Headlines

പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് നാല് വർഷത്തോളമായി പീഡിപ്പിച്ചു

ആലപ്പുഴ പുന്നപ്രയില്‍ നാടിനെ നടുക്കി ക്രൂരപീഡനം. പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് നാല് വർഷത്തോളമായി പീഡിപ്പിച്ചു പെണ്‍കുട്ടി സുഹൃത്തിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് അതിക്രൂര പീഡനം മറനീക്കിയത്. സംഭവത്തില്‍ പിതാവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാല് വയസുകാരിയായ പെണ്‍കുട്ടി എട്ടാം വയസില്‍ അമ്മയുടെ സഹോദരനില്‍ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. 2022 ലാണ്…

Read More

കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം; രണ്ട് സ്ത്രീകളടക്കം നാലുപേര്‍ അറസ്റ്റിൽ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

      തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്ന സംഭവത്തിൽ നാലുപേര്‍ പിടിയിലായി. ഷീബ, റീന, ശരത്, രാജൻ എന്നിവരാണ് അറസ്റ്റിലായത്. വയോധിക താമസിക്കുന്ന അപാര്‍ട്ട്മെന്‍റിലെ താമസക്കാരിയാണ് പിടിയിലായ റീന. ഷീബയ്ക്കൊപ്പം ബാധ്യതകള്‍ തീര്‍ക്കാനാണ് റീന കവര്‍ച്ച ആസൂത്രണം ചെയ്തത്. വയോധികയിൽ നിന്ന് മോഷ്ടിച്ച സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയശേഷം മോഷ്ടാക്കള്‍ റോഡിലൂടെ നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകൾ ഉൾപ്പെടുന്ന സംഘമാണ് പട്ടാപ്പകൽ…

Read More

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാൻ പണം നല്‍കിയില്ല; 27കാരി ജീവനൊടുക്കി

മുസ്തഫനഗർ: പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാൻ ഭർത്താവ് പണം നല്‍കാഞ്ഞതിന്‍റെ പേരില്‍ യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം.27 വയസുള്ള രാധികയാണ് മരിച്ചത് ആശിഷ് ശർമയുടെ ഭാര്യയാണ്. ഖേദി സാരായ് ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നത്.പുതിയ മൊബൈല്‍ വാങ്ങുന്നതിനായി രാധിക ഭർത്താവിനോട് 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശിഷ് 2,000 രൂപ മാത്രമാണ് നല്‍കിയത്. തൊട്ടു പിന്നാലെ ഇവർ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിയ മൊഴി. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സൂചന. ദമ്പതികള്‍ക്ക് മൂന്നു വയസുള്ള ഒരു മകനുണ്ട്.

Read More

അടവ് മുടങ്ങിയതിന്‍റെ പേരില്‍ നിരന്തരം ഉപദ്രവം; പലിശക്കാരുടെ ഭീഷണി താങ്ങാനാവാതെ വീട്ടമ്മ ജീവനൊടുക്കി

തൃശൂര്‍: ഗുരുവായൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കി വീട്ടമ്മ. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈലയാണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് ജുമൈല നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു. രണ്ടുമാസത്തെ അടവ് മുടങ്ങിയതിന്റെ പേരില്‍ വീട്ടില്‍വന്ന് ഭീഷണിപ്പെടുത്തിയെന്ന കത്ത് കണ്ടെടുത്തു. വ്യാഴാഴ്ചയാണ് ജുമൈല ജീവനൊടുക്കിയത്. ജുമൈലയുടെ മരണത്തിന് പിന്നില്‍ പലിശക്കാരുടെ ഭീഷണിയാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. നിരന്തരം വീട്ടിലെത്തി പലിശക്കാര്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും ഉമ്മയെ ശല്യം ചെയ്യാറുണ്ടെന്നും മകന്‍ പറഞ്ഞു. ‘തുച്ഛമായ തുകയേ അവർക്ക് കൊടുക്കാനുണ്ടായിരുന്നുള്ളൂ. പലിശക്കെടുത്ത…

Read More

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് വി എസ് സുനിൽകുമാർ

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ഇതേ കളക്ടർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും സുനിൽകുമാർ പറഞ്ഞു. ഏതുകാലത്തും പൂരം നടത്തിപ്പിന്‍റെ പ്രധാന ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും ജില്ലാ കളക്ടർക്കുമാണ്. അന്ന് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ മന്ത്രിമാർക്കോ രാഷ്ട്രീയനേതാക്കൾക്കോ അത്തരം കാര്യങ്ങളിൽ ഇടപെടാൻ പരിമതിയുണ്ടായിരുന്നു. അന്ന് ഈ സംഭവം നടക്കുമ്പോൾ ജില്ലാ…

Read More

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്; ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

കൊച്ചി: ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് പെണ്‍കുട്ടി ഫോളോ ചെയ്ത ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ്  ലഭിച്ചത്. കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്ന പേജാണ് ഇതെന്നും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേര്‍സ് എല്ലാം പോയെന്നും പൊലീസ് പറയുന്നു. കൊറിയൻ സുഹൃത്ത് മരിച്ച മനോവേദനയില്‍ ജീവനൊടുക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്. പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, അക്കൗണ്ടില്‍ പലതും ദുരൂഹമെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ…

Read More

പഠനയാത്രയ്ക്കായി സ്കൂൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയത് പിക്കപ്പ് ട്രക്കിലും, ടിപ്പറിലും; പ്രധാനാധ്യാപകന് സസ്പെൻഷൻ, സംഭവം കർണാടകയിൽ

ബംഗളൂരു: കർണാടകയിലെ ബലഞ്ജെ ഗ്രാമത്തിൽ തിങ്കളാഴ്ച സ്കൂൾ കുട്ടികളെ തുറന്ന പിക്കപ്പ് ട്രക്കിലും ടിപ്പറിലും പഠനയാത്രയ്ക്കായി കൊണ്ടുപോയ സംഭവം രക്ഷിതാക്കളിലും നാട്ടുകാരിലും പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടർന്ന് സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഫെബ്രുവരി 11നാണ് സംഭവം നടക്കുന്നത് ബലഞ്ജെയിലെ സര്‍ക്കാര്‍ ഹയർ പ്രൈമറി സ്കൂളിന്റെ ഇൻ-ചാർജ് ഹെഡ്മാസ്റ്ററായ കിരണിനെയാണ് സസ്‌പെൻഡ് ചെയ്തത്. കുട്ടികളെ നൽകൂറിനടുത്തുള്ള തേനീച്ച വളര്‍ത്തൽ ഫാമിലേക്ക് കൊണ്ടുപോയതാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രോഷത്തിനിടയാക്കിയത്. പൊരിവെയിലത്ത് കുട്ടികൾ ചരക്ക് വാഹനങ്ങളിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ…

Read More

വീഡിയോ ചിത്രീകരിക്കുന്നതിനായി ‘ഡെവിൾ ക്രാബിനെ’ കഴിച്ചു; ചുണ്ടുകൾ കടും നീല നിറമായി; വിഷം ഉള്ളിൽ വ്ലോഗർക്ക് ദാരുണാന്ത്യം

സമൂഹ മാധ്യമത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനായി ‘ഡെവിൾ ക്രാബ്’ കഴിച്ചതിനെ തുടർന്ന് ഫിലിപ്പീൻസ് ഫുഡ് വ്ലോഗർ മരിച്ചു. 51 -കാരിയായ എമ്മ അമിതാണ് മരണപ്പെട്ടത്. ഫെബ്രുവരി 4 ന് പലാവനിലെ പ്യൂർട്ടോ പ്രിൻസെസയ്ക്കടുത്തുള്ള ഒരു കണ്ടൽക്കാട്ടിൽ നിന്ന് എമ്മ അമിതും സുഹൃത്തുക്കളും ഡെവിൾ ക്രാബ് വിളവെടുത്തിരുന്നു. മനുഷ്യർക്ക് ഹാനീകരമായ വിഷമടങ്ങിയ കടൽ ഒച്ചാണ് ഡെവിൾ ക്രാബ്. ഇത് വിളവെടുക്കുന്നതും തുടർന്ന് തേങ്ങാപ്പാലിൽ പാകം ചെയ്യുന്നതും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. വീഡിയോയിൽ, പാകം ചെയ്ത മറ്റ് കടൽജീവികളോടൊപ്പം തയ്യാറാക്കിയ കടൽ ഭക്ഷണത്തിൽ…

Read More

മകനെ കൊല്ലാൻ അമ്മ നൽകിയത് 12 ലക്ഷത്തിന്റെ ക്വട്ടേഷൻ; ഡെറാഡൂണിൽ അമർദീപ് ഗ്യാസ് ഏജൻസിയുടെ ഉടമയുടെ കൊലപാതകത്തിൽ അമ്മയടക്കം അഞ്ച് പേര്‍ അറസ്റ്റിൽ

ഡെറാഡൂൺ: ഡെറാഡൂണിൽ അമർദീപ് ഗ്യാസ് ഏജൻസിയുടെ ഉടമ അര്‍ജുൻ ശര്‍മയുടെ കൊലപാതകത്തിൽ സ്വന്തം അമ്മയടക്കം അഞ്ച് പേര്‍ അറസ്റ്റിൽ. ഉത്തരാഖണ്ഡ് പൊലീസാണ് ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്തത്. 42കാരനായ അര്‍ജുൻ ശര്‍മ ബുധനാഴ്ചയാണ് ടിബറ്റൻ മാർക്കറ്റിന് പുറത്തുവച്ച് വെടിയേറ്റ് മരിച്ചത്. സ്കൂട്ടറിലെത്തിയ രണ്ട് പേർ ശര്‍മക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് വെടിവച്ചവരെ പിടികൂടിയതെന്ന് ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് പ്രതികളുടെയും കാലുകൾക്ക് വെടിയേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്….

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പങ്കജ് ഭണ്ഡാരി ഹര്‍ജി നൽകിയത്. അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ഹർജി. മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹ‍ർജയിൽ ആവശ്യപ്പെട്ടിരുന്നു. എസ്.ഐ.ടി സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 109. 234 ഗ്രാം സ്വ‍ർ‍ണം സ്വമേധയാ കൈമാറിയതാണെന്നും ആറുതവണ അറസ്റ്റിന് മുൻപ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial