Headlines

ഗുജറാത്തിലെ അംറേലിയിൽ കളിക്കുന്നതിനിടയിൽ നാല് കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടു ശ്വാസംമുട്ടി മരിച്ചു

അഹ്‍മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിക്കുന്നതിനിടയിൽ നാല് കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടു ശ്വാസംമുട്ടി മരിച്ചു. മരിച്ച കുട്ടികൾ രണ്ട് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ്. ശനിയാഴ്ചയായിരുന്നു അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ സംഭവം നടന്നത്. ഇക്കാര്യം പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത് തിങ്കളാഴ്ചയാണ്. ഗ്രാമത്തിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും. രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ തങ്ങളുടെ ഏഴ് കുട്ടികൾ അവരുടെ താമസ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികളിൽ നാല്…

Read More

പടക്ക ബോക്സിന് മേലെയിരുന്നാൽ ഓട്ടോ വാങ്ങിത്തരാമെന്ന് വാഗ്ദാനം; തീകൊളുത്തി സുഹൃത്തുക്കൾ; പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം

       പൊട്ടിക്കുമ്പോൾ പടക്ക ബോക്സിന് മേലയിരുന്ന യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് ഒരു ചലഞ്ചിന്റെ പേരിൽ യുവാവിന് ജീവൻ നഷ്ടമായത്. ഇതിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. സമീപത്തെ ഷോപ്പിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ശബരീഷ് എന്നയാളാണ് മരിച്ചത്. ചലഞ്ച് ഏറ്റെടുത്ത് വിജയിച്ച് ഓട്ടോറിക്ഷ വാങ്ങിത്തരാമെന്ന സുഹൃത്തുക്കളുടെ വാഗ്ദാനം വിശ്വസിച്ചാണ് യുവാവ് റിസ്ക് എടുത്തത്. കൊണകുണ്ടേയിലായിരുന്നു സംഭവം. യുവാവ് പടക്കം നിറച്ച ബോക്സിന് മേലെ കയറിയിരിക്കുന്നതും സുഹൃത്തുക്കൾ ഇത് കൊളുത്തിയിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി…

Read More

മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ യന്ത്രവാള്‍ ദേഹത്തുകൊണ്ടു; പാലക്കാട് 55 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ യന്ത്രവാൾ ദേഹത്ത് കൊണ്ട് തൊഴിലാളി മരിച്ചു. അമ്പലപ്പാറ അംബേദ്കർ കോളനി റോഡ് കുറുപ്പത്ത് കുണ്ടിൽ ചന്ദ്രൻ (55)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. അറവക്കാടുള്ള സ്വകാര്യ വളപ്പിൽ മുറിച്ചിട്ട മരത്തിന്റെ കൊമ്പ് വെട്ടി മാറ്റുന്നതിനിടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ചന്ദ്രന്റെ ദേഹത്ത് അബദ്ധത്തിൽ യന്ത്രവാൾ കൊള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിന്റെ വലത്ത് ഭാഗത്ത് സാരമായി മുറിവേറ്റ ചന്ദ്രനെ ഉടൻ തന്നെ അമ്പലപ്പാറയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് കണ്ണിയംപുറത്തെ സ്വകാര്യ…

Read More

സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലം മറന്നു; പത്തു മാസമായി കാണാതായിരുന്ന സ്കൂട്ടർ ഉടമക്ക് തിരിച്ച് കിട്ടി

തൃശൂർ: പത്തുമാസമായി കാണാതെ ആയിരുന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയിൽ ക്യാപ്റ്റൻ ആയിരുന്ന പൂത്തോൾ സ്വദേശി 2024 ജനുവരിയിൽ സ്കൂട്ടറിൽ അയ്യന്തോൾ കളക്ടറേറ്റിലേക്ക് പോയതായിരുന്നു. എന്നാൽ സ്കൂട്ടർ ഇല്ലായിരുന്നു തിരിച്ചു വീട്ടിലെത്തിയത്. കുറച്ചുകാലമായി മറവി രോഗമുള്ളയാളാണ് മുൻ സൈനികൻ. സ്കൂട്ടർ വച്ച സ്ഥലം മറന്നു പോയതാകാമെന്ന് ഭാര്യയും വീട്ടുകാരും സംശയിച്ചിരുന്നു. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. മുൻ സൈനികന് കൃത്യമായി സ്കൂട്ടർ എവിടെ വെച്ചുവെന്ന് ഓർത്തെടുക്കാനായിരുന്നില്ല. ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയതാണോ എന്നതിലും വ്യക്തമല്ലായിരുന്നു. പലരും…

Read More

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 യാത്രക്കാർ മരിച്ചു

    ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 28 പേർ മരിച്ചു. അൽമോഡ ജില്ലയിലെ മർചുളയിൽ ആണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബസ് 200 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ 40 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. പൌഡി ഗഡ്വാളിൽനിന്നും കുമൗണിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിപ്പെട്ടത്. പൊലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്….

Read More

വളയം പിടിച്ച് മകന്‍, ടിക്കറ്റ് മുറിച്ച് അമ്മ; കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ ഇത് അപൂര്‍വ നിമിഷം

      തിരുവനന്തപുരം : അമ്മ യമുന ടിക്കറ്റ് കൊടുക്കാനെത്തിയ ബസില്‍ മകന്‍ ശ്രീരാഗിന് ആദ്യ ഡ്യൂട്ടി. ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ കൗതുകം നിറച്ചായിരുന്നു അമ്മയുടെയും മകന്റെയും ജോലി. കിഴക്കേക്കോട്ടയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള സ്വിഫ്റ്റ് സര്‍ക്കുലര്‍ ഇലക്ട്രിക് ബസിലാണ് ഡ്രൈവറായി ആര്യനാട് ശ്രീരാഗ് ഭവനില്‍ ശ്രീരാഗും കണ്ടക്ടറായി അമ്മ യമുനയും ജോലിക്കെത്തിയത്. പരിശീലനം പൂര്‍ത്തിയാക്കി ഒരാഴ്ച മുന്‍പ് സ്വിഫ്റ്റിലെത്തിയ ശ്രീരാഗിന്റെ ആദ്യ ഡ്യൂട്ടിയായിരുന്നു ഞായറാഴ്ച. 2009 മുതല്‍ കെ.എസ്.ആര്‍.ടി.സി.യില്‍ താത്കാലിക ‘ബദലി’ വിഭാഗത്തിലായിരുന്നു യമുന. സ്വിഫ്റ്റിലെ ആദ്യ വനിതാ…

Read More

വൈദികനെന്ന പേരിൽ വീട്ടിലെത്തി പ്രാർഥിച്ചു, വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നു; പ്രതി പിടിയിൽ

    അടൂർ : വൈദികനാണെന്നും, പള്ളിയിൽനിന്ന്‌ ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽക്കയറി പ്രാർഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച്‌ കടന്നുകളഞ്ഞയാൾ പിടിയിലായി. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ ഷിബു എസ്. നായരെയാണ് (47) അടൂർ പോലീസ് അറസ്റ്റുചെയ്തത്. വിവിധ ജില്ലകളിലായി 36 കേസിൽ പ്രതിയാണ്. പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ചയുടൻ വിസർജനം നടത്തിയ ഇയാൾ പോലീസിനുനേരേ മലം വാരിയെറിയുകയും ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. ഏനാദിമംഗലം ചാങ്കൂർ തോട്ടപ്പാലം പാലത്തിങ്കൽ മഞ്ജുസദനത്തിൽ മറിയാമ്മയുടെ സ്വർണമാലയാണ് പൊട്ടിച്ചത്. 2024 ഓഗസ്റ്റിൽ തൃശ്ശൂരിൽ അപകടത്തിൽ…

Read More

കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്

മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അറുപതോളം പേര്‍ ബസ്സിലുണ്ടായിരുന്നു. സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് പുറമെ നിന്നും യാത്ര ചെയ്യുന്നവരുണ്ടായിരുന്നു. തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി…

Read More

നീലേശ്വരം ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണം നാലായി

കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരണം നാലായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കെ.രതീഷ് (32), ബിജു (38), ഷിബിൻ രാജ് (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം സി.സന്ദീപ് എന്നയാളും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. സന്ദീപിന്റെ സുഹൃത്തുക്കളാണ് രതീഷും ബിജുവും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രതീഷും ബിജുവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം എഫ്സിഐ ഗോഡൗണിലെ തൊഴിലാളിയായ രതീഷ് നേരത്തേ കയ്യൂരിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നു. അവിവാഹിതനാണ്. അമ്മ ജാനകി. സഹോദരിമാർ: കാഞ്ചന, രാഗിണി….

Read More

പിടിഎ തെരഞ്ഞെടുപ്പിൽ നേതാക്കൾ പിന്തുണക്കുന്ന പാനൽ തെരഞ്ഞെടുത്തില്ല; ഹെഡ്മാസ്റ്റർക്ക് സിപിഐഎം നേതാക്കളുടെ ഭീഷണി; എഫ്ഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹെഡ്മാസ്റ്ററെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കൾക്കെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 29 ന് നടന്ന പിടിഎ തെരഞ്ഞെടുപ്പിൽ നേതാക്കൾ പിന്തുണക്കുന്ന പാനൽ തിരഞ്ഞെടുക്കാത്തതിലുള്ള വിരോധമാണ് പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്താൻ കാരണം. കിളിമാനൂർ ടൗൺ യുപിഎസ് ഹെഡ്മാസ്റ്റർ നിസാർ എം നൽകിയ പരാതിയിൽ സിപിഎം കിളിമാനൂർ ഏരിയ കമ്മിറ്റി അംഗം ബൈജു, പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗം അരുൺ എന്നിവർക്കെതിരെയാണ് കേസ്. വീട്ടിലേക്ക് ഇറങ്ങവെ ഹെഡ്മാസ്റ്റർ നിസാറിനെ സ്കൂളിന് മുന്നിൽ വെച്ച് ബൈജു ബൈക്കിൽ എത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial