Headlines

ട്രെയിൻ യാത്രക്കിടെ ബെർത്ത്‌ പൊട്ടി വീണ് മാറഞ്ചേരി സ്വദേശിക്ക് ദരുണാന്ത്യം

മാറഞ്ചേരി : ട്രൈൻ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരണപ്പെട്ടത്. ദൽഹിയിലേക്കുള്ള യാത്രക്കിടയിൽ തെലുങ്കാനക്കടുത്തുള്ള വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ ചരിഞ്ഞ് കിടക്കുകയായിരുരുന്നു. സെൻട്രൽ ബെർത്ത് പൊട്ടി വീണ് കഴുത്തിൽ വന്നിടിച്ച് പിരടിയിലെ 3 എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതമേൽക്കുകയുംചെയ്തു.അതിനെ തുടർന്ന് കൈകളും കാലുകളും തളർന്ന്…

Read More

വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 6 വര്‍ഷം കഠിന തടവും 3.75 ലക്ഷം രൂപ പിഴയും

തൃശൂര്‍: വീട്ടിൽ ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു വര്‍ഷം കഠിനതടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി സ്വദേശി അബ്ദുള്‍ കരീമി (64) നെ സ്‌പെഷ്യല്‍ പോക്‌സോ കോടതി നമ്പര്‍ രണ്ട് ജഡ്ജ് ജയപ്രഭു ആണ് ശിക്ഷിച്ചത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പ്രതി വീടിനകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. പ്രതി വിദേശത്തായിരുന്നു. ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം…

Read More

റവന്യൂ രേഖകൾ ലഭിക്കാൻ 3000 രൂപ കൈക്കൂലി; വില്ലേജ് അസിസ്റ്റന്റിന് 7 വര്‍ഷം തടവും 15,000 രൂപ പിഴയും

തിരുവനന്തപുരം: കൈക്കൂലി കേസിൽ പിടിയിലായ വീരണകാവ് വില്ലേജിലെ മുൻ വില്ലേജ് അസിസ്റ്റന്റ് ബാബു കാണിക്ക് ഏഴ് വര്‍ഷം കഠിനതടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്. 2016 -ൽ 3000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി. വസ്തു ഈട് വച്ച് ലോൺ എടുക്കുന്നതിന് ആവശ്യമായ റവന്യൂ രേഖകൾക്കായി സമീപിച്ച ആളോടായിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകൾ ലഭ്യമാക്കുന്നതിന് 3000 രൂപ കൈക്കൂലി വേണമെന്ന് ഇയാൾ ആഴശ്യപ്പെട്ടു….

Read More

35 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 14

തിരുവനന്തപുരം: 35 തസ്തികകളിൽ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അംഗീകാരം നൽകി. സർവകലാശാലകളിൽ സിസ്റ്റം മാനേജർ, വാട്ടർ അതോറിറ്റിയിൽ കംപ്യൂട്ടർ അസിസ്റ്റന്റ്, ഓപ്പറേറ്റർ, ഭക്ഷ്യസുരക്ഷാവകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം. ജൂലായ് 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാൻ സമയം നൽകും. കെ.എസ്.ഇ.ബി.യിൽ ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ-ടർണിങ്, കെ.എസ്.ഐ.ഡി.സി.യിൽ അറ്റൻഡർ, ഹൈസ്കൂൾ ടീച്ചർ മലയാളം തസ്തികമാറ്റം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് തുടങ്ങിയവയാണ് പുതുതായി…

Read More

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണു; കാസർകോട് യുവാവിന് ദാരുണാന്ത്യം

കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്. മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ മറിഞ്ഞു വീഴുകയായിരുന്നു. യന്ത്രഭാഗം യുവാവിന്റെ നെഞ്ചത്തേക്ക് പതിച്ചുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. നാട്ടുകാർ ഉടൻ തന്നെ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

മീനാങ്കൽ ജനവാസ മേഖലയിലെ കാട്ടാന ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാകണം:എഐറ്റിയുസി

തിരുവനന്തപുരം: മീനാങ്കൽ വിതുര റോഡിലെ പന്നിക്കുഴി മണ്ണാത്തിപ്പാറ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഭീതി പരത്തുകയാണ്. വനം വകുപ്പ് ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി കാട്ടാന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ വനംവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. ആര്യനാട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പന്നിക്കുഴി മണ്ണത്തിപാറ വഴി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വാഹനത്തിലും കാൽനടയായും ഇതുവഴി സഞ്ചരിക്കുന്നത്. നിരവധി വീടുകളും ജനവാസവും ഉള്ള ഇവിടെ…

Read More

കല്യാണ ഹാളിൽ കുട്ടിയുടെ വള മോഷ്ടിച്ച വിരുതൻ സി സി ടി വി യിൽ കുടുങ്ങി

  തിരൂർ: തെക്കൻ കുറ്റൂർ മഹല്ല് ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ വന്ന കുട്ടിയുടെ കയ്യിൽ നിന്നും വള മോഷ്ടിച്ച മോഷ്ടാവ് സിസിടിവി ക്യാമറയിൽ കുടുങ്ങി. പ്രതിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രതി കുട്ടിയുടെ അടുത്തിരുന്ന് തന്ത്രപൂർവം വള കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. പ്രതി വളയെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Read More

ടെലിവിഷൻ ദേഹത്ത് വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: കളിക്കുന്നതിനിടെ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര മെക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുള്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സ്റ്റാന്‍ഡിനൊപ്പം ടിവിയും കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആസ്റ്റര്‍ മെഡിസിറ്റിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം.

Read More

പത്തിരിപ്പാലയിൽ കാണാതായ പത്താം ക്ലാസുകാരെ കണ്ടെത്തി; വിദ്യാർത്ഥികൾ വയനാട്ടില്‍

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയില്‍ രാവിലെ സ്‌കൂളിലേക്ക് പോയതിന് പിന്നാലെ കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. 10 -ാം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. ബന്ധുക്കളും അയല്‍വാസികളുമായ കുട്ടികളെയാണ് കാണാതായിരുന്നത്.പുലർച്ചെ 4.30 ഓടെയാണ് കുട്ടികളെ കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്. ബന്ധുക്കൾ വയനാട്ടിലേക്ക് തിരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികൾ സ്കൂളിൽ എത്താതായതോടെയാണ് ഇവരെ കാണാനില്ലെന്ന വിവരം അറിയുന്നത്. അയൽവാസികളായ മൂന്ന് പേരും ഒരുമിച്ചാണ് സ്കൂളിലേക്ക്…

Read More

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി; ദീപുവിന്റെ ഡ്രൈവറെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപു(44) ആണ് മരിച്ചത്. തിരുവനന്തപുരം കന്യാകുമാരി ദേശീയ പാതയിൽ കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കാറിനുള്ളിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്. ദീപുവിന്റെ മഹീന്ദ്ര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചു. കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ഇയാൾക്കു തിരുവനന്തപുരം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial