വഖഫ് പ്രസ്താവനയില്‍ വര്‍ഗീയ പരാമര്‍ശം; സുരേഷ് ഗോപിക്കെതിരെ വീണ്ടും പരാതി
കല്‍പ്പറ്റ: വഖഫുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടൈന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് പരാതിക്കാരന്‍. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും, ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തെ നാല്…

