മറ്റൊരു യുവാവിനൊപ്പം യാത്രചെയ്ത യുവതിയെ കൊല്ലാൻ ശ്രമം : പ്രതിശ്രുത വരൻ അറസ്റ്റിൽ
മലപ്പുറം : പ്രതിശ്രുത വധു മറ്റൊരു യുവാവിനൊപ്പം രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട് പ്രകോപിതനായ യുവാവ് ഇവരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മമ്പാട് കാരാട് നായട്ടുകല്ല് സ്വദേശി അശ്‌മിലിനെയാണ് കൊലപാതക ശ്രമത്തിന് നിലമ്പൂർ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ മമ്പാട് പൊങ്ങല്ലൂരിൽ വെച്ചാണ് സംഭവം അരങ്ങേറിയത്. അശ്മിലുമായി യുവതിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നതാണ്. ഇതിനിടെയാണ് രാത്രി മറ്റൊരു യുവാവിനൊപ്പം ഇവർ ബൈക്കിൽ പോകുന്നത് അശ്മിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്വന്തം കാറിൽ…

