‘എന്റെ ഹൃദയം തകരുന്നു..’; വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കമൽഹാസൻ
ചെന്നൈ : വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ. ദുരന്തത്തിന്റെ ആഘാതം മനസിലാക്കി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദുഷ്‌കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും നന്ദി അറിയിക്കുന്നുവെന്നും കമൽഹാസൻ പറഞ്ഞു. ‘കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തം എൻ്റെ ഹൃദയം തകർക്കുകയാണ്. പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങളോട് എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറി കൊണ്ടിരിക്കയാണ്. അതിൻ്റെ ആഘാതം മനസിലാക്കി…

