Headlines

കുംഭമേളയ്ക്കിടെ വൻ അഗ്നിബാധ ടെൻഡുകൾ കത്തി നശിച്ചു

ന്യൂഡൽഹി: കുംഭമേളയ്ക്കിടെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ തീപിടുത്തമുണ്ടായി. തീപിടിത്തത്തിൽ നിരവധി ടെൻഡുകൾ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ സെക്ടര്‍ 19ലെ ടെന്‍റുകളിലാണ് തീപടര്‍ന്നത്. ലക്ഷകണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നതിനിടെയാണ് അപകടമെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായും വിവരമില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. തീ നിയന്ത്രണ വിധേയമാക്കിയെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ്…

Read More

ഹോട്ടൽ മുറിയിൽ സഹോദരങ്ങളായ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റെയാൾ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. ജോലിയില്ലെന്നും അനാഥരാണെന്നും ബന്ധുക്കൾ വന്നാൽ മൃതദേഹം വിട്ടുകൊടുക്കരുതെന്നും…

Read More

തെറ്റിദ്ധരിപ്പിക്കുന്ന രീതികളിൽ പരസ്യ പ്രചരണം,യോഗചാര്യ ബാബാരാംദേവിനെതിരെ അറസ്റ്റ് വാറന്റ്

പാലക്കാട്: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 വാറന്റ് പുറപ്പെടുവിച്ചു. സംസ്ഥാന ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 16ന് പാലക്കാട്ടെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്നു. വരാതിരുന്നതിനെത്തുടർന്നാണ് ഫെബ്രുവരി ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ വാറന്റ് പുറപ്പെടുവിച്ചത്. ദിവ്യ ഫാർമസി ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവ്, ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുത്തത്. ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ്മെന്‍റ്)…

Read More

ഫുട്ബോളിനെ ചെല്ലിയുള്ള തർക്കം; തിരുവനന്തപുരത്ത്     പത്താം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ധിച്ചതായി പരാതി

തിരുവനന്തപുരം: കിളിമാനൂരില്‍ പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ഥികള്‍ തമ്മിൽ ഫുട്‌ബോളിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. മുഹമ്മദ് റയ്ഹാനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റതിനേത്തുടര്‍ന്ന് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. ജനുവരി 16-ാം തീയതി ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഏഴോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ റയ്ഹാനെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മാരകമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. തല പിടിച്ച് ചുവരില്‍ ഇടിക്കുകയും കഴുത്തിന് തൂക്കി…

Read More

കൊച്ചി കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കൊച്ചി കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ബിജു എന്നിവരാണ് മറ്റ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Read More

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യത്തിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ: യുവാവ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ഒരു പ്രദേശത്തെയാകെ സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂർ വായത്തൂർ സ്വദേശി അഭയ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇരുപതുകാരനായ അഭയ് മുമ്പും സ്ത്രീകളെ ശല്യം ചെയ്തതിന് കേസിൽ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇയാൾ ദൃശ്യങ്ങൾ പുറത്തുവിട്ടത്….

Read More

വെള്ളറടയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച; നഷ്ടമായത് 70000 രൂപയും രണ്ടരലക്ഷം രൂപയുടെ സ്വർണ്ണവും

തിരുവനന്തപുരം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. തിരുവനന്തപുരം വെളളറട  കാരക്കോണത്ത്മാസങ്ങളായി ആളില്ലാതിരുന്ന വീട്ടിലാണ് മോഷണം നടന്നത്. 70000 രൂപയും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും മോഷണം പോയി. ത്രേസ്യാപുരം സ്വദേശി സൈനികനായ സന്തോഷിൻ്റെ വീടാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. പട്ടാളക്കാരനായ സന്തോഷ് അവധിക്ക് നാട്ടിൽ വരുമ്പോഴാണ് ഭാര്യയും മക്കളുമായി ഈ വീട്ടിൽ താമസിക്കാറുള്ളത്. വീട് തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

പൂനയിലേക്ക് പോയ ഇൻഡിഗോ ഫ്ലൈറ്റിൽ ബോധം പോയ യാത്രകാരന്റെ ജീവൻ രക്ഷിച്ചു വനിതാ ക്രൂ അംഗം

പൂനെ: പൂനെയിൽനിന്നും ദില്ലിയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ ഫ്ലൈറ്റിൽ ബോധംപോയ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് വനിതാ ക്രൂ അംഗം. ജനുവരി 12 നാണു സംഭവം. യാത്രക്കിടയിൽ പെട്ടെന്ന് യാത്രക്കാരന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ക്രൂ അംഗമായ പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യാത്രക്കാരന്റെ ജീവൻ നിലനിർത്താൻ സഹായിച്ചത്. ഇൻഡിഗോ ഫ്ലൈറ്റിലെ തന്നെ മറ്റൊരു യാത്രക്കാരനായ വ്യവസായി മഹാജൻ സംഭവം തന്റെ ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തതോടെയാണ് വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. “70 വയസ്സ് പ്രായം തോന്നിക്കുന്നു യാത്രക്കാരന്റെ ബോധം പെട്ടെന്ന്…

Read More

ഷാരോൺ വധം, പ്രതിക്ക് ചെകുത്താന്റെ സ്വഭാവം എന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്മയുടെയും അമ്മാവൻ നിർമലകുമാരൻ നായരുടെയും ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും. ഇരുവരും കുറ്റക്കാരാണെന്ന് ഇന്നലെ കോടതി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ശിക്ഷ വിധിക്കുമെന്നായിരുന്നു ഇതിന് പിന്നാലെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, ശിക്ഷാവിധിയിൽ ഇന്ന് വാദം കേട്ടതിന് പിന്നാലെ ശിക്ഷ ഈ മാസം 20ന് വിധിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ശിക്ഷ വിധിക്കും മുമ്പ് ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതി ഇന്ന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. തനിക്ക് 24…

Read More

നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയത് മാനസികപീഡനം സഹിക്കവയ്യാതെ; പ്രവാസിയായ ഭർത്താവിനെതിരെയും കേസെടുക്കും

കൊണ്ടോട്ടി: നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവിനെ പ്രതിചേർക്കും. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭർത്താവ് കിഴിശ്ശേരി സ്വദേശി അബ്ദുൾ വാഹിദിനെപ്രതി ചേർക്കുന്നത്. ഇയാൾ നിലവിൽ വിദേശത്താണുള്ളത്. നിറത്തിന്റെപേരിൽ മാനസികപീഡനം സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയത്. ഷഹാന മുംതാസിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളേജ് വിദ്യാർത്ഥിയായിരുന്നു യുവതി. ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. നിറത്തിന്റെ പേരിലടക്കം ഭർത്താവിൽ നിന്നുണ്ടായ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial