Headlines

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു, 5 സൈനികർക്ക് വീരമൃത്യു

         ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു. 18 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 10 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട വിവരം വൈറ്റ്-നൈറ്റ് കോർപ്സ് ആണ് എക്സിലൂടെ അറിയിച്ചത്. 11 മദ്രാസ് ലൈറ്റ് ഇൻഫന്ട്രിയുടെ ഭാഗമായ…

Read More

പാക് സൈനിക പോസ്റ്റിന് നേരെ തീവ്രവാദി ആക്രമണം; 16 സൈനികർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തീവ്രവാദി ആക്രമണം. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള പാക് സൈനിക പോസ്റ്റിനുനേരെയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. 16 പാക് സൈനികർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതര പരിക്ക്. അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മക്കീൻ ഏരിയയിലാണ് ശനിയാഴ്ച ആക്രമണം നടന്നത്. 30-ലധികം തീവ്രവാദികൾ പോസ്റ്റ് ആക്രമിച്ചതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എഎഫ്‌പിയോട് പറഞ്ഞു. ആക്രമണം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ചെക്ക്‌പോസ്റ്റിൽ ഉണ്ടായിരുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും രേഖകളും മറ്റ് വസ്തുക്കളും തീവ്രവാദികൾ…

Read More

‘നിങ്ങളിവിടെ അധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ’; എസ്എഫ്ഐ നേതാവിന്റെ ചോദ്യം; ഭാഗ്യലക്ഷ്മി ഉൾപ്പെടെ പത്തുപേർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: എൻസിസി ക്യാമ്പിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കാക്കര കെഎംഎം കോളേജിൽ ഭക്ഷ്യവിഷ ബാധയുണ്ടായതിന് പിന്നാലെയാണ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരും രാഷ്ട്രീയ പാർട്ടി നേതാക്കളുമെത്തി പ്രശ്നമുണ്ടാക്കിയത്. ഇവർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്.എഫ്.ഐ പ്രവർത്തകനായ ആദർശ് എന്നിവർ ഉൾപ്പടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബി.ജെ.പി കളമശ്ശേരി നഗരസഭാ കൗൺസിലർ പ്രമോദും കേസിൽ പ്രതിയാണ്. ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷ ബാധയെ…

Read More

അല്ലു അർജുൻ്റെ കുരുക്ക് മുറുകുന്നു; യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് ഹൈദരാബാദ് പോലീസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് സന്ധ്യ തീയറ്ററിലാണ് തിക്കിലും തിരക്കിലും പെട്ട് യുവതി കൊല്ലപ്പെട്ടത്. എന്നാൽ ഹൈദരാബാദ് പോലീസ് പുറത്ത് വിട്ടിരിക്കുന്ന, തീയറ്ററിലെ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് മറ്റൊരു കാഴ്ചയാണ്. നവംബര്‍ 4 രാത്രി നടന്ന തിക്കിലും തിരക്കിലും മരിച്ച രേവതിയെ ബൗൺസർമാർ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. വടികൾ ഉപയോഗിച്ച് ആളുകളെ സ്വകാര്യ സെക്യൂരിറ്റി സംഘം തല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ…

Read More

കഠിനംകുളത്ത് ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ  ഗുണ്ടയുടെ ആക്രമണം

തിരുവനന്തപുരം: കഠിനംകുളത്ത്  വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഗുണ്ടാ ആക്രമണം. ബിഹാർ പട്ടണ സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയും ഈ ഗുണ്ടയും കൂട്ടരും ആക്രമിച്ചു. ഇന്നലെ രാത്രി 11ന് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം അരങ്ങേറിയത്. ഗൃഹനാഥനെ നായയെക്കൊണ്ട് കടിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിൻ്റെ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ശാസ്ത്രജ്ഞനും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിഞ്ഞ്, വാഹനം നിർത്തിയ ശേഷം മൂന്നംഗ സംഘം ഇരുവരെയും മർദ്ദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം…

Read More

ശബരിമല നട ഇന്ന് അടയ്ക്കുമെന്ന വ്യാജ പ്രചാരണo ദേവസ്വം ബോർഡ് സൈബർ പോലീസിന് പരാതി നൽകി

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കുമെന്ന വ്യാജ പ്രചാരണത്തിൽ ദേവസ്വം ബോർഡ് സൈബർ പോലീസിന് പരാതി നൽകി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണെന്നും അത് പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമുണ്ടെന്നും ദേവസ്വം ബോർഡ് ആരോപിച്ചു. മണ്ഡല പൂജ ദിവസം എത്തുന്ന ഭക്തരെ ആരേയും തിരിച്ചു വിടില്ല. സ്പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തരുടെ ദർശനമാണ് കോടതിയും ആഗ്രഹിക്കുന്നത്. ഇത് വരെ ആരെയും തിരിച്ചു വിട്ടിട്ടില്ല….

Read More

ഡൽഹിയില്‍ നടന്നത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ബിഷപ്പുമാർക്ക് നൽകിയ ക്രിസ്മസ് വിരുന്നിനെ പരിഹാസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഡൽഹിയില്‍ നടന്നത് നാടകമെന്നാണ് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചത്. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തിൽ എന്തോ പറയുമല്ലോ എന്നാണ് മാർ മിലിത്തിയോസിന്റെ പരിഹാസം. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമർശനം ഉയർത്തുകയാണ് യൂഹാനോൻ മാർ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുൽക്കൂട് വണങ്ങുന്നു, പാലക്കാട് പുൽക്കൂട് നശിപ്പിക്കുന്നു. ഒരേ രാഷ്ട്രീയ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട്  ; ആദ്യ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം: ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് മാനേജര്‍ സജീവിനെതിരേ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ മൂന്നംഗ ബെഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. മുഖ്യ വിവരാവകാശ കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ 2 വിവരാവകാശ കമ്മീഷണര്‍മാരാണ് ഉണ്ടാവുക.

Read More

കൊല്ലത്ത് റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് ഉടമയുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി

കൊല്ലം: റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് ഉടമയുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി. കൊല്ലം ബീച്ച് റോഡിലെ ഡോണൾഡക്ക് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഘർഷത്തിൽ ഹോട്ടൽ ഉടമ ടൈറ്റസ് ഉൾപ്പെടെയുള്ളവർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. മങ്ങാട് സ്വദേശി ജയ സാബു എന്നയാളുടെ പരാതിയിലാണ് റസ്റ്റോറന്റ് ഉടമ ടൈറ്റസിനും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കും എതിരെ പൊലീസ് കേസെടുത്തത്. രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് ഹോട്ടലിൽ തന്നെ അറിയിക്കുകയും…

Read More

തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു

തിരുവനന്തപുരത്ത് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു. പാലോട് – നന്ദിയോട് ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്.നന്ദിയോട് – ആനകുഴിയിൽകുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്ക് കടയ്ക്കാണ് തീപിടിച്ചത്. തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിതുര ഫയർ ഫോഴ്സ് എത്തി തീ അണച്ചു.അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാമ് എന്ന് പ്രാഥമിക നിഗമനം.രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial