Headlines

തിരുവല്ല സർക്കാർ ഓഫിസിൽ റീൽസ് ചിത്രീകരിച്ച ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്

പത്തനംതിട്ട: തിരുവല്ലയിലെ സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിൽ നടപടി. സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. ജോലി സമയത്തല്ല റീൽസ് ഷൂട്ട് ചെയ്തതെങ്കിൽ നടപടിയുണ്ടാകില്ല

Read More

ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള; മിൽമ കാന്റീൻ നടത്തിപ്പുകാരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെന്ന് ഡയറി മാനേജർ

ആലപ്പുഴ: മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. പുന്നപ്ര മിൽമയിലെ കാന്റീനിലാണ് കഴിഞ്ഞ ദിവസം സാമ്പാറിനുള്ളിൽ ചത്ത തവളയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ ഊണുകഴിച്ചപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെടുന്നത്. വൈകാതെ ഇക്കാര്യം സാമൂഹികമാധ്യങ്ങളിലൂടെ പുറത്തുവരുകയായിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നതായി ഡയറി മാനേജർ ശ്യാമകൃഷ്ണൻ പറഞ്ഞു. കാന്റീൻ നടത്തിപ്പുകാരനിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. കാന്റീൻ നടത്തിപ്പിനായി പുതിയ കരാർ ക്ഷണിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Read More

രണ്ടേകാൽ ലക്ഷത്തിന്റെ കള്ളനോട്ട് വീട്ടില്‍ നിന്നും കണ്ടെത്തി; പിടികൂടിയത് 500 രൂപയുടെ 448 നോട്ടുകള്‍; ഈരാറ്റുപേട്ടയില്‍ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയില്‍ യുവാവിന്റെ വീട്ടിൽ നിന്നും 2,24,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ (24), മുഹമ്മദ് അല്‍ഷാം(24), ഫിറോസ് (23), എന്നിവരാണ് പിടിയിലായത്.അന്‍വര്‍ ഷായുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കറന്‍സികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ഒന്നാം പ്രതി അന്‍വര്‍ ഷാ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച നോട്ടുകളില്‍ ഒമ്പതു കള്ളനോട്ടുകള്‍ കിട്ടി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍…

Read More

‘രാസലഹരി കലർന്ന പാനീയം നൽകി ബലാത്സംഗം ചെയ്തു; കേസ് ഒത്തുതീർപ്പാക്കാൻ ഭീഷണി’; ഒമർ ലുലുവിനെതിരെ നടി ഹൈക്കോടതിയിൽ

കൊച്ചി: സംവിധായകൻ ഒമർ ലുലു രാസലഹരി കലർന്ന പാനീയം നൽകി മയക്കി ബലാത്സംഗം ചെയ്തെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ചു. ബലാത്സംഗ കേസിൽ ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ആരോപണം. വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹവാഗ്ദാനം നൽകിയും വരാനിരിക്കുന്ന സിനിമകളിൽ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം എന്നാണ് നടി പറയുന്നത്. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയാറാകണം. സ്വാധീന…

Read More

ദുരന്ത ഭൂമിയായി ഹഥ്റസ്; മരണ സംഖ്യ 116 ആയി, ആള്‍ ദൈവം ഭോലെ ബാബെ ഒളിവില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹഥ്റസില്‍ ആള്‍ ദൈവം ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും മരിച്ച 116 പേരില്‍ 89 പേര്‍ ഹഥ്റസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ…

Read More

കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിന് മര്‍ദനം, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് എംഎല്‍എമാര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു കീഴിലെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചെന്നു പരാതി. കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എംഎ മലയാളം വിദ്യാര്‍ഥിയുമായ സാഞ്ചോസിനാണ് മര്‍ദനമേറ്റത്. സാഞ്ചോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ അര്‍ധരാത്രി ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, എം വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ചാണ്…

Read More

ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത്: വിഴിഞ്ഞം തുറമുഖത്തിന് ലോക്കേഷൻ കോഡ് ലഭിച്ചു

വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ലോക്കേഷൻ കോഡ്. ഈ മാസം രണ്ടാം വാരത്തോടെ വിഴിഞ്ഞത്ത് ട്രയൽ റൺ നടക്കും. വിഴിഞ്ഞത്ത് നേരെത്തെയുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിൻ്റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ VIZ എന്നതായിരുന്നു ലൊക്കേഷൻ കോഡ്. അതിനാലാണ് പുതിയ തുറമുഖത്തിന് നെയ്യാറ്റിൻകര താലൂക്കിന്റെ ചുരുക്കെഴുത്ത് നൽകിയത്. കേന്ദ്രസർക്കാരിന് കീഴിലെ ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആന്റ് ഡാറ്റാ മാനേജ്മെന്റാണ് ലോക്കേഷൻ…

Read More

മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു, ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

      തിരുവനന്തപുരം : മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണിൽ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയിൽ പുരയിടത്തിൽ പ്രവീസ് (56) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 29 ന് രാവിലെ മക്കളോടൊപ്പം രണ്ട് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയിൽ കുടുങ്ങിയ കടൽച്ചൊറി എടുത്തുമാറ്റുന്നതിനിടയിൽ കണ്ണിൽതെറിക്കുകയായിരുന്നു. അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതോടെ ബന്ധുക്കൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ…

Read More

വിവാഹ വാഗ്ദാനം നൽകി പീഡനം, ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതി കൊച്ചിയിൽ പിടിയിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ. മുടക്കുഴ കുറുപ്പൻ വീട്ടിൽ അജു വർഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പൊലീസ് എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് യുവാവ് വലയിൽ വീഴ്ത്തുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിക്കാരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി നൽകിയ പരാതിയിൽ…

Read More

പ്രണയം നടിച്ച് പീഡനം; പോക്‌സോ കേസിൽ കണ്ടക്ടർ അറസ്റ്റിൽ

പാലക്കാട്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ സ്വകാര്യ ബസിലെ കണ്ടക്ടർ അറസ്റ്റിൽ. തെക്കേ വാവനൂർ സ്വദേശി ഷിഹാബിനെയാണ് (24) തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. സിം കാർഡ് ബ്ലോക് ചെയ്ത് മുങ്ങിയ പ്രതിയെ സൈബർ സെല്ലാണ് ട്രാക്ക് ചെയ്തത്. ഇയാൾ നിരവധി പോക്‌സോ കേസിലെ പ്രതി കൂടിയാണ്. ബസിൽ കയറുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെടും. പിന്നീട് ഫോൺ നമ്പർ കൈമാറും. പരിചയം പ്രണയമാകുന്നതോടെ പീഡനം തുടങ്ങും. ഇതായിരുന്നു പ്രതിയുടെ രീതി. ഒരു വിദ്യാർത്ഥിനി സ്കൂളിൽ വരാതിരുന്നതിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial