Headlines

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അപകടം.,യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

തൃശൂർ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മാലിന്യത്തിൽ അകപ്പെട്ട് യുവാവ്. മലപ്പുറം സ്വദേശി ഹരി (32) കാരനാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ നടത്തറ പഞ്ചായത്തിലെ ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബേക്കറി യൂണിറ്റിന് പിന്നിലെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഏകദേശം 12 അടി താഴ്ചയുള്ള ടാങ്കിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് മുകളിൽ നിന്ന് ഹരിയുടെ കാലിലേക്ക് വീഴുകയായിരുന്നു. ഇതോടെ കഴുത്തോളം സെപ്റ്റിക് ടാങ്ക് മാലിന്യത്തിൽ യുവാവ് മുങ്ങി. വേസ്റ്റ് പമ്പ് ചെയ്ത് മാറ്റിയാണ്…

Read More

മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ടുമരണം; കാര്‍ പൂര്‍ണമായി തകര്‍ന്നു

കണ്ണൂര്‍: മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുമരണം. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മട്ടന്നൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തിന് സമീപമാണ് സംഭവം. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ആറ് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ…

Read More

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി.

കൊച്ചി: കലൂരിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതി. അപകടം നടന്നു പത്ത് ദിവസത്തിന് ശേഷമാണ്പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യ സ്ഥിതിയിൽ എംഎൽഎ എത്തിയത്. സ്റ്റാഫംഗങ്ങളോട് കോൺഫറൻസ് കോളിൽ വിളിച്ച് സംസാരിച്ചെന്ന് എംഎൽഎയുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചു. ഏകദേശം 5 മിനിറ്റോളം നടത്തിയ കോൺഫറൻസ് കോളിൽ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനിൽ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും .’എല്ലാം കോർഡിനേറ്റ്’ ചെയ്യണമെന്ന് എംഎൽഎ അറിയിച്ചതായി…

Read More

അശ്ലീല പരാമർശത്തിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.

കൊച്ചി : ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്റ്റഡിയിൽ എടുത്തത്. മേപ്പാടിയിൽ ബോബിയുടെ എസ്റ്റേറ്റിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെൻട്രൽ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ട് എല്ലാനിയമപടികൾക്കും പിന്തുണ അറിയിച്ചു. ബോബി…

Read More

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചു കോൺഗ്രസിൽ തർക്കം രൂക്ഷം.

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചും കോൺഗ്രസിൽ തർക്കം രൂക്ഷം. പി അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുമ്പോൾ അതിനെ ശക്തിയുക്തം എതിർക്കുകയാണ് വലിയൊരു വിഭാഗം നേതാക്കൾ. സിപിഎമ്മിന്റെ ഭാഗമായി നിൽക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ അൻവർ ഉയർത്തിയ അടിസ്ഥാന രഹിത ആരോപണങ്ങൾ തിരിഞ്ഞുകൊത്തുമെന്ന അഭിപ്രായവും കോൺഗ്രസിനുള്ളിൽ ഉയരുന്നുണ്ട്. കെ പി സി സി പ്രസിഡന്റ് കെ സുധാരനാണ് പി വി അൻവറിനെ മുന്നണിക്കൊപ്പം കൂട്ടണമെന്ന നിലപാട് സ്വീകരിക്കുന്നവരിൽ…

Read More

ഗിന്നസ് റെക്കോർഡ് നൃത്ത പരിപാടിയിൽ പണപിരിവു സംബന്ധിച്ച് അന്വേഷണം ഉണ്ടാകും.

കൊച്ചി: ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂരിൽ നടത്തിയ നൃത്ത പരിപാടിയിൽ പണപ്പിരിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. സംഘാടകർ ആയ മൃദംഗ വിശൻ്റെ കണക്കുകൾ പരിശോധിച്ചു വരുന്നു. പണം എത്തിയ പണം കണ്ടെത്താനും നടപടി തുടങ്ങിയിട്ടുണ്ട്. ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണമുണ്ടാകും. പ്രതിഫലം അല്ലാത്ത സാമ്പത്തിക ലാഭം നടിക്ക് ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിന് ശേഷം മാത്രമായിരിക്കും ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യുക. അന്വേഷണവുമായി ബന്ധപ്പെട്ട് മൃദംഗ വിഷൻ്റെ ബാങ്ക് അക്കൗണ്ടുകൾ നേരത്തെ മറവിപ്പിച്ചിരുന്നു. ഗിന്നസ്…

Read More

സൈബര്‍ അധിക്ഷേപം നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു

കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി.വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. അതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. നിരന്തരമായി ചാനലിലൂടെ തന്നെ അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാണ് കേസ്

Read More

പെരിയ ഇരട്ടക്കൊല: കെ വി കുഞ്ഞിരാമന്‍ അടക്കം സിപിഎം നേതാക്കളുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികളാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശിക്ഷാ വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, ഭാസ്‌കരന്‍, രാഘവന്‍എന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഇവർക്ക് സിബിഐ കോടതി വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ…

Read More

ഡോ. വി നാരായണൻ ഐഎസ് ആർ ഒ ചെയർമാൻ; ജനുവരി 14 ന് ചുമതലയേൽക്കും

ന്യൂഡൽഹി: ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ഇപ്പോഴത്തെ ചെയർമാൻ ഡോ.എസ് സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം കന്യാകുമാരി സ്വദേശിയാണ് വി. നാരായണൻ. ജനുവരി 14ന് പുതിയ ചെയർമാനായി നാരായണൻ ചുമതലയേൽക്കും. രണ്ടുവർഷത്തേക്കാണ് നിയമനം. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്ധനാണ് ഡോ. നാരായണൻ. ജി എസ് എൽ വി മാർക്ക് മൂന്നിന്റെ…

Read More

ഏര്യാ സമ്മേളനത്തിന് പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ചു; മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഏര്യാ സമ്മേളനത്തിനായി ഫണ്ട് വെട്ടിച്ചുവെന്ന പരാതിയില്‍ ബിജെപിയില്‍ ചേര്‍ന്ന മംഗലപുരം സിപിഎം മുന്‍ ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പിരിച്ചെടുത്ത 4,62,500 രൂപ നല്‍കിയില്ലെന്നായിരുന്നു പരാതി മംഗലപുരം പൊലീസ് മധുമുല്ലശ്ശേരിയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. മംഗലപുരം ഏര്യാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെട്ടിരുന്നു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു, പാര്‍ട്ടി വിടുകയാണെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial