Headlines

ആർഎസ്എസ് നേതാവ് പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി

കണ്ണൂർ: ആർഎസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. എൻഡിഎഫ് പ്രവർത്തകരായ 14 പേരാണ് പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2005 മാർച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ…

Read More

കൊടകര കുഴൽപ്പണ കേസിൽ തിരൂർ സതീശൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം സതീശിന്‍റെ മൊഴിക്ക് ശേഷമായിരിക്കും തീരുമാനിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. ഒരു തവണ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസ്…

Read More

ഇടുക്കിയിലെ ഏലം എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഉടുമ്പൻചോല: ഇടുക്കിയിലെ ഏലം എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിനി ഊർമിളയാണ് (30) മരിച്ചത്. ഏലം എസ്റ്റേറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സേനാപതി അവണക്കുംചാൽ വരകുകാലായിൽ രാജേഷിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് ഊർമിളയുടെ മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിവസം ഊർമിളയും ഭർത്താവും കൂട്ടുകാരനും താമസ സ്ഥലത്തുവെച്ച് മദ്യപിക്കുന്നത് കണ്ടിരുന്നതായി കൂടെ താമസിക്കുന്നവർ പറഞ്ഞു. ഉടുമ്പൻചോല ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഉടുമ്പൻചോല പോലീസും, ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു….

Read More

കഴക്കൂട്ടം വനിത ഐടിഐ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

കഴക്കൂട്ടം ഗവ. വനിത ഐടിഐ  2024 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ – സംസ്ഥാന തലങ്ങളിൽ ഉന്നതവിജയം കാഴ്ചവെച്ച ട്രെയിനികൾക്കായുള്ള അവാർഡ്ദാനവും അനുമോദനയോഗവും സംഘടിപ്പിച്ചു. എൻഎസ്എസ് ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ  അനുകൃഷ്ണ  ഭരണഘടന ആമുഖം വായിച്ചു. മലയാള വാരാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ട്രെയിനീസ് കൗൺസിൽ ജനറൽ സെക്രട്ടറി മിഥുന  എ എം ചൊല്ലികൊടുത്തു. യോഗത്തിൽ പ്രിൻസിപ്പാൾ  സുരേഷ്കുമാർ. എം സ്വാഗതം പറഞ്ഞു. കഴക്കൂട്ടം വാർഡ് കൗൺസിലർ കവിത. എൽ. എസ് അദ്ധ്യക്ഷയായ ചടങ്ങിൽ കഴക്കൂട്ടം നിയോജകമണ്ഡലം എം.എൽ.എ…

Read More

മലയാളി അധ്യാപികയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം; കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ചെന്ന് തമിഴ്നാട് SETC

     മലയാളി അധ്യാപികയെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് തമിഴ്നാട് എസ് ഇ റ്റി സി. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയെ വിളിച്ചാണ് എസ് ഇ റ്റി സി അധികൃതർ വിവരം അറിയിച്ചത്. എന്നാൽ അച്ചടക്ക നടപടിയും കണ്ടക്ടറുടെ പേരും അധികൃതർ വെളിപ്പെടുത്തിയില്ലെന്ന് സ്വാതിഷ പറഞ്ഞു. ഇന്ന് വൈകുന്നേരം അധികൃതർ സ്വാതിഷയെ വിളിച്ച് ഖേദം അറിയിക്കുകയും നടപടി സ്വീകരിച്ചെന്ന് അറിയിക്കുകയുമായിരുന്നു. കണ്ടക്ടറിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ക്ഷമ ചോദിക്കുന്നതായി…

Read More

ഒന്നര വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി, എറെ ശ്രമിച്ചും ഊരാനായില്ല, മണിക്കൂറുകൾ പരിശ്രമിച്ച് മുറിച്ചുമാറ്റി

    കോഴിക്കോട് : കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഒന്നര വയസുകാരിയുടെ തലയില്‍ സ്റ്റീല്‍ പാത്രം കുടുങ്ങി. ചേലേമ്പ്ര ഇടിമൂഴിക്കല്‍ സ്വദേശി ഉസ്മാന്റെയും ആഷിഫയുടെയും മകള്‍ ഐസലാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു സംഭവം. വീട്ടുകാര്‍ പരമാവധി ശ്രമിച്ചിട്ടും പാത്രം ഊരിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലേക്ക് കുട്ടിയെ എത്തിക്കുകയായിരുന്നു.  തുടര്‍ന്ന് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പാത്രം മുറിച്ചെടുത്ത് കുട്ടിയെ സ്വതന്ത്രയാക്കാന്‍ കഴിഞ്ഞത്. സ്റ്റേഷന്‍ ഓഫീസര്‍ എംകെ പ്രമോദ് കുമാറിന്റെ ന നേതൃത്വത്തില്‍…

Read More


ചികിത്സ വൈകിയതിനാൽ പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്‍ മരിച്ചു; ഡോക്ടർക്ക് പകരം നഴ്സ് ചികിത്സിച്ചെന്ന് പരാതി

തൃശൂർ: തൃശൂർ ഒല്ലൂരിൽ വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിത്സ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് ) ആണ് മരിച്ചത്. ഡോക്ടർക്ക് പകരം നഴ്സ് ചികിത്സിച്ചെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്.കുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്

Read More

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക…

Read More

കൂടുതൽ സീറ്റുകളും കുറഞ്ഞ യാത്രാനിരക്കുമായി നവകേരള ബസ് ഉടൻ സർവീസ് പുനരാരംഭിക്കും.

കോഴിക്കോട്: കൂടുതൽ സീറ്റുകളും കുറഞ്ഞ യാത്രാനിരക്കുമായി നവകേരള ബസ് ഉടൻ സർവീസ് പുനരാരംഭിക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് സൂപ്പർഡീലക്സ് എ.സി. ബസായി വീണ്ടും നിരത്തിലെത്തുന്ന ബസിന്റെ ടിക്കറ്റ് നിരക്കും കുറയുമെന്നാണ് സൂചന. 26 സീറ്റുകളുണ്ടായിരുന്ന ബസിന്റ സീറ്റുകൾ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ ബെംഗളൂരുവിലെ വർക്ക് ഷോപ്പിൽ പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാക്കി ബസ് തിരിച്ചെത്തും. ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലാണ് ഇപ്പോൾ ബസുള്ളത്. ജൂലായ് മുതൽ കോഴിക്കോട് നടക്കാവ്…

Read More

സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;എം കെ സാനുവിന് കേരളജ്യോതി, സഞ്ജുവിന് കേരള ശ്രീ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial