Headlines

സ്വവർഗാനുരാഗ പ്രണയത്തിൽ നിന്നും പിന്മാറി; നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച കട്ടപ്പന സ്വദേശിനിയ്ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സ്വവർഗാനുരാഗ പ്രണയത്തിൽ നിന്നും പിന്മാറിയ സ്ത്രീയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു. സംഭവത്തിൽ കട്ടപ്പന സ്വദേശിനിയുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിനിയായ നാല്പത്തിരണ്ടുകാരിയുടെ നഗ്‌നചിത്രങ്ങൾ ആണ് ഇവർ പ്രചരിപ്പിച്ചതു. ഇവരുടെ പരാതിയിൽ ആണ് കേസ്. ആറു വർഷം മുൻപ് ആണ് ആലപ്പുഴ സ്വദേശിനിയുടെ ഭർത്താവ് മരിക്കുന്നത്. ഇതിനു ശേഷമാണ് സമൂഹമാധ്യമത്തിലൂടെയാണ് കട്ടപ്പന സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയുമായി സൗഹൃതത്തിലാകുന്നത്. ഇത് പിന്നീട് സ്വവർഗാനുരാഗത്തിലേക്കു തെന്നിമാറുകയായിരുന്നു. എന്നാൽ ആലപ്പുഴക്കാരി ബന്ധത്തിൽനിന്ന് പിന്മാറിയതോടെ പ്രകോപിതയായ കട്ടപ്പനക്കാരി ഞായറാഴ്ച ആലപ്പുഴയിലെ വീട്ടിലെത്തി ബഹളമുണ്ടാക്കി. തന്നോടൊപ്പം…

Read More

യുവാവ് മർദ്ധനമേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റിൽ

കോട്ടയം: യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. കോട്ടയം അകലകുന്നത്താണ് സംഭവം. അകലക്കുന്നം സ്വദേശി രതീഷ് മർദനമേറ്റു മരിച്ച സംഭവത്തിലാണു രതീഷിന്റെ ഭാര്യ അകലക്കുന്നം തവളപ്ലാക്കൽ തെക്കേക്കുന്നേൽ മഞ്ജു ജോണിനെ (34) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജുവിന്റെ സുഹൃത്തായ അകലക്കുന്നം സ്വദേശി ശ്രീജിത്താണു സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന രതീഷിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. ശ്രീജിത്ത് നേരത്തേ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് അകലകുന്നം സ്വദേശിയായ രതീഷ് കൊല്ലപ്പെടുന്നത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന…

Read More

വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിൽ തീപിടുത്തം

വെമ്പായം പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ,ഓവർസീയർകാര്യാലയം പൂർണമായും കത്തി നശിച്ച പുലർച്ചെ നാലുമണിയോടെയാണ്   വേറ്റിനാട് പ്രവർത്തിക്കുന്ന ഓഫീസിൽ തീയും പുകയും ഉയരുന്നത് സമീപത്ത് റബ്ബർ വെട്ടുന്നതിനായി എത്തിയവരുടെ ശ്രദ്ധയിൽ പെട്ടത്.തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.വിവിധ സ്ഥലങ്ങളിൽ നിന്നും അഗ്നി രക്ഷാസേന സ്ഥലത്തെത്തി.ഫയലുകൾ നാല് കമ്പ്യൂട്ടറുകൾ മറ്റു ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു. ഏകദേശം 75 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.ചുവരുകൾ വിണ്ട് കീറി നിലം പൊത്താറായ നിലയിലാണ് ”ഷോട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ്…

Read More

ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെ ഇടവേള ബാബു പരാതി നൽകി

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു പേര്‍ക്കെതിരെ പരാതി നൽകി നടൻ ഇടവേള ബാബു. ഡിജിപിക്കും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും ആണ് പരാതി നൽകിയിരിക്കുന്നത്. ഇടവേള ബാബുവിനെതിരെ ആരോപണം ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി. ഇക്കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് ഇടവേള ബാബു അറിയിച്ചു. ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ…

Read More

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച പ്രതി അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ പോലിസ് കസ്റ്റഡിയിൽ എടുത്തു. എൻ എച്ച് എം താത്ക്കാലിക ജീവനക്കാരനാണ് പിടിയിലായ സുനിലാൽ. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാൾ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടർ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സി സി ടി വി പരിശോധനയിൽ ഇയാൾ ശുചിമുറിയിൽ മൊബൈൽ…

Read More

ശീതള പാനീയത്തിൽ ലഹരി മരുന്നു കലർത്തി നഴ്സിംഗ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

മുംബൈ: നഴ്സിംഗ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആണ് പത്തൊമ്പതുകാരി പീഡനത്തിന് ഇരയായത്. ഇതേ തുടർന്ന് ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് രത്നഗിരിയിലെ ജില്ലാ ആശുപത്രി താൽക്കാലികമായി അടച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവർ പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. നാല് ദിവസം മുമ്പാണ് സംഭവം…

Read More

സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി രേവതി സമ്പത്ത്;തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്തു

തിരുവനന്തപുരം: സിദ്ദിഖ് ബലാത്സംഗം ചെയ്‌തെന്ന് നടി രേവതി സമ്പത്ത് പൊലീസിൽ പരാതി നൽകി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ലൈം ഗികമായി പീഡിപ്പിച്ചെന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ. ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി…

Read More

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന കേസിൽ രണ്ടുപേർ പിടിയിൽ

ചേർത്തല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശികളായ തറയിൽപ്പറമ്പ് വീട്ടിൽ ദിത്യ (20 ), അർത്തുങ്കൽ പടാകുളങ്ങര വീട്ടിൽ ദയാനന്ദ് (23) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള ലൈസൻസും ജോബ് കൺസൾട്ടൻസിയും ഉണ്ടെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്. പരാതിക്കാരിയുടെ ഭർത്താവിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി 2,80,000 രൂപ തട്ടിയെന്നാണ് പരാതി. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, സബ്…

Read More

മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വയനാടിന് വേണ്ടി ആവശ്യപ്പെട്ടത് 2000 കോടിയുടെ സാമ്പത്തിക സഹായം

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാടിന് സാമ്പത്തിക സഹായം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. 2000 കോടിയുടെ അടിയന്തര സഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു സന്ദർശനം. വയനാടിൻ്റെ നിലവിലെ സാഹചര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. മൂന്നാം വട്ടവും മോദി പ്രധാനമന്ത്രിയായ ശേഷം പിണറായി വിജയൻ ഡൽഹിയിൽ നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടന്നത്. കടമെടുപ്പ് പരിധി അടക്കമുളള സംസ്ഥാനത്തിൻ്റെ മറ്റ് ആവശ്യങ്ങളും മോദിയെ അറിയിച്ചു….

Read More

കോഴിക്കോട് വീട്ടമ്മയ്ക്ക് നേരെ കത്തികാണിച്ച് ഭീഷണി; 5 പവൻ മാല മോഷ്ടിച്ചു

കോഴിക്കോട് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു. ഒളവണ്ണയിലാണ് സംഭവം. ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്‍റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ 5:50-ഓടെയാണ് മോഷണം. കവർച്ച നടക്കുന്ന സമയം വീട്ടിൽ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭർത്താവ് ചന്ദ്രശേഖരൻ വളർത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ മോഷ്‌ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവന്‍റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടിലെത്തിയ ഭർത്താവ് മോഷ്‌ടാവിനെ തടയാനുള്ള ശ്രമം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial