അമ്പലപ്പുഴയിൽ ബാർ ജീവനക്കാരനെ ഹോളോബ്രിക്സ് കൊണ്ട് ഇടിച്ച് പരിക്കേൽപിച്ച സംഭവം; 4 പ്രതികൾ അറസ്റ്റിൽ
അമ്പലപ്പുഴ: നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വിഷ്ണു (24), അർജ്ജുൻ (27), ശ്യാംകുമാർ (33), ജയകുമാർ വയസ്സ് (55) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9.30ഓടെയാണ് സംഭവം. രാവിലെ 11 മണിയോടുകൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും ബില്ല് പേ ചെയ്യുന്നതിന്റെ തർക്കത്തെ തുടർന്ന് സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബാർ ജീവനക്കാർ…

