Headlines

എഐഎസ്എഫ് മെമ്പർഷിപ്പ് ജില്ലാതല ഉദ്ഘാടനം

തിരുവനന്തപുരം: എഐഎസ്എഫ് സ്കൂൾ മെമ്പർഷിപ് ജില്ലാ തല ഉദ്ഘാടനം  നെടുവേലി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അസ്ലം ഷാ പ്ലസ് വൺ വിദ്യാർത്ഥി കാശിനാഥിനു മെമ്പർഷിപ് നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി എസ് ആന്റ്സ് സ്വാഗതം പറഞ്ഞു. സി പിഐ മണ്ഡലം കമ്മിറ്റി അംഗം എസ് ആർ ഉണ്ണികൃഷ്ണൻ, എഐ വൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അനുജ എ ജി, എഐഎസ്എഫ് സംസ്ഥാന…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് പിശക് പറ്റിയെന്ന വിമർശനവുമായി ആനി രാജ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് പിശക് പറ്റിയെന്ന വിമർശനവുമായി ആനി രാജ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ തന്നെ നിയോഗിച്ചത് ശരിയായില്ലെന്നും അവർ ദേശീയ നേതൃയോഗത്തിൽ തുറന്നടിച്ചു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് ആനി രാജയുടെ വിമർശനം. സി.പി.ഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ വയനാട്ടിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിശകുസംഭവിച്ചെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി. രാഹുലിനെതിരേ ആനി രാജ മത്സരിച്ചത് കൊണ്ട് പാർട്ടിക്കോ മുന്നണിക്കോ ആനി രാജക്കോ ഗുണമുണ്ടായില്ലെന്നും നേതാക്കൾ വിമർശിച്ചു. കോൺഗ്രസിന്റെ പ്രധാന നേതാവായ…

Read More

വാടകക്ക് ഫ്ലാറ്റ് എടുത്ത് ലഹരിക്കച്ചവടം; 196.63 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശി പുളിക്കൽ പാലിച്ചി ചാലിൽ പറമ്പ് ഈച്ച നൗഫൽ എന്നറിയപെടുന്ന നൗഫൽ.കെ (31) ഫാറൂഖ് കോളേജ് സ്വദേശി കോടമ്പുഴ മടത്തിൽ ഹൗസിൽ അബ്ദുൾ നൗഷാദ് .കെ (28) എന്നിവരാണ് പിടിയിലായത്. യുവാക്കളിൽ നിന്നും 196.63 ഗ്രാം എം.ഡി.എം.എ പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിൽ കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ. വി സുരേഷിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്…

Read More

മകളുടെ സ്വകാര്യ വീഡിയോകൾ സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചു; പിതാവിനെതിരെ പരാതി

ബെംഗളൂരു: മകളുടെ അശ്ലീല വീഡിയോകൾ പിതാവ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പിതാവിൻ്റെ കൊടും ക്രൂരതക്ക് പിന്നാലെ 18 വയസുകാരി ഫെനൈൽ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഉഡുപ്പിയിലെ സർക്കാർ ആശുപത്രിയിൽ ആണ് പെൺകുട്ടി. ഇവരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കർണാടക ഉഡുപ്പിയിലാണ് സംഭവം. ബന്ധുവും തീർഥഹള്ളി സ്വദേശിയുമായ യുവാവും മകളുമായുള്ള പ്രണയത്തിൽ പിതാവിന് അതൃപ്തിയുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ച് മർദിച്ച ഇയാൾ, ഫോണിൽ നിന്ന് മകളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ശേഖരിച്ച്…

Read More

തിരുവനന്തപുരത്ത് സ്കൂട്ടറിനുപിന്നിൽ ലോറിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

       തിരുവനന്തപുരം : തിരുവല്ലത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പൂന്തുറ ആലുകാട് സ്വദേശി ബി. ബീന(55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കോവളം-തിരുവല്ലം ബൈപാസിൽ വാഴമുട്ടം സിഗ്നൽ ജങ്ഷനിലായിരുന്നു അപകടം. ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്നു ബീന. വാഴമുട്ടം സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന്, തെറിച്ചുവീണ ബീനയുടെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു. ഭർത്താവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലോറി ഓടിച്ചിരുന്നു തമിഴ്നാട് സ്വദേശി ഇസക്കി…

Read More

വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന ഇരുപത്തിയേഴുകാരി മരിച്ചു

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരുപത്തിയേഴുകാരിയായ അഞ്ജന ചന്ദ്രൻ ആണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 76 ദിവസമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. മഞ്ഞപ്പിത്തം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. വേങ്ങൂരിൽ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയിൽ മരിച്ചത്.

Read More

അഞ്ചു വയസ്സുകാരി മലയാളി പെൺകുട്ടി യുകെയിൽ മരിച്ചു; ഹന്ന മരിച്ചത് പനി ബാധിച്ച് ചികിത്സയിലിരിക്കെ

ബർമിങ്ഹാം/മല്ലപ്പള്ളി: പനി ബാധിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി പെൺകുട്ടി യുകെയിൽ അന്തരിച്ചു. വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി ദമ്പതികളുടെ മകൾ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്. ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. ഹൃദയാഘാതമാണ്‌ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസം മുൻപാണ് ഹന്നയും ഇളയ സഹോദൻ ആൽബിനും മല്ലപ്പള്ളിയിലെ തുരുത്തിക്കാട് നിന്നും പിതാവ് ബിൽസെന്‍റിന് ഒപ്പം യുകെയിൽ എത്തുന്നത്. നഴ്സായ ഹന്നയുടെ അമ്മ ജെയ്മോൾ…

Read More

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി; വൻ വിജയം നേടി ഇന്ത്യ സഖ്യം

ഡൽഹി: ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. കനത്ത തോൽവി ഏറ്റുവാങ്ങി ബിജെപി. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ വിജയം കൈവരിച്ചു. ഭാരതീയ ജനതാ പാർട്ടി രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത് ഇതിൽ പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം…

Read More

പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ചെയ്തത് ‘അതീവ ഗൗരവ ലൈംഗീക അതിക്രമം’

        കല്‍പ്പറ്റ: മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ അതീവ ഗൗരവമായ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വടുവന്‍ച്ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍…

Read More

രക്ഷാപ്രവർത്തനത്തിന് റോബോട്ടിക് സാങ്കേതിക വിദ്യ; രാത്രി വൈകിയും ജോയിക്കായി തെരച്ചിൽ തുടരുന്നു

    തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനായി രാത്രി വൈകിയും തെരച്ചിൽ തുടരുന്നു. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. ജോയിയെ കാണാതായ പ്രധാന ടണലിലും റോബോട്ടിനെ ഇറക്കാൻ നീക്കം. സംഭവ സ്ഥലത്ത് കൊണ്ടുവന്ന റോബോട്ട് അടുത്ത പ്ലാറ്റ്ഫോമിലെ മാൻ ഹോളിലിറക്കും. ടണലിനുള്ളിൽ ക്യാമറ കടത്തിയുള്ള പരിശോധന സാധ്യമാകുമൊ എന്ന് പരിശോധിക്കുന്നുണ്ട്. ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിൻ്റെ സാങ്കേതിക സഹായമാണ് ഇതിനായി ഉപയോഗിക്കുന്നത്. രണ്ട് ഓപ്പണിംഗുകളിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial