ലൈംഗിക അതിക്രമ കേസിൽ ഇരയായിട്ടും നേരിടേണ്ടി വരുന്നത് വലിയ സൈബർ ആക്രമണം; വനിതാ നേതാവ് നീതി തേടി കോടതിയിലേക്ക്
കണ്ണൂർ: ലൈംഗിക അതിക്രമ കേസിൽ ഇരയായ യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെതിരെ സൈബർ ആക്രമണം ശക്തം. വടക്കൻ കേരളത്തിലെ ഒരു തദ്ദേശഭരണ സ്ഥാപനത്തിൽ വൈസ് പ്രസിഡന്റായിരുന്ന യുവതിയാണ് ലൈംഗികാതിക്രമ കേസിൽ ഇരയായതിന് പിന്നാലെ രാഷ്ട്രീയ എതിരാളികളിൽ നിന്നും രൂക്ഷമായ സൈബർ ആക്രമണവും നേരിടുന്നത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ. വനിതാ നേതാവിനെതിരെ സമൂഹമാധ്യമങ്ങളുടെ അശ്ലീലം പ്രചരിപ്പിച്ച കേസിലെ പ്രതി നിലവിൽ വിദേശത്താണുള്ളത്. യൂത്ത് ലീഗ് പ്രവർത്തകനായ ഇയാൾ സൃഷ്ടിച്ച സന്ദേശം…

