Headlines

തിരുവനന്തപുരത്ത് മാനസിക വിഭ്രാന്തിയുള്ള യുവാവ് വീടിന് തീ വെച്ചു; വീട് പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ വീടിന് തീ വെച്ചു. വീട് പൂര്‍ണമായും കത്തി നശിച്ചു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടരയോടു കൂടിയായിരുന്നു സംഭവം. കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഇരുവരും വീടിനകത്തുള്ളപ്പോഴാണ് മകൻ വീടിന് തീ വെച്ചത്. തീ ആളിപ്പടര്‍ന്നതോടെ അമ്മ മകനെയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങി. വീട് കത്തി നശിച്ചതോടെ കുടുംബം പെരുവഴിയിലായി.

Read More

ചടയമംഗലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; രണ്ടു മരണം

കൊല്ലം: കൊല്ലം ചടയമംഗലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.30 ന് ആയിരുന്നു അപകടം.അപകടത്തിൽപ്പെട്ടത് മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ് . കാറിൽ ഉണ്ടായിരുന്നത് ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വിവരാവകാശ രേഖ നൽകാൻ 3000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. തൃശൂർ മാടക്കത്ര വില്ലേജ് ഓഫീസർ കൊടകര സ്വദേശി പോളി ജോർജാണ് കുടുങ്ങിയത്. വിവരാവകാശ രേഖ നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങവേയാണ് ഇയാൾ പിടിയിലായത്. താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പരാതിയിലാണ് തൃശ്ശൂർ വിജിലൻസ് പോളി ജോർജ്ജിനായി കെണിയൊരുക്കിയത്. പട്ടയത്തിൻ്റെ വിവരാവകാശ രേഖ നൽകുന്നതിന് വേണ്ടിയാണ് ഇയാൾ മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശ രേഖ തേടിയാണ് താണിക്കുടം സ്വദേശി ദേവേന്ദ്രൻ…

Read More

മദ്യം കാന്‍സറിന് കാരണമാകുന്നു; കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍

      മദ്യ കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി. മദ്യപാനം കരള്‍, സ്തനം, തൊണ്ട ഉള്‍പ്പെടെ ഏഴ് തരം കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എക്സിലൂടെയാണ് വിവേക് മൂര്‍ത്തി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കാന്‍സര്‍ കേസുകളുടെയും മരണത്തിന്റെയും പ്രധാനകാരണം മദ്യമാണെന്നും, എത്രത്തോളം മദ്യം കഴിക്കുന്നുവോ അത്രത്തോളം കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറയുന്നു. ഗര്‍ഭിണികള്‍ക്കായി ജനന വൈകല്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ലേബല്‍ ചെയ്യുന്നതുപോലെ…

Read More

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; പിന്നാലെ വാഹന ഉടമയെ ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവാവ് യാത്രാമദ്ധ്യേ വാഹന ഉടമയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപയുടെ ബൈക്ക് കവർന്നു. സംഭവത്തിൽ ഇപ്പോൾ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് നടക്കാവ് പോലീസ്. അത്തോളി മൊടക്കല്ലൂർ വടക്കേടത്ത് ഷിജിൻ ലാലിനെ (32) യാണ് ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞ 29ന് രാത്രി 9 മണിയോടെയാണ് കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ നിന്നും പ്രതി തലക്കുളത്തൂരിലേക്ക് പോകാനായി ലിഫ്റ്റ് ചോദിക്കുന്നു. യുവാവ് ലിഫ്റ്റ്…

Read More

ക്ഷേമ പെൻഷൻ വാങ്ങിയ 31 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു; 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും

തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും. വകുപ്പിൽ 47 പേരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. ഒരാൾ ജോലിയിൽ നിന്നു വിരമിച്ചു. വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാൽ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്….

Read More

മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയ തോന്നിയ ഇളയമകള്‍ അമ്മയെ കുത്തിക്കൊന്നു

മുംബൈ: മൂത്ത സഹോദരിയെ കൂടുതല്‍ സ്‌നേഹിക്കുന്നതില്‍ അസൂയ തോന്നിയ ഇളയമകള്‍ അമ്മയെ കുത്തിക്കൊന്നു. വയറ്റിലും നെഞ്ചിലും കഴുത്തിലും ഒന്നിലധികം തവണ കുത്തിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. കുര്‍ള ഈസ്റ്റിലെ ഖുറേഷി നഗറില്‍ സാബിറ ബാനു ഷെയ്ഖ്(71) നെയാണ് കുത്തിക്കൊലപ്പെടുത്തിയത്. അമ്മയുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് മകള്‍ രേഷ്മ മുഫര്‍ ഖാസി (41) അമ്മയെ കുത്തിയത്. അമ്മയ്ക്ക് കൂടുതല്‍ സ്‌നേഹം മൂത്ത സഹോദരിയോടാണെന്ന തോന്നലാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തിയ ശേഷം പ്രതിയായ സ്ത്രീ സ്വമേധയാ…

Read More

പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ യുവതിയെ പീഡിപ്പിച്ചു; പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ

ബെംഗളൂരു: പരാതി നല്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കർണാടക തുമകുരു, മധുഗിരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.രാമചന്ദ്രപ്പയെ വെള്ളിയാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷനിലെത്തിയ യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ രാമചന്ദ്രപ്പ തന്റെ മുറിയിൽ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയെ കണ്ടെത്തിയ പൊലീസ് സംഘം പരാതി എഴുതി വാങ്ങുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകർ തന്നെ…

Read More

തൃശൂരിൽ അയ്യപ്പ ഭക്തര്‍ കെഎസ്ആർടിസി ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു

തൃശൂര്‍: തൃശൂരിൽ അയ്യപ്പ ഭക്തര്‍ കെഎസ്ആർടിസി ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു. ഇവർ സഞ്ചരിച്ച മിനി ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് അയ്യപ്പ ഭക്തരുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ട്രിച്ചിയില്‍ നിന്നും പോയ 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് പൂങ്കുന്നത്ത് വെച്ച് കടന്ന് പോകാന്‍ വഴി കൊടുത്തില്ലെന്നും മിനി ബസില്‍ കെ.എസ്.ആര്‍.ടി.സി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് മർദ്ദനം. നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസിനെ പിന്തുടര്‍ന്നെത്തിയ അയ്യപ്പ…

Read More

റിജിത്ത് വധക്കേസ്; 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ചൊവ്വാഴ്ച വിധിക്കും

കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കേസില്‍ ആകെ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. കേസിൽ ബാക്കിയുള്ള ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 29 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒപ്പം 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial