പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; ജ്യേഷ്ഠനും അനുജനും ആജീവനാന്ത വിലക്കേർപ്പെടുത്തി

തിരുവനന്തപുരം: ജ്യേഷ്ഠനുവേണ്ടി അനുജൻ പിഎസ്‍സി പരീക്ഷ എഴുതിയ സംഭവത്തിൽ ഇരുവർക്കും ആജീവനാന്ത വിലക്കേർപ്പെടുത്തി. നേമത്ത് മണ്ണാങ്കൽത്തേരി സ്വദേശികളായ അഖിൽജിത്ത് എന്നിവരെയാണ് പിഎസ്‍സിയുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്നു വിലക്കിയത്. ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതുകയായിരുന്നു. രണ്ടാം ഘട്ട പരീക്ഷയ്ക്കെത്തിയപ്പോൾ ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി. പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ശിക്ഷ തീരുമാനിച്ചത്.

Read More

ഫേസ്ബുക്കിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കടത്തികൊണ്ട് പോയി; 24 വയസുകാരൻ അറസ്റ്റിൽ

കൊല്ലം: ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റില്‍കര മറയ മുട്ടം കാലിവിലാകത്ത് ഗോകുലിനെ(24) ആണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുമ്പാണ് ഗോകുല്‍ ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കുട്ടിയെ സ്‌കൂളിലേക്ക് പോകവെ ഗോകുല്‍ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന് അധ്യാപകര്‍ രക്ഷാകര്‍ത്താക്കളെ ഫോണില്‍ വിളിച്ച് അറിയിയിച്ചു. വീട്ടുകാര്‍ കുട്ടിയെ കണാനില്ലെന്ന് പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് കുട്ടിക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല്…

Read More

മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; പ്ലസ് വൺ സീറ്റ് കിട്ടാത്തതിൽ മനംനൊന്തെന്ന് കുടുംബം

പരപ്പനങ്ങാടി: മലപ്പുറത്ത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല്‍ ജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിനു വേണ്ടിയുള്ള രണ്ടാം അലോട്ട്‌മെന്റിലു സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. പരപ്പനങ്ങാടി എസ്എംഎന്‍ എച്ച്എസ്എസില്‍നിന്നാണ് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചത്. ഇന്ന് രണ്ടാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചപ്പോഴും വിദ്യാര്‍ഥിനിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സഹപാഠികള്‍ക്ക് സീറ്റ് കിട്ടിയതിനാല്‍…

Read More

വിവാഹം കഴിക്കാന്‍ പണം നല്‍കിയില്ല; അച്ഛനെ ജീവനോടെ തീവെച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പന്റെ കൊലപാതകത്തില്‍ മകന്‍ ബിബന്‍ ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തങ്കച്ചനെ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മകനുമായി തങ്കച്ചന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മകന്‍ ഇന്നലെ വൈകീട്ടോടെ വീട്ടില്‍…

Read More

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 601-ാമത്തെ അതിഥി; ‘നിലാ’യെ സ്വാഗതം ചെയ്ത് അധികൃതർ

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞാണ് അമ്മത്തൊട്ടിലിൽ പുതുതായി എത്തിയത്. ഇന്നുപകൽ 2.50ന് ആയിരുന്നു സംഭവം. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601-ാമത് കുരുന്നാണ് ഇത്. സമിതി ഇക്കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ മന്ത്രി വീണ ജോർജ്ജ്, ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സർക്കാരിനുകൈമാറണം എന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പകൽ സമയത്ത് തന്നെ തുടർച്ചയായി പുതിയ…

Read More

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

       വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പാറയ്ക്ക വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സുജയ(50)നെയാണ് മരിച്ചത്. ചാലക്കുടിപ്പുഴയുടെ അന്നനാട് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടമ്മയെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇതേതുടര്‍ന്ന് കുടുംബം പൊലീസില്‍ പൊലീസില്‍ പരാതി നല്കിയിരുന്നു. അന്വേഷണത്തില്‍ ഇവരുടെ ചെരിപ്പ് പരിയാരം മൂഴിക്കകടവില്‍ നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെയാണ് അന്നമനട പാലത്തിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

Read More

ജോസ് കെ മാണിയ്ക്കെതിരെ വിമർശനം; പാലാ നഗരസഭാ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തിനെ പുറത്താക്കി സിപിഎം

കോട്ടയം: പാലാ നഗരസഭ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പാര്‍ട്ടി നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ ബിനു വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് പാര്‍ട്ടി നടപടി. പാലാ നഗരസഭയിൽ സിപിഎം പാർലമെന്ററി പാർട്ടി നേതാവാണ് നിലവിൽ ബിനു പുളിക്കകണ്ടം. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിനെ കൊണ്ടുവരുന്നതിനെതിരെ കേരള…

Read More

കൊച്ചിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് യുവാക്കളുടെ മർദ്ദനം; വാരിയെല്ലിനും നട്ടെല്ലിനും പരിക്കേറ്റ ജയ ആശുപത്രിയിൽ

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ യുവാക്കൾ ക്രൂരമായി മർദിച്ചു. പതിനഞ്ച് വര്‍ഷമായി ആലുവയില്‍ ഓട്ടോ ഓടിക്കുന്ന ജയ എന്ന സ്ത്രീക്കാണ് ഇന്നലെ രാത്രി ദുരനുഭവം ഉണ്ടായത്. യുവാക്കളുടെ മർദ്ദനത്തിൽ വനിതാ ഡ്രൈവറുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്….

Read More

വ്യാജ പർച്ചേയ്സ്‌ ഓർഡർ ചമച്ച് കോടികൾ തട്ടി; പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ

തൃശൂര്‍: ബിസിനസ് സ്ഥാപനത്തിന്റെ വ്യാജ രേഖകൾ നിര്‍മിച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശിയില്‍ നിന്ന് 1,21,25,000 രൂപ തട്ടിയെടുത്തത്. ചെങ്ങാലൂര്‍ സൂര്യഗ്രാമം സ്വദേശിയായ പാരഡൈസ് വില്ലയിലെ തയ്യാലയ്ക്കല്‍ വീട്ടില്‍ മെഫിന്‍ ഡേവിസ് (36) ആണ് പിടിയിലായത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. വ്യാജ പര്‍ച്ചെയ്സ് ഓര്‍ഡര്‍ ഹാജരാക്കി പരാതിക്കാരന്റെ സ്ഥാപനത്തില്‍ നിന്നും…

Read More

കള്ളപ്പണ ഇടപാട്; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും

കൊച്ചി: മലയാള സിനിമയായ ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. കേസിൽ നിർമ്മാതാവ് ഷോൺ ആൻ്റണിയെ ഇ. ഡി ചോദ്യം ചെയ്തു. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. സിനിമയ്ക്കായി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇഡി അന്വേഷണം. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial