക്ക് ചേർത്തല-പതിനൊന്നാംമൈൽ-മുട്ടത്തിപറമ്പ് റൂട്ടിലായിരുന്നു ഇയാൾ കുട്ടിയെ പിന്നിൽ നിർത്തി അപകടയാത്ര നടത്തിയത്. സീറ്റിൽനിന്ന് ഡെന്നിയെ പിടിച്ചായിരുന്നു കുട്ടിയുടെ യാത്ര. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. വീഡിയോ ചേർത്തല ജോയിൻ്റ് ആർ.ടി.ഒ. കെ.ജി. ബിജുവിൻ്റെ നേതൃത്വത്തിൽ…

Read More

ഗൾഫിൽ ഉള്ള ഭർത്താവ് വാട്ട്സാപ്പിലൂടെ മുത്തലാഖ് സന്ദേശം അയച്ചു വിവാഹബന്ധം വേർപ്പെടുത്തി പരാതിയുമായി യുവതി

കാസർകോട്: പ്രവാസിയായ ഭർത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി. കാസർകോട് കല്ലൂരാവി സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. നെല്ലിക്കട്ട അബ്ദുൾ റസാഖിനെതിരെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. താൻ ഭർതൃവീട്ടിൽ സ്ത്രീധനത്തിൻ്റെ പേരിൽ പീഡനത്തിനിരയായെന്നും യുവതി ആരോപിക്കുന്നു. ഈ മാസം 21 നാണ് സംഭവം. വീട്ടിൽ ജോലി ചെയ്യുന്നയാളാണ് അബ്ദുൾ റസാഖ്. ഗൾഫിൽ വെച്ചാണ് ഇയാൾ ഭാര്യാ പിതാവിന് വാട്സാപ്പിലൂടെ വിവാഹമോചന സന്ദേശം അയച്ചത്. ഭാര്യയുടെ പിതാവിന്…

Read More

ആശ വർക്കർമാരുടെ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്.

തിരുവനന്തപുരം: ആശ വർക്കർമാർ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകാനാണ് നീക്കം. പരിശീലനം നൽകാൻ 11.70 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് 1500 ഹെൽത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചിൽ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകൾക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ട്രെയിനിങ് നൽകും. കോട്ടയം, പാലക്കാട് ജില്ലകളിൽ നാല് ബാച്ചുകൾക്കും പരിശീലനം നൽകും. ആശ വർക്കേഴ്സിന്റെ സമരം…

Read More

പരാതിയുമായി വന്ന സ്ത്രീയോട് ഹോട്ടലിൽ വരാൻ ആവശ്യപെട്ടു  കൈകൂലിയായി മദ്യക്കുപ്പി വാങ്ങുകയും ചെയ്ത എ എസ് ഐ വിജിലൻസ് പിടിയിൽ

കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാൾ വാങ്ങിയിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിക്കാരി ഒരു കേസ് നൽകിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാൽ എഎസ്‌ഐ ബിജുവിനോടാണ് കാര്യങ്ങൾ സംസാരിച്ചത്. ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial