മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണു; പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണ പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. പശ്ചിമ ഡൽഹിയിലെ രോഹിണിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബീഗംപൂർ മേഖലയിലെ മാവ് നിർമ്മാണ യൂണിറ്റിൽ മൊമോസും സ്പ്രിംഗ് റോളുകളും നിർമ്മിക്കാനുള്ള മാവ് കുഴയ്ക്കാനുള്ള യന്ത്രത്തിലാണ് 15കാരി വീണത്. യന്ത്രത്തിനിടയിൽ കൈ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി യന്ത്രത്തിലേക്ക് വീഴുകയായിരുന്നു. ഒരു മുറിക്കുള്ളിൽ നിന്നായിരുന്നു യന്ത്രം പ്രവർത്തിച്ചിരുന്നത്. മാവ് കുഴയ്ക്കുന്ന യന്ത്രത്തിന് സമീപത്ത് നിന്ന് ജോലി ചെയ്യുകയായിരുന്ന 15കാരിയാണ് അപകടത്തിൽപ്പെട്ടത്. കൈ യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി തലകീഴായി…

