
പരീക്ഷാ ഹാളില്‍ പീഡിപ്പിച്ചു, അധ്യാപകനെ കുറ്റവിമുക്തനാക്കി; വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോടതി
തൊടുപുഴ: പരീക്ഷാഹാളില്‍വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസില്‍ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. മൂന്നാര്‍ ഗവ.കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. 2014ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓഗസ്റ്റ് 27-നും സെപ്റ്റംബര്‍ അഞ്ചിനുമിടയില്‍ കോളജില്‍ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ്…