സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; തുണിസഞ്ചിയടക്കം 14 ഇനങ്ങൾ എന്തൊക്കെയെന്ന് നോക്കാം
തിരുവനന്തപുരം: റേഷൻ കടകളിൽ ഓണക്കിറ്റ് നാളെ മുതൽ. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നിർവഹിക്കും. കഴിഞ്ഞ തവണത്തേതു പോലെ മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷന്‍ കാര്‍ഡുകാര്‍ക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ആരംഭിക്കും….

