Headlines

സ്‌പെയിനിന്റെ പതാക പകര്‍ത്തിയത്, കേരള സര്‍ക്കാരിന്റെ ചിഹ്നം’; തമിഴക വെട്രി കഴകത്തിൻ്റെ കൊടി വിവാദത്തില്‍

ചെന്നൈ: നടന്‍ വിജയുടെ രാഷ്ട്രീയപാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പുതിയ പതാകയെച്ചൊല്ലി വിവാദം. പതാകയിലുള്ള ചിഹ്നങ്ങള്‍ക്കും പതാകയുടെ നിറത്തിനും എതിരെയാണ് വിവിധങ്ങളായ പരാതികള്‍ ഉയരുന്നത്. മഞ്ഞയും ചുവപ്പും ചേര്‍ന്ന പതാകയില്‍ വാകപ്പൂവിന് ഇരുവശങ്ങളിലുമായി രണ്ട് ആനകളെയും കാണാം.ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) തങ്ങളുടെ ചിഹ്നമായ ആനയെ ടിവികെ ഉപയോഗിച്ചതില്‍ രംഗത്തുവന്നു. പതാകയില്‍ നിന്ന് ആനകളെ നീക്കണമെന്നും ബിഎസ്പി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം…

Read More

വയനാട്ടിലെ നാശനഷ്ടങ്ങളില്‍ മെമ്മോറാണ്ടം നല്‍കി, പണം നല്‍കാന്‍ ഇനി കേന്ദ്രത്തിന് തടസ്സമില്ല: മന്ത്രി കെ രാജന്‍

കല്‍പ്പറ്റ: വയനാട്ടിലെ നാശനഷ്ടങ്ങളെ കുറിച്ച് വിശദമായ മെമ്മോറാണ്ടം ഈ മാസം 18ന് സമര്‍പ്പിച്ചെന്ന് മന്ത്രി കെ രാജന്‍. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ലെന്നും മന്ത്രി രാജന്‍ കൂട്ടിച്ചേര്‍ത്തു. 18002330221 എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് ഏത് സമയത്തും തന്നെ വിളിക്കാമെന്നും മന്ത്രി പറഞ്ഞു.ഉരുള്‍പൊട്ടല്‍ മേഖലയില്‍ പഠനം നടത്തി രണ്ട് റിപ്പോര്‍ട്ടുകളാണ് ജോണ്‍ മത്തായി സമര്‍പ്പിച്ചിട്ടുള്ളത്. 119 പേരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. 17 കുടുംബങ്ങളിലെ അംഗങ്ങള്‍ എല്ലാവരും മരിച്ചു. അതേസമയം ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ…

Read More

കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് തട്ടിയത് ഒന്നരക്കോടി; കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരിയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇയിൽ മുക്കുപണ്ടം പണയംവച്ച് ഒന്നരക്കോടി തട്ടിയ കേസിൽ രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, തിരുവേഗപ്പുറ സ്വദേശി കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. സ്വർണമെന്ന വ്യാജേന 221.63 പവൻ മുക്കുപണ്ടമാണ് നാലു പേര്‍ പല തവണകളായി കെഎസ് എഫ് ഇയില്‍ പണയം വെച്ചിട്ടുള്ളത്. കേസിൽ പിടിയിലായ പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കരാർ ജീവനക്കാരനായ…

Read More

സ്വകാര്യ ബസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിൽ; ബെംഗളൂരു – കൊല്ലം റൂട്ടിൽ ഓടുന്ന കല്ലട ബസിലെ ഡ്രൈവർ വിനീഷാണ് അറസ്റ്റിലായത്

കൊല്ലം: സ്വകാര്യ ബസ് ഡ്രൈവർ എംഡിഎംഎയുമായി പിടിയിൽ. കല്ലട ബസിലെ ഡ്രൈവർ കൊട്ടിയം മയ്യനാട് നടുവിലക്കര സ്വദേശി വിനീഷാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബെംഗളൂരു – കൊല്ലം റൂട്ടിൽ ഓടുന്ന കല്ലട ബസിലെ ഡ്രൈവറായ വിനീഷ് ബെംഗളുരുവിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെയാണ് കൊല്ലം ഈസ്റ്റ് പൊലീസും സിറ്റി ഡൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ അകത്തായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് ബെംഗളൂരുവിൽ നിന്നും യാത്രക്കാരുമായി ഇയാൾ പുറപ്പെട്ടത്….

Read More

കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരി റജീന അറസ്റ്റിൽ

കോഴിക്കോട്: കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരി താമരശ്ശേരി തച്ചംപൊയിൽ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്പ എന്ന റജീന അറസ്റ്റിലായി. മാരക ലഹരി മരുന്നതായ 60 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആനോറമ്മലിലെ വാടകവീട്ടിൽ നിന്നാണ് റജീനയെ കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജ് പി ഐപിഎസിന്റെ കീഴിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ലഹരി വിൽപന, പൊലീസിനെ ആക്രമിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇവർ. മൂന്ന് മാസത്തോളമായി ഈ വാടക വീട്ടിൽ ഭർത്താവും…

Read More

കൊല്ലത്ത് ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; ബൈക്കുകൾ പൊളിച്ചു വിൽക്കുന്നത് ഓൺലെനായി

ബൈക്കുകൾ അടിച്ചുമാറ്റി പൊളിച്ചു വിൽക്കുന്നത് ഓൺലൈനായി; കൊല്ലത്തെ ബൈക്ക് മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി കൊല്ലം: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടംഗ സംഘം കൊല്ലത്ത് പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നുമാസം കൊണ്ട് അറുപതിലധികം ബൈക്കുകളാണ് ഇവർ അടിച്ചുമാറ്റി പൊളിച്ചുവിറ്റത്. കൊല്ലം റെയിൽവേസ്റ്റേഷൻ പരിസരം, കെഎസ്ആർസിടി ബസ് സ്‌റ്റാൻഡ്, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ…

Read More

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് അശ്ശീല സന്ദേശമയച്ചു; അധ്യാപകനും പ്രഥമാധ്യാപകനും അറസ്റ്റിൽ

പൂനെ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെ റൂറലിലെ ദൗണ്ട് തഹസിൽ ഗ്രാമത്തിലുള്ള സ്കൂളിലെ അധ്യാപകനെയാണ് പൂനെ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിലെ പ്രഥമാധ്യാപകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷിതാക്കൾ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതിരുന്നതാണ് പ്രഥമാധ്യാപകന് വിനയായത്. ഓഗസ്റ്റ് 15നാണ് നാൽപ്പത്തിരണ്ടുകാരനായ അധ്യാപകൻ തൻ്റെ ക്ലാസിലെ പതിമൂന്ന് വയസുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചത്. പെൺകുട്ടിയുടെ പിതാവ് ഫോൺ നോക്കുമ്പോഴാണ് സന്ദേശം കാണുന്നത്. ഇതോടെ പെൺകുട്ടിയുടെ പിതാവ് സ്കൂളിലെത്തി…

Read More

പട്ടാമ്പിയിൽ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പാലക്കാട്: പട്ടാമ്പിയിൽ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ എഎസ്ഐ ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലം മാറ്റി. പട്ടാമ്പി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയിൽ നിന്നാണ് ജോയ് തോമസിനെ നീക്കിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് എഎസ്ഐയിൽ നിന്നുണ്ടായതെന്ന് ഡിവൈഎസ്പിയുടെ റിപ്പോ‍ർട്ടിലുളളത്. അന്വേഷണ സംഘം മർദ്ദനമേറ്റ കുട്ടിയുമായും കുടുംബവുമായും…

Read More

അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി:പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇത്തരത്തിലുള്ള കോക്ക്‌ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

Read More

വര്‍ഷം മുഴുവൻ ദിവസേന മൂന്ന് ജിബി ഡാറ്റയും അണ്‍ ലിമിറ്റഡ് കോളുകളും; അവസരം മുതലാക്കാൻ ബി എസ് എൻ എല്‍

സ്വകാര്യ ടെലികോം കമ്പനികള്‍ ഡാറ്റാ പ്ലാനുകള്‍ ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചെങ്കിലും ജനങ്ങളുടെ സ്വന്തം ബി എസ്‌ എൻ എല്‍ തിരിച്ചുവരവിന് പാതയിലാണ് ഇപ്പോള്‍.വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ബി എസ്‌ എൻ എല്‍ രാജ്യത്തുടനീളം ഫോർജി ടവറുകള്‍ സ്ഥാപിക്കുന്ന ജോലി വേഗത്തിലാക്കിയിട്ടുണ്ട്. നിലവില്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്ന താരീഫ് പ്ലാനുകള്‍ സ്വകാര്യ കമ്പനികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. 365 ദിവസം വാലിഡിറ്റിയുള്ള 2,999 രൂപയുടെ ആകർഷകമായ വാർഷിക പ്ലാൻ ആണ് ഇപ്പോള്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസേന മൂന്ന് ജിബി ഡാറ്റയും രാജ്യത്തുടനീളം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial