കാളിദാസ് ജയറാം വിവാഹിതനായി

ഗുരുവായൂര്‍: നടൻ കാളിദാസ് ജയറാമിന്‍റെയും തരിണിയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ പങ്കെടുത്തതത്. മലയാളികൾക്ക് കുട്ടിക്കാലം മുതലേ ഏറെ സുപരിചിതമായ മുഖമാണ് നടൻ കാളിദാസിന്റേത്. ജയറാം- പാർവതി താരദമ്പതികളുടെ മൂത്തപുത്രനായ കാളിദാസ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്‍റെ വീട് അപ്പൂന്‍റേയും തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായാണ് മലയാളികൾക്ക് മുന്നിലെത്തിയത്. ഇന്ന് മലയാളത്തിനൊപ്പം ഇതരഭാഷാ സിനിമകളിലും അഭിനേതാവായി കാളിദാസ് എത്തുന്നുണ്ട്. വിവാഹത്തോട്…

Read More

മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്; നാമനിർദേശം ചെയ്ത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം വിട്ടെത്തിയ മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തത്.കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ടെത്തിയ മധു മുലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേര്‍ന്നത്. കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിൻ സി ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയിൽ ചേര്‍ന്നത്. ആലപ്പുഴയിലെ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ജി പൂങ്കുഴലി നോഡല്‍ ഓഫീസര്‍; സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നത് മാറ്റിയത് അവസാനനിമിഷം

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഇരകള്‍ക്ക് ഭീഷണി ഉണ്ടായാല്‍ ഉടന്‍ സംരക്ഷണം നല്‍കാനുള്ള നോഡല്‍ ഓഫീസറായി എഐജി ജി പൂങ്കുഴലിയെ നിയമിച്ചു. ഇരകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയുമാണ് നോഡല്‍ ഓഫീസറുടെ ചുമതല. അതേസമയം, മലയാള സിനിമയില്‍ സ്ത്രീകൾ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍…

Read More

ഒമാനിൽ യുവതി വാഹനാപകടത്തിൽ മരണപെട്ടു

മാന്നാർ: ഒമാനിലെ സോഹാറിൽ തെറാപ്പിസ്റ്റായ മാന്നാർ സ്വദേശിനി വാഹനാപകടത്തിൽ മരിച്ചു. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനത്തിൽ 44 കാരിയായ സുനിതാറാണി ആണ് മരിച്ചത്. സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റാണ് സുനിതാ റാണി. വെള്ളിയാഴ്ച വൈകിട്ടോടെ നടക്കാനിറങ്ങിയ യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് മാസം മുമ്പാണ് സുനിതാ റാണി നാട്ടിൽ വന്ന് മടങ്ങിയത്. കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായ…

Read More

എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക വിചിത്രമായ മത്സരം സംഘടിപ്പിച്ചതു ചൈനയിൽ

വിചിത്രമായ മത്സരം സംഘടിപ്പിച്ച് ചൈനയിലെ ഒരു ഷോപ്പിംഗ് സെന്റർ. എട്ടുമണിക്കൂർ മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക. ഇങ്ങനെ മൊബൈൽ ഫോൺ ഉപയോഗിക്കാതെയിരുന്ന ഒരു യുവതിക്ക് സമ്മാനമായി ലഭിച്ചത് 10,000 യുവാൻ (1,400 യുഎസ് ഡോളര്‍). അതായത് ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ. നവംബർ 29 ന് ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഷോപ്പിംഗ് സെന്‍ററിലാണ് മത്സരം നടന്നത്. മത്സരത്തിൽ പങ്കെടുക്കാന്‍ താൽപര്യം പ്രകടിപ്പിച്ച 100 അപേക്ഷകരിൽ നിന്ന് 10 മത്സരാർത്ഥികളെയാണ് മത്സരത്തിനായി തെരഞ്ഞെടുത്തത്. മത്സരത്തിന്‍റെ സംഘാടകർ നൽകുന്ന കിടക്കയിൽ…

Read More

സംസ്ഥാനത്തെ മലയോര ഹൈവയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോ ഗമിക്കുന്നു

തൃശൂർ : സംസ്ഥാനത്തെ മലയോരഹൈവേയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 3500 കോടി രൂപ അനുവദിച്ചു.കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ ആകെ 1251 കിലോമീറ്റർ നീളത്തിലാണ് കേരളത്തിൽ മലയോരഹൈവ നിർമ്മിക്കുന്നത്.കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോര ഹൈവെ കേരളത്തിൻ്റെ പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിൽ ഈ സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സനീഷ്‌കുമാർ ജോസഫ് അധ്യക്ഷനായി. ബെന്നി ബെഹനാൻ…

Read More

ആരാധനാലയസംരക്ഷണ നിയമത്തിന്‍റെഹർജികളിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു

ഡൽഹി: 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി ഇടപെടണമെന്ന ആവശ്യത്തെത്തുടർന്ന് ഈ ഹർജികളിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഡിസംബർ പന്ത്രണ്ട് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് ഇതിനായി രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് രൂപികരിച്ചിരിക്കുന്നത്. ഇതിനിടെ യുപിയിലെ അടാല മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ബിജെപി…

Read More

ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിൽ കർശന നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌

ദിലീപിന്റെ ശബരിമലയിലെ വിഐപി ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കര്‍ശന നടപടിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാലുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, 2 ഗാര്‍ഡുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടിക്കൊരുങ്ങുന്നത്. ഈ നാലുപേരോട് വിശദീകരണം തേടിയ ശേഷം ശക്തമായ നടപടിയെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്. പൊലീസ് അകമ്പടിയോടെ…

Read More

ക്വറിയിൽ ലോറി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറത്ത് വളാഞ്ചേരിയിൽ ചെങ്കൽ ക്വാറിയിൽ ലോറി ഡ്രൈവർ കുഴഞ്ഞ് മരിച്ചു. തുടർന്നുണ്ടായ അപകടത്തിൽ ചെങ്കൽ ക്വാറിയിലെ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഹൃദയാഘാതത്തെ തുടർന്നാണ് ലോറിയിലെ ഡ്രൈവർ മുജീബ് റഹ്മാൻ മരിച്ചത്. വളാഞ്ചേരിയിലെ ക്വാറിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. ചെങ്കൽ ക്വാറിയിലേക്ക് ലോഡ് എടുക്കുന്നതിനായി വരുന്നതിനിടെയാണ് അപകടം. ക്വാറിയിൽ വച്ച് ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ മുജീബ് കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ലോറി മുന്നോട്ട് നീങ്ങി ചെങ്കൽ ക്വാറിയിലുണ്ടായിരുന്ന മൂന്നു തൊഴിലാളികളെ ഇടിക്കുകയായിരുന്നു. കുഴഞ്ഞുവീണ…

Read More

വടകരയിൽ കാറിടിച്ച് ഒമ്പത് വയസുകാരി കോമയിൽ ആയ സംഭവം; ഷെജിലിന്റെ ഭാര്യയെയും പ്രതി ചേർത്തേക്കും

     കോഴിക്കോട് – വടകരയിൽ കാറിടിച്ച് ഒമ്പത് വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തേക്കും. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ വിദേശത്തേക്കു രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തിക്കാനാണ് പൊലീസ് ശ്രമം. അപകടമുണ്ടാക്കിയ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17ന് വടകര ചോറോട് ദേശീയപാതയിൽ രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തിൽ 62 കാരിയായ മുത്തശ്ശി ബേബി മരണപ്പെടുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. ഇരുവരെയും ഇടിച്ചിട്ടത് വെള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial