Headlines

ചമ്പക്കുളം മൂലം വള്ളംകളി; പമ്പയാറ്റിലെ ഓളപ്പരപ്പിൽ  വലിയ ദിവാൻജി ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി

ആലപ്പുഴ: പമ്പയാറ്റിൽ ഇന്ന് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ വലിയ ദിവാൻജി ചുണ്ടൻ രാജപ്രമുഖന്‍ ട്രോഫി സ്വന്തമാക്കി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബിന്റേതാണ് കപ്പടിച്ച വലിയ ദിവാൻജി ചുണ്ടൻ. എട്ട് വള്ളങ്ങളാണ് ഇത്തവണ ചമ്പക്കുളം മൂലം വള്ളംകളിയിൽ മത്സരത്തിനിറങ്ങിയത്. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം. ചമ്പക്കുളം ചുണ്ടന് മൂന്നാംസ്ഥാനവും നേടി. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ. ആറ് ചുണ്ടൻ അടക്കം രാജപ്രമുഖൻ ട്രോഫിക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്.കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടൻ തുഴഞ്ഞത്. കുമരകം…

Read More

റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവള; യാത്രക്കാരന്റെ പരാതിയിൽ നടപടി

പാലക്കാട്: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശിക്ക് ആണ് ഭക്ഷണത്തില്‍ നിന്നാണ് തവളയെ കിട്ടിയത്. വടയ്‍ക്കൊപ്പം ലഭിച്ച ചട്ട്ണിയിൽ ആയിരുന്നു ചത്ത തവള. സംഭവത്തിന് പിന്നാലെ കരാറുകാരനിൽ നിന്ന് റെയിൽവേ ആരോഗ്യ വിഭാഗം പിഴയീടാക്കി.

Read More

വെള്ളറടയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത; കണ്ടെത്തിയത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ

തിരുവനന്തപുരം:  വെള്ളറടയിലെ പതിമൂന്നുകാരന്റെ മരണത്തിൽ ദുരൂഹതകള്‍. അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമറാണ്  വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പുറത്ത് നിന്ന് ആരെങ്കിലും വന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അപ്പൂപ്പൻ പുറത്തിറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. റൂമിൽ ആരും കയറിയ ലക്ഷണമില്ലെന്നും പൊലീസ് പറയുന്നു. കാലുകൾ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ്. ഷാൾ ലൂസായത് ഉൾപ്പെടെ പല…

Read More

55 പേരുടെ മരണത്തിനിടയാക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യ പ്രതി അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വ്യാജമദ്യം വിതരണം ചെയ്ത പ്രതി അറസ്റ്റിൽ. ചിന്നദുരൈ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മൂന്നുപേരെ പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിഷമദ്യ ദുരന്തത്തിൽ ഇതുവരെ 55 പേരാണ് മരിച്ചത്. നിരവധിപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ 29 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റുനടപടികൾക്കും ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി ജില്ലാ കലക്ടർ പ്രശാന്ത് എം.എസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരുടെ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ 12ലേറെ ആളുകളാണ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ…

Read More

കണ്ണൂരിൽ വിദ്യാർത്ഥി കോളേജ് ബസിൽ കുഴഞ്ഞുവീണു മരിച്ചു

പരിയാരം: പത്തൊമ്പതുകാരി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്. ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Read More

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, കെഎസ്എയു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷഹബാസ്, എം പി രാഗിന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസുകാര്‍ക്ക്…

Read More

ഇവരെന്ത് നേടിയിട്ടാണ് 10 ലക്ഷം’:വിഷമദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ചതിനെതിരെ കസ്തൂരി

        ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 52 കടന്നുവെന്നാണ് കണക്കുകള്‍. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍  പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ദുരന്തത്തില്‍ ആശുപത്രിയില്‍ കിടക്കുന്നവരെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും  മറ്റ് മന്ത്രിമാരും സന്ദര്‍ശിച്ചിരുന്നു. മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ…

Read More

കൈ കഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചു

കൊല്ലം കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്. സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു. കട്ടിലില്‍നിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാന്‍ താമസിച്ചു…

Read More

അഞ്ചിന് പകരം പത്തുരൂപ; റെയില്‍വേ സ്റ്റേഷനില്‍ ചായയ്ക്ക് അമിതവില; 22000 രൂപ പിഴ

കൊല്ലം: കൊല്ലം റയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ക്യാന്റീനില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അളവില്‍ കുറച്ചു നല്‍കി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ജോയിന്റ് കണ്‍ട്രോളര്‍ സി ഷാമോന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി ക്യാന്റീന്‍ നടത്താന്‍ ലൈസന്‍സ് നല്‍കിയ ഇടനിലക്കാരന്‍ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവില്‍ കുറയ്ക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ലൈസന്‍സിക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. പ്രോസിക്യൂഷന്‍ നടപടികള്‍ ഒഴിവാക്കുന്നതിനായി ലൈസന്‍സി 22,000 രൂപ രാജിഫീസ് അടച്ചു….

Read More

ചാക്കില്‍ പൊതിഞ്ഞനിലയില്‍; കൂത്തുപറമ്പില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളി സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. ഇവ നിര്‍വീര്യമാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രധാനമായി ആളൊഴിഞ്ഞ പറമ്പ്, വീടുകള്‍ കേന്ദ്രീകരിച്ചാണ് ജില്ലയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial