Headlines

വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

ആലുവ എടയാറിൽ വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം…കൊച്ചി: വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽനിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ഏലൂർ വടകുംഭാഗം മണലിപ്പറമ്പിൽ മകൻ എംയു നിഖിൽ (31) ആണ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം. വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വെൽഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്. എടയാർ എക്സ‌് ഇന്ത്യ കമ്പനിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ…

Read More

തൃശൂരിലെ മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

തൃശൂര്‍: മെഡിക്കൽ റെപ്രസെന്റേറ്റീവ് പൂത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നതിന് തെളിവുകൾ. തമിഴ്നാട് മധുര സ്വദേശി 50 കാരനായ സെൽവകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെൽവകുമാറിന്‍റെ സുഹൃത്തുക്കളായ തൃശൂർ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22ന് ആണ് സെൽവകുമാറിനെ ശാന്തിനഗറിലെ വീട്ടിൽ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിൽ സെൽവകുമാറിന്‍റെ മരണം മർദ്ദനമേറ്റിട്ടാണെന്ന് കണ്ടെത്തിയിരുന്നു. മദ്യപാനത്തിനിടെ മൂവരും തമ്മിൽ…

Read More

സുഹൃത്തുക്കൾചേർന്ന് മർദിച്ച യുവാവ് ചികിത്സയിലിരിക്കെ മരണപെട്ടു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി കളത്തിൽ പറമ്പിൽ കബീർ (32) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കബീറിന് തലക്ക് പിറകിൽ ഗുരുതര പരിക്ക് ഉണ്ടായിരുന്നു. സംഭവത്തിൽ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസൽ, അബ്ദുറഹ്മാൻ എന്നിവർക്ക് എതിരെ പൊന്നാനി പൊലീസ് കേസ് എടുത്തു.

Read More

റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സർക്കാർ

തിരുവനന്തപുരം: റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സർക്കാർ. സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെൻ്റിന് പറയാൻ ഉള്ളത്. വസ്തുത പറഞ്ഞാൽ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യം ആകും. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 60 ശതമാനം പേർക്ക് ഇന്നലെവരെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിഞ്ഞു. ബജറ്റിൻ്റെ തിരക്കുള്ളതിനാൽ ചർച്ചയിൽ ധനമന്ത്രി പോയതല്ലാതെ വ്യാപാരികൾ പറഞ്ഞത് പോലെ അവരെ…

Read More

കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

കോഴിക്കോട്: കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ ഉടൻ താമരശേരി റേഞ്ച് ഓഫീസിൽ എത്തിക്കും. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു.

Read More

ഓട്ടോറിക്ഷകളുടെ മീറ്റർ ഇടാതെയുള്ള സർവീസിന് തടയിടാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ ആശയം

തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ മീറ്റർ ഇടാതെയുള്ള സർവീസിന് തടയിടാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ ആശയം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന് കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമുണ്ടായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം. ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍…

Read More

2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവ്

വാഷിങ്ടൺ: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവ്. അമേരിക്കയിലെ സുപ്രീം കോടതിയുടെതാണ് നിർണായക ഉത്തരവ്. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനാണ് തഹാവൂർ റാണ. 64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ്…

Read More

സംസ്ഥാനത്തെ മരുന്നുക്ഷാമം സംഭരണത്തിലെയും വിതരണത്തിലെയും ഗുരുതര വീഴ്ചയെന്ന് ആരോപണം.

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമത്തിന് കാരണം സംഭരണത്തിലെയും വിതരണത്തിലെയും ഗുരുതര വീഴ്ചയെന്ന് ആരോപണം. ആരോഗ്യവകുപ്പ് ന്യായവാദങ്ങൾ നിരത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആവശ്യമായ മരുന്നുകളുടെ ലഭ്യത വളരെ കുറവാണ്. സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് സംഭരണം കേരള മെഡിക്കൽ സർവിസസ് കോർപറേഷന്‍റെ (കെ.എം.എസ്.സി.എൽ) ചുമതലയാണ്. എന്നാൽ ആശുപത്രികൾ ആവശ്യപ്പെട്ട പ്രകാരമുള്ള മരുന്നുകൾ ടെൻഡർ വിളിച്ച് സംഭരിക്കാൻ കെ.എം.എസ്.സി.എല്ലിന് കഴിഞ്ഞില്ലെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. മരുന്ന് ലഭ്യത കുറയാൻ യഥാർഥ കാരണം രോഗികൾ കൂടിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ…

Read More

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു, നിലത്ത് തള്ളിയിട്ടു, കൊല്ലത്ത് 14കാരിയെ ക്രൂരമായി മർദിച്ച 53കാരൻ അറസ്റ്റിൽ

     ചടയമംഗലം : കൊല്ലം ചടയമംഗലത്ത് 14 കാരിയെ വീട്ടിൽ കയറി മർദ്ദിച്ച 52 കാരൻ അറസ്റ്റിൽ. ചടയമംഗലം അയ്യപ്പൻമുക്ക് സ്വദേശി ശ്രീകുമാറാണ് പിടിയിലായത്. കുട്ടിയുടെ കുടുംബത്തോടുള്ള മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രതി 14കാരിയെ ആക്രമിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി രാവിലെയാണ് വീടിന്‍റെ മുറ്റത്തു നിൽക്കുകയായിരുന്ന 14 കാരിയെ മദ്യ ലഹരിയിൽ എത്തിയ ശ്രീകുമാർ ആക്രമിച്ചത്. കുട്ടിയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് അടിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. ഈ സമയം സമീപത്തു കൂടി എക്സൈസിൻ്റെ വാഹനം പോകുന്നതു കണ്ട പ്രതി…

Read More

‘ജനങ്ങളോട് മാന്യമായി പെരുമാറണം’; പോലീസുകാരെ ‘മര്യാദ പഠിപ്പിക്കാൻ’ ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം : പോലീസുകാരെ ‘മര്യാദ പഠിപ്പിക്കാന്‍’ വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും ഡിജിപി കര്‍ശനഭാഷയില്‍ ഓര്‍മിപ്പിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. ജനപ്രതിനിധികളോടും മാന്യത വിട്ട് പെരുമാറരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കാലാകാലങ്ങളില്‍ ഈ കാര്യ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial