റെയില്‍വേ ട്രാക്കിലെ സിലിണ്ടറിന് പിന്നാലെ ഇപ്പോള്‍ ട്രാക്കില്‍ സിമന്റ് ബ്ലോക്ക്; രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം
രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറി ശ്രമം.റെയില്‍വേ ട്രാക്കില്‍ സിമന്റ് ബ്ലോക്ക് കണ്ടെത്തി.70 കിലോ ഭാരമുള്ള സിമന്റ് കട്ടയാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പ് കാണ്‍പൂരിലും ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ചരക്ക് ഇടനാഴിയുടെ ട്രാക്കിലാണ് രണ്ട് സിമന്റ് ബ്ലോക്കുകള്‍ ഇട്ടുകൊണ്ട് ഗുഡ്സ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. 70 കിലോഗ്രാം ഭാരമുള്ള സിമന്റ് ബ്ലോക്കുകളില്‍ ഗുഡ്സ് ട്രെയിന്‍ ഇടിച്ചെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.സംഭവത്തില്‍ കേസ് രജിസ്റ്റര്‍…

