Headlines

ഭൂമിതട്ടിപ്പ് കേസ്; തമിഴ്‌നാട്ടിലെ മുൻമന്ത്രി എം ആർ വിജയഭാസ്കർ അറസ്റ്റിൽ

ഭൂമിതട്ടിപ്പ് കേസിൽ തമിഴ്‌നാട്ടിലെ മുൻമന്ത്രി എം ആർ വിജയഭാസ്കർ അറസ്റ്റിൽ. സിബിസിഐഡി ആണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് 100 കോടിയുടെ ഭൂമി തട്ടിയെടുത്തു എന്നാണ് കേസ്. എഐഎഡിഎംകെ മുൻ മന്ത്രിയും സഹായി പ്രവീണും തൃശൂരിൽ നിന്നാണ് അറസ്റ്റിലായത്. വിജയഭാസ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കരൂർ ജില്ലാ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കരൂരിന് സമീപത്തെ വാഗലിലെ പ്രകാശിന്റെ 100 കോടിരൂപ വില മതിക്കുന്ന സ്ഥലം വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് എം ആർ വിജയഭാസ്കറിനെതിരായ കേസ്. വിജയഭാസ്കറിന്റെയും കൂട്ടാളികളുടെയും…

Read More

ആമയിഴഞ്ചൻ തോടിലെ മാലിന്യം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ആമയിഴഞ്ചൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു.18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.ഈ പ്രദേശത്ത്…

Read More

വീണ്ടും ലിഫ്റ്റ് പണിമുടക്കി, തിരു. മെഡിക്കൽ കോളേജിൽ രോഗിയും ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി, പുറത്തെത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും പണി മുടക്കിയത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നു. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ഇരുവരെയും…

Read More

സ്കൂൾ വരാന്തയിൽ  നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം;മാതാവ് പരിസരത്തെ അവിവാഹിതയായ 32 കാരിയെന്ന് തെളിഞ്ഞു

കാസർകോട് :ആദൂർ പഞ്ചിക്കല്ല് സ്കൂ‌ൾ വരാന്തയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെ തിരിച്ചറിഞ്ഞു. പ്രദേശത്ത് തന്നെയുള്ള വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ 32കാരിയാണ് കുഞ്ഞിന്റെ അമ്മ. ഇവർ അവിവാഹിതയാണെന്നാണ് വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂൾ വരാന്തയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സ്കൂ‌ളിന്റെ സമീപ പ്രദേശങ്ങളിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഓരോ വീടും കയറിയിറങ്ങിയായിരുന്നു പരിശോധന. ഇതിനിടെയാണ്…

Read More

രാജ്യസഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം കുറഞ്ഞു :ബില്ലുകൾ പാസാക്കാൻ ബുദ്ധിമുട്ടും

ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ രാജ്യസഭയിലെ ഭൂരിപക്ഷം കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിങ്, മഹേഷ് ജഠ്മലാനി തുടങ്ങിയ നോമിനേറ്റഡ് അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് ബിജെപിയുടെ അംഗസംഖ്യ കുറഞ്ഞത്. ഇതോടെ ബിജെപിയുടെ അംഗബലം 86 ആയും എന്‍ഡിഎയുടേത് 101 ആയും മാറി. 245 അംഗ സഭയില്‍ നിലവിലെ ഭൂരിപക്ഷമായ 113ല്‍ താഴെയാണിത്. അതേസമയം, ഏഴ് നോമിനേറ്റഡ് എംപിമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ എന്‍ഡിഎയ്ക്കുണ്ട്. രാജ്യസഭയിലെ നിലവിലെ അംഗബലം 225 ആണ്. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യാ…

Read More

ഉത്തരം അറിയില്ലെങ്കിൽ എഴുതി പഠിക്ക്; എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ എസ്ഐക്ക് ഇമ്പോസിഷൻ

പത്തനംതിട്ട: പത്തനംതിട്ടയില്‍ എസ്പിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ എസ്ഐക്ക് ഇമ്പോസിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പുതിയ ക്രിമിനല്‍ നിയമത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിനാണ് വനിതാ എസ്ഐക്ക് ഉത്തരംമുട്ടിയത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ ആണ് സംഭവം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് വനിതാ എസ്ഐക്ക് ഇമ്പോസിഷൻ എഴുതാൻ നിർദ്ദേശം നൽകിയത്. എസ്പി ചോദിച്ച ചോദ്യത്തിന് എസ് ഐ മറുപടി നൽകിയില്ല. പുതിയ ക്രിമിനൽ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം. തുടർന്നാണ് ഇമ്പോസിഷൻ എഴുതി…

Read More

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഒരു ഓഫീസർ ഉൾപ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാഗത്ത് ഏറ്റുമുട്ടലുണ്ടായത്. ഒരാഴ്ചക്കിടെ ജമ്മു…

Read More

തമിഴ്നാട്ടിൽ നാം തമിഴർ കക്ഷി നേതാവ് കൊല്ലപ്പെട്ടു; ബാലസുബ്രഹ്മണ്യനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത് പ്രഭാതനടത്തതിനിടെ

ചെന്നൈ: തമിഴ്നാട്ടിൽ തമിഴർ കക്ഷി നേതാവ് കൊല്ലപ്പെട്ടു. നാം തമിഴർ കക്ഷി മധുര നോർത്ത് സെക്രട്ടറി ബാലസുബ്രഹ്മണ്യൻ ആണ് കൊല്ലപ്പെട്ടത്. പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് ആക്രമണം. പ്രഭാത സവാരിക്കിടെ ആണ് നേതാവിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നേരത്തെയും തമിഴ്‌നാട്ടിൽ രാഷ്ട്രീയനേതാവ് കൊല്ലപ്പെട്ടിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് ബാലസുബ്രഹ്മണ്യൻ. കൊലപാതകത്തിന് പിന്നില്‍ കുടുംബവൈരാഗ്യമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങും കൊല്ലപ്പെട്ടിരുന്നു. ചെന്നൈയിലെ…

Read More

തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നു തട്ടിക്കൊണ്ടു പോയ മൊബൈൽ ഷോപ്പ് ഉടമ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയിൽ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം വൈത്തിരിയിൽ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹർഷാദിനെ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ഹർഷാദിന്റെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഇന്നലെ രാത്രി 8.45 ഓടെ ഹർഷാദ് പിതാവിന്റെ ഫോണിലേക്ക് വിളിച്ചു. വൈത്തിരിയിൽ ഇറക്കി വിട്ടെന്നു ഹർഷാദ് തന്നെയാണ് അറിയിച്ചത്. ഹർഷാദിന്റെ കൈയിൽ…

Read More

ഉറങ്ങിക്കിടന്ന അമ്മായിഅമ്മയെ സ്വത്തിനായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്

അമ്മായിഅമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം തടവ്. കാസര്‍ഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിലാണ് മകന്റെ ഭാര്യ അംബികയ്ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ ചായ്പ്പില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ മകന്റെ ഭാര്യ അംബിക കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്തമര്‍ത്തിയും നൈലോണ്‍ കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial