നരേന്ദ്രമോഡിക്കെതിരെ വീണ്ടും ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വീണ്ടും ഒളിയമ്പെയ്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ശങ്കര്‍ ദിനകര്‍ കാനേയുടെ ജന്മശതാബ്ദി വാര്‍ഷികവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ഭാഗവതിന്റെ പ്രതികരണം. ‘താന്‍ ദൈവമാണെന്ന് ആരും സ്വയം പ്രഖ്യാപിക്കരുത്. ഒരാളില്‍ ദിവ്യത്വം ഉണ്ടോയെന്ന് ജനങ്ങളാണ് നിശ്ചയിക്കേണ്ടത്’ എന്നായിരുന്നു പ്രസംഗത്തിനിടെ ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് പ്രചാരണമധ്യേ, താന്‍ ദൈവനിയോഗിതനാണെന്ന അവകാശവാദവുമായി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. താന്‍ ഒരു സാധാരണ ജൈവമനുഷ്യനല്ലെന്നും തന്നെ ദൈവം അയച്ചതാണെന്ന് ബോധ്യമുണ്ടെന്നും…

