Headlines

ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു; പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത് നൽകില്ല

     തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവിൽ വന്നു. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാം. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. സ്വന്തമായി പിവിസി കാര്‍ഡ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം. ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന്…

Read More

കൺസർവേറ്റീവ് പാർട്ടിയുടെ തലപ്പത്ത് ഇനി കെമി ബേഡനോക്ക്

ലണ്ടൻ: 14 ആഴ്‌ചകൾ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തു. 53,806 വോട്ടുകൾ നേടിയ ബാഡെനോക്ക് തൻ്റെ എതിരാളിയായ റോബർട്ട് ജെൻറിക്കിനെ 12,418 വോട്ടുകൾക്ക് തോൽപ്പിച്ചു. ഋഷി സുനക്കിന്റെ പിൻഗാമിയായി പാർട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് കെമി ബേഡനോക്ക്. ബ്രിട്ടൻ–ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുന്നതു സംബന്ധിച്ച ചർച്ചകളിൽ വ്യാപാരമന്ത്രിയായിരിക്കെ കെമിയും പങ്കെടുത്തിരുന്നു. പാർട്ടി സത്യസന്ധരായിരിക്കണം. ഞങ്ങൾ തെറ്റുകൾ വരുത്തിയതിനെക്കുറിച്ച് സത്യസന്ധത പുലർത്തണം. നമ്മുടെ മഹത്തായ കൺസർവേറ്റീവ്…

Read More

പി സി വിഷ്ണുനാഥ് എംഎൽഎയുടെ പിതാവ് അന്തരിച്ചു.

കൊല്ലം: കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് എംഎല്‍എയുടെ പിതാവ് അന്തരിച്ചു. പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പാലോട്ടു വീട്ടില്‍ ചെല്ലപ്പന്‍ പിള്ള (84) ആണ് മരിച്ചത്.വാട്ടര്‍ അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കൊട്ടാരക്കര മാവടിയിലെ വീട്ടുവളപ്പില്‍ നടക്കും.

Read More

മെഡിസെപ്പിൽ പൊളിച്ചു പണി; പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിക്കും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. പദ്ധതിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. പല വന്‍കിട ആശുപത്രികളും പദ്ധതിയില്‍ നിന്ന് പിന്‍മാറിയിരുന്നു. വിമർശനങ്ങൾ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുക. ഡോ ശ്രീറാം വെങ്കിട്ടരാമനാണ് സമിതി അധ്യക്ഷൻ….

Read More

കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്.

കൊല്ലം: യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. കൊല്ലം നല്ലിലയിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് ഒപ്പം താമസിച്ചിരുന്ന പഴങ്ങാലം സ്വദേശി രാജിയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സ്വകാര്യ ദന്തൽ ക്ലിനിക്കിലെ ജീവനക്കാരിയാണ് രാജി. ഭർത്താവുമായി പിരിഞ്ഞ യുവതി സന്തോഷിനൊപ്പമാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് രാജിയെ ക്ലിനിക്കിൽ നിന്ന് വിളിച്ചിറക്കിയാണ് സന്തോഷ്…

Read More

സ്കൂട്ടർ വൈദ്യുതി തൂണിലിടിച്ചു യുവതി മരിച്ചു

തൃശൂർ : ആമ്പല്ലൂരിൽ സ്കൂട്ടർ വൈദ്യുതിതൂണിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്ക് പരിക്ക്. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടിൽ സാജന്‍റെ മകളും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ റേഡിയോളജി വിഭാഗം വിദ്യാർഥിയുമായ ഇന്ദുപ്രിയ(20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ പാലപ്പിള്ളി വലിയകുളത്താണ് അപകടം. തലയ്ക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  സഹപാഠികളായ നാലുപേർ ചേർന്ന് രണ്ട് സ്കൂട്ടറിലാണ് ഡാം കാണാൻ പോയത്.

Read More

സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; താനൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം. മലപ്പുറം ജില്ലയിൽ താനൂര്‍ മുക്കോലയിലാണ് ട്രെയിൻ തട്ടി യുവാവ് മരിച്ചത്. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകമുണ്ടായത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ഷിജിൽ മരിച്ചത്. താനൂര്‍ മുക്കോലയിൽ വച്ചായിരുന്നു അപകടമുണ്ടായത്. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ ഷിജിലിനെ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പാലക്കാട് ഷൊര്‍ണൂരിൽ കേരള…

Read More

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു;
തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. നാലുപേരും റെയില്‍വേയിലെ കരാര്‍ ജോലിക്കാരാണ്. മൂന്നുപേരുടെ മൃതദേഹം കണ്ടെടത്തു. ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.

Read More

കണ്ണൂരിലെ ആര്‍ എസ് എസ് നേതാവ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികളെ വെറുതെ വിട്ട് കോടതി

കണ്ണൂര്‍: കണ്ണൂരിലെ ആര്‍ എസ് എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികളെ വെറുതെ വിട്ട് കോടതി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. ഇതിൽ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി മഷ്റൂഖ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്. ബാക്കി 13 പ്രതികളെയും വെറുതെ വിട്ടു. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. 2005 മാർച്ച് പത്തിന് ആണ് അശ്വനികുമാര്‍ വധിക്കപ്പെട്ടത്. പേരാവൂരിലേക്കു പോകുമ്പോള്‍ ഇരിട്ടിയില്‍ ബസിനുള്ളിൽവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളിൽ നാലുപേർ ബസിനുള്ളിലുണ്ടായിരുന്നു. മറ്റുള്ളവർ…

Read More

മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം

     തിരുവനന്തപുരം : കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് *‘മുഖ്യമന്ത്രയുടെ പോലസ് ‘* എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്. 264 പൊലീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial