Headlines

ഇനി മണ്ണെണ്ണ ലഭിക്കുക പഞ്ചായത്തിലെ രണ്ട് റേഷൻ കടകളിൽ മാത്രം; നിയന്ത്രണവുമായി സർക്കാർ

സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു.മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടകൾ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഉത്തരവിറക്കി. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽനിന്ന് വാങ്ങാം.ഇതിനിടെ റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഉത്തരവ്…

Read More

‘എന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൂടെ കൊണ്ടുവരണം’, വിവാദ പരാമർശവുമായി കങ്കണ രംഗത്ത്

തന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൊണ്ടുവരണമെന്ന നടിയും ബിജെപി എംപിയുമായ കങ്കണയുടെ പരാമർശം വിവാദമാകുന്നു. മാണ്ഡി നിയോജകമണ്ഡലത്തിലെ ആളുകളോടാണ് തന്നെ കാണാൻ ആധാർ കാർഡുകൾ കൊണ്ടുവരണമെന്ന് കങ്കണ ആവശ്യപ്പെട്ടത്. ഇതും കൂടാതെ തന്നെ കാണാൻ ആഗ്രഹിക്കുന്നവരോട് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ഒരു പേപ്പറിൽ എഴുതാനും ഇവർ ആവശ്യപ്പെട്ടത്.‘ഹിമാചൽ പ്രദേശ് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്. അതിനാൽ മാണ്ഡി പ്രദേശത്തുള്ളവര്ക്ക് ആധാർ കാർഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നെ കാണാൻ വരുമ്പോൾ നിങ്ങൾക്ക് അസകര്യം നേരിടേണ്ടിവരാതിരിക്കാൻ നിങ്ങളുടെ ആവശ്യവും കത്തിൽ…

Read More

ബോബി ചെമ്മണ്ണൂർ ഇഡി കുരുക്കിൽ; ഫെമ നിയമലംഘനത്തിന് ചോദ്യം ചെയ്തു

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷിക്കുന്നു. ഫെമ നിയമ ലംഘനമാണ് അന്വേഷണിക്കുന്നത്. ബോബിയെ ഇഡി ചോദ്യം ചെയ്തു. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബോബി ചെമ്മണ്ണൂരിൻ്റെ ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്നും സംശയിക്കുന്നു.ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടുന്നതാണ് ബോബി ചെമ്മണ്ണൂരിൻ്റെ ലോട്ടറി വ്യാപാരം. ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നതായാണ് സംശയം. ലോട്ടറി ഇടപാടിനെതിരെ കേരളാ ലോട്ടറിയും…

Read More

പൊലീസിന്‍റെ രഹസ്യ നീക്കം; 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ

       കൊല്ലം : കൊല്ലം പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ. ഷാനവാസ്‌, വിഷ്ണു, ജെസ്സിൽ എന്നിവരാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ പിടിയിലായത്. പ്രതി വിഷ്ണുവിന്റെ വീട്ടിൽവെച്ച് വില്പനയ്ക്കുള്ള കഞ്ചാവ് വീതം വെയ്ക്കുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കാപ്പ കേസ് പ്രതിയായ ഷാനവാസ് അടുത്തിടെയാണ് ജയിൽ മോചിതനായത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന…

Read More

ദില്ലി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം

ന്യൂഡൽഹി: ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജാറസിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ നിയമപ്രശ്നങ്ങൾ കോടതി ഭരണഘടനാ ബെഞ്ചിന് പരിശോധിക്കാനായി വിട്ടു. പിഎംഎൽഎ ആക്റ്റിലെ പത്തൊൻപതാം വകുപ്പിന്റെ സാധുത അടക്കമാണ് ബെഞ്ച് പരിശോധിക്കുക. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ടും മുൻപ് ജാമ്യം അനുവദിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും, ഇപ്പോൾ ജാമ്യം അനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിലായതിനാൽ കെജ്‌രിവാളിന്…

Read More

‘ഫോഴ്സാ കൊച്ചി’: പൃഥ്വിരാജും സുപ്രിയയും ആവേശം പകരുന്ന ഫുട്ബോൾ ക്ലബിന് പേരായി

പൃഥ്വിരാജും സുപ്രിയ മേനോനും ഉടമകളായ കേരള സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബിനു പേരായി. ‘ഫോഴ്സാ കൊച്ചി’ എന്നാണ് പേര്. അനുയോജ്യമായ പേര് കണ്ടെത്താൻ പൃഥ്വിരാജും സുപ്രിയാ മേനോനും ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്പോർട്സ് പ്രേമികളോട് ആവശ്യപ്പെട്ടിരുന്നു. “ഒരു പുതിയ അധ്യായം കുറിക്കാൻ ‘ഫോഴ്സാ കൊച്ചി’ കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!,” പേര് പ്രഖ്യാപിച്ചു കൊണ്ടുള്ള…

Read More

വാട്‌സാപ്പ് സ്റ്റാറ്റസില്‍ പുതിയ പരീക്ഷണവുമായി വീണ്ടും മെറ്റ

വാട്‌സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്‌സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്‌ഡേഷനിലാണ് മാറ്റം. വാട്‌സാപ്പ് ചാനല്‍ വന്നതോട് കൂടി നിറം മങ്ങിപ്പോയ സ്റ്റാറ്റസ് അപ്‌ഡേഷനെ യൂത്തര്‍ക്കിടയില്‍ നിര്‍ത്താനാണ് മെറ്റയുടെ ശ്രമം. ഇതിനായി വാട്‌സാപ്പ് സ്റ്റാറ്റസിന്റെ പ്രിവ്യൂ ഫീച്ചര്‍ വലതുഭാഗത്തായി കൊണ്ടുവന്നതാണ് മാറ്റം. അപ്‌ഡേറ്റുകള്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാതെ തന്നെ വലതു ഭാഗത്ത് പ്രിവ്യൂ ഇമേജായി കാണാം. ഇടത് ഭാഗത്ത് സ്റ്റാറ്റസ് കാണുന്ന ഭാഗത്ത് യൂസറുടെ പ്രൊഫൈല്‍ പിക്ചറാണ് കാണുക….

Read More

ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെ തീരുമാനം. ശുപാർശ ഗവർണർക്കു കൈമാറും. ഗവർണർ ശുപാർശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാൽ ചുമതലയേൽക്കാം. നിലവിൽ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ചെങ്ങന്നൂർ സ്വദേശിയായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഹൈക്കോടതിയിൽ നിന്നു വിരമിച്ചത്. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. 2014 ൽ ഹൈക്കോടതി…

Read More

മേയർ വോട്ട് പിടിച്ചത് സുരേഷ് ഗോപിക്കു വേണ്ടി; കാണിച്ചത് രാഷ്ട്രീയ വഞ്ചന: വിഎസ് സുനിൽ കുമാർ

തൃശൂർ: തൃശൂർ മേയർ എം കെ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. മേയർ തൻ്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചില്ലെന്നും ബിജെപി സ്ഥാനാർത്ഥിക്കായാണ് വോട്ട് പിടിച്ചത് എന്നുമാണ് സുനിൽകുമാർ പറഞ്ഞത്. രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചത്. എം കെ വർഗീസിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ വികസനം നടത്തിയിട്ടുള്ള ഇടതുപക്ഷത്തിന്റെ എംഎല്‍എയായ ഞാന്‍ ഇവിടെ മത്സരിക്കുമ്പോള്‍, എന്നെക്കുറിച്ച് പറയാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ മഹിമയെക്കുറിച്ച് പറയുന്നതാണ്…

Read More

കണ്ണൂരിൽ വിദേശ വനിതയ്ക്ക് നേരെ ലൈം​ഗികാതിക്രമം; കളരി ​ഗുരുക്കൾ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ​ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് (53) അറസ്റ്റിലായത്. അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയു​ടെ പരാതി. കണ്ണൂർ ടൗൺ ഇൻസ്​പെക്ടർ ശ്രീജിത്ത് കോടേരിയാണ് പ്രതിയെ പിടികൂടിയത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള വിദേശ വനിതയാണ് പരാതിക്കാരി. കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial