ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. നെട്ടൂർ സ്വദേശിനി ഷാനി മരിച്ച സംഭവത്തിൽ പുതിയകാവ് സ്വദേശി വിജിൽ കുമാറാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിൽ ഓടിച്ച ബൈക്ക് കനാലിലേക്ക് മറിഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ഷാനി മരിച്ചത്. മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം…

