കണ്ണൂരിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു

      ചെറുപുഴ : കണ്ണൂർ ചെറുപുഴയിൽ അഞ്ചുവയസുകാരൻ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത കരുനാഗപ്പള്ളയിൽ തലവേദനയായതിന് പിന്നാലെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇപ്പോൾ തിരുവനന്തപുരത്തും പൊട്ടിത്തെറിയെ തുടർന്ന് മംഗലപുരം ഏര്യാ സമ്മേളനത്തില്‍ നിന്ന് ഏര്യാ സെക്രട്ടറി ഇറങ്ങിപ്പോയി. ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിയാണ് ഇറങ്ങിപ്പോയത്. ജില്ലാസെക്രട്ടറി വി. ജോയിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോയത്. മധു ഏര്യാ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. എം ജലീലാണ് പുതിയ ഏര്യാ സെക്രട്ടറി. മധു മുല്ലശ്ശേരി പാര്‍ട്ടിയിൽ തുടരാൻ താല്പര്യം ഇല്ലെന്ന് അറിയിച്ച് സംസാരിച്ചിരുന്നു. ഏര്യാ കമ്മിറ്റി…

Read More

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ ഡിസംബർ 4 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ ദീര്‍ഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും നിര്‍ദ്ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ നല്‍കണം. മറ്റ് മാര്‍ഗേനയോ അവസാന തീയതിയ്ക്ക് ശേഷമോ ലഭിക്കുന്നവ സ്വീകരിക്കുന്നതല്ലായെന്ന് കമ്മീഷന്‍ അറിയിച്ചു. കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 16 ന് പ്രസിദ്ധീകരിച്ചിരുന്നു. https://www.delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതാത്…

Read More

യുവതിയെ നഗ്നയാക്കി പണം തട്ടിയെടുത്തു

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്ന വ്യാജേന മുംബൈയില്‍ ഡിജിറ്റല്‍ അറസ്റ്റിനിടെ 26കാരിയെ നഗ്‌നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. നവംബര്‍ 19നായിരുന്നു സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്സിന്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേരും അന്വേഷണസംഘത്തിനു ലഭിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പുകാര്‍ യുവതിയെ അറസ്റ്റ്…

Read More

ഓട്ട മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14 കാരനു ദാരുണാന്ത്യം

ലഖ്‌നൗ: സ്കൂളിലെ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14-കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ അലിഗർ ജില്ലയിൽ സിറൗളി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. മോഹിത് ചൗധരി എന്ന പതിന്നാലുകാരനാണ് സ്കൂളിലെ കായിക മത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ആദ്യരണ്ട് റൗണ്ട് ഓടിക്കഴിഞ്ഞതിനു പിന്നാലെയാണ് മോഹിത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ കുഴഞ്ഞുവീണുകയും ചെയ്തു. ഒട്ടുംവൈകാതെ സമീപ്ത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഴിമധ്യേ മരണംസംഭവിക്കുകയായിരുന്നു. ഡിസംബർ ഏഴിനാണ് സ്കൂളിലെ കായികമത്സരം നിശ്ചയിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മോഹിത്തിന്റെ അച്ഛൻ മരണപ്പെട്ടിരുന്നുവെന്ന്…

Read More

മാധ്യമങ്ങൾക്ക് നേരെ ഭീക്ഷണിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

കൊച്ചി: വീണ്ടും മാധ്യമങ്ങൾക്ക് നേരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്കെതിരെ വാർത്ത നൽകിയാൽ മാധ്യമങ്ങളുടെ ഓഫീസിൽ നേരിട്ടെത്തി ചോദിക്കുമെന്നായിരുന്നു സുരേന്ദ്രന്‍റെ ഭീഷണി. ബിജെപിക്കെതിരെ വാര്‍ത്ത നൽകുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെയൊക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ? എത്തിക്സിന്‍റെ ഒരു അംശം പോലുമില്ല. നിങ്ങളെ…

Read More

ജയ് ഷാ ഐസിസി ചെയർമാൻ സ്ഥാനം ഏറ്റെടുത്തു; പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായി ഐസിസി തലപ്പത്തേക്ക് ജയ് ഷാ എത്തുന്നു. ഐസിസിയുടെ പുതിയ ചെയര്‍മാനായി 35കാരനായ ജയ് ഷാ യെ തിരഞ്ഞെടുക്കുമ്പോൾ ഈ പദവിയിലിരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി കൂടി ജയ് ഷാ യ്ക്ക് സ്വന്തം. കൂടാതെ ഐസിസി ചെയര്‍മാനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് ജയ് ഷാ. 2014 മുതല്‍ 2015 വരെ എന്‍ ശ്രീനിവാസന്‍, 2015 മുതല്‍ 2020 വരെ ശശാങ്ക് മനോഹര്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് ജയ് ഷായുടെ മുന്‍ഗാമികളായ ഇന്ത്യക്കാര്‍….

Read More

പ്രളയം തകർത്ത വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണം പ്രിയങ്ക ഗാന്ധി

വയനാട് :പ്രളയം തകർത്ത വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരന്ത ബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രിയങ്ക മാനന്തവാടിയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു. പുനരധിവാസത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും പ്രിയങ്ക പറഞ്ഞു. ദുരന്തം ഉണ്ടായപ്പോൾ ജനങ്ങൾ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവർത്തകരും ഒരുമിച്ച് നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഓരോ പൗരന്റെയും തുല്യത തങ്ങൾ…

Read More

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടി; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്. പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന…

Read More

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ  നീട്ടി

തിരുവനന്തപുരം: നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപരികള്‍ക്ക് അവധിയായിരിക്കും. അഞ്ചുമുതല്‍ ഡിസംബര്‍ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial