ഓവുചാലിൽ വീണ്‌ പരിക്കേറ്റ ഭർത്താവിനെ കണ്ട് കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: ഓവുചാലിൽ വീണ്‌ പരിക്കേറ്റ ഭർത്താവിനെ കണ്ട് ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.30-ഓടെ റേഷൻകടയിൽ പോയി മടങ്ങവേയാണ് മീരയുടെ ഭർത്താവ് എച്ച്.എൻ. കാംദേവ് (71) ഓടയിൽ വീണത്. ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. പ്രദേശവാസികൾ ചേർന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് വീട്ടിലെത്തിച്ചതോടെയാണ് മീര കുഴഞ്ഞുവീണത്. റോഡരികിലെ ഓവുചാലിൽനിന്നുള്ള വെള്ളം കിഴക്കോട്ട് ഒഴുകുന്ന വലിയ ചാലിലേക്കാണ്…

Read More

വിദേശത്തുനിന്ന് അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; കെഎസ്ആർടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവ്

കൊല്ലം: വിദേശത്ത് നിന്നും നാട്ടിൽ അവധിക്കെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെഎസ്ആർടിസി ജീവനക്കാരന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ഇളമ്പള്ളൂർ പെരുമ്പുഴ ഷാഫി മൻസിലിൽ ഷാഫിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊറ്റങ്കര പുനുക്കന്നൂർ ആലുംമൂട് കല്ലുവിളവീട്ടിൽ ലാൽകുമാറിനാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.സുബാഷ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിൽ ഒൻപതിന് വൈകീട്ട് ആറിന് ആലുംമൂട്ടിലാണ് കൊലപാതകം നടന്നത്. ഷാഫിയും ലാൽകുമാറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ രണ്ടാംപ്രതിയായ…

Read More

പോത്ത് മോഷണം യുവാവ് പിടിയിൽ; ലക്ഷങ്ങൾ വിലയുള്ള പോത്തിനെ വിറ്റത് 50000 രൂപയ്ക്ക്

സുല്‍ത്താന്‍ ബത്തേരി: ഒരാഴ്ച മുൻപ് ഒന്നര ലക്ഷത്തോളം വിലയുള്ള മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ബത്തേരി പോലീസ് പിടികൂടി. മൂലങ്കാവ് സ്വദേശി ചോമ്പാളൻ വീട്ടിൽ മജീദ് (36)ആണ് പിടിയിലായത്. വ്യാഴാഴ്ച ബത്തേരി എസ്‌.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ഒരാഴ്ചക്കുള്ളില്‍ പിടികൂടി ബത്തേരി പൊലീസ്. മൂലങ്കാവ് സ്വദേശി ചോമ്പാളന്‍ വീട്ടില്‍ മജീദ് (36) എന്നയാളെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പിടികൂടിയത്….

Read More

കടയ്ക്കലിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 38 വയസുകാരനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല വടക്കേ ചിറക്കൽ പാണാപ്പിള്ളിയിൽ വിനോദാണ് അറസ്റ്റിലായത്. ഇയാൾക്ക് ആശാരപണിയാണ്. പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ കുട്ടിയുടെ വാട്സ്ആപിലേക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും, ഇയാൾ വീഡിയോ ചാറ്റിലൂടെ തന്റെ നഗ്നചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും കുട്ടിയെ വശീകരിച്ച് കുട്ടിയുടെ നഗ്നചിത്രം കൈവശപെടുത്തുകയുമായിരുന്നു കുട്ടി ഫോൺ കൂടുതലായി ഉപയോഗിക്കുന്നതും കുട്ടി പഠനത്തിൽ പിന്നോട്ട് പോയതും മനസിലാക്കിയ രക്ഷകർത്താക്കൾ കുട്ടിയുടെ…

Read More

തൃശൂരിൽ പറമ്പിൽ കുഴിച്ചിട്ട 150 ബോട്ടിൽ മദ്യം പിടികൂടി

വടക്കാഞ്ചേരി: പറമ്പിൽ കുഴിച്ചിട്ട വിദേശ മദ്യം വടക്കാഞ്ചേരി പൊലീസ് പിടികൂടി. തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരിൽ ആണ് സംഭവം. മേക്കാട്ടുകുളം കൊച്ചു പോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൽ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്‍റെ 150 ബോട്ടിൽ മദ്യമാണ് പൊലീസ് പിടികൂടിയത്. പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് റിസൾട്ട് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ആണ് പിടിച്ചെടുത്തത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്…

Read More

ആലപ്പുഴയില്‍ കുഴിമന്തിക്കട പൊലിസുകാരന്‍ അടിച്ചുതകര്‍ത്തു; കസ്റ്റഡിയില്‍

കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഭക്ഷ്യ വിഷബാധയുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം. വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഒരു വാക്കത്തിയുമായാണ് അവിടെ എത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. എത്തിയ ഉടനെ ഹോട്ടലിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഒപ്പം ബൈക്ക് ഓടിച്ച് ഹോട്ടലിന് അകത്തേക്ക് കയറ്റിയതായും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. പൊലിസുകാരന്റെ മകന്‍ രണ്ട് ദിവസം മുന്‍പ് ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെയുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്…

Read More

സപ്ലൈകോയിൽ സാധനങ്ങളുടെ വില കുറച്ചു; ഈ 13 സബ്സിഡി സാധനങ്ങൾ വിപണിയേക്കാൾ 35 ശതമാനം വിലക്കുറവും; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു. നാളെ മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. 13 ഇനം സബ്സിഡി സാധനങ്ങൾ പൊതുവിപണി യിൽ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കുക. ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല (ഒരു കിലോഗ്രാം) 69 രൂപ, വൻപയർ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 11 1 രൂപ എന്നിങ്ങനെയാണ്…

Read More

പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; വിവാഹാഭ്യർത്ഥന നടത്തിയും പീഡനം തുടർന്നു; യുവാവിന് 33 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി. അടൂർ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തിൽ മധുസൂദനൻ പിള്ള മകൻ ചന്തു എന്നു വിളി പേരുള്ള വിധു കൃഷ്ണനെ (31)യാണ് 3 വർഷം കഠിന തടവിനും 2 ലക്ഷത്തി 20000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പോക്സോ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജ് ജയകുമാർ ജോണിന്റേതാണ് ശിക്ഷാവിധി. പിഴ ഒടുക്കാതിരുന്നാൽ 22 മാസം അധിക തടവുശിക്ഷയും അനുഭവിക്കണം. 2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്….

Read More

നെയ്യാറ്റിൻകര ഇരുമ്പിൽ അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു

നെയ്യാറ്റിൻകര ഇരുമ്പിൽ അരളിച്ചെടികൾ തിന്ന നാല് പശുക്കൾ ചത്തു. ഇരുമ്പിൽ ചക്കാലക്കൽ പുത്തൻവീട്ടിൽ വിജേഷിന്റെ വളർത്തുപശുക്കളിൽ നാലെണ്ണമാണ് അരളിച്ചെടികൾ തിന്നതിനെ തുടർന്ന് ചത്തത്. രണ്ടു ദിവസം മുൻപായിരുന്നു സംഭവം.വിജേഷിന് 17 ഓളം പശുക്കളും കിടാങ്ങളുമുണ്ട്. ശേഷിക്കുന്ന പശുക്കൾക്ക് സ്ഥലത്തെത്തിയ മൃഗഡോക്ടർ അടിയന്തര ചികിത്സ നൽകി. ഇവ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. ചികിത്സകൾ തുടരുകയാണ്. 50000ത്തോളം രൂപ വിലയുള്ള പശുക്കളാണ് ചത്തത്.വർഷങ്ങളായി വിജേഷിന് പശുവളർത്തലാണ് ഉപജീവനമാർഗം.വിജേഷിന്റെ കുടുംബവും മാതാവ് നന്ദിനിയും വായ്പയെടുത്തും കടം വാങ്ങിയുമാണ് പശുക്കളെ വളർത്തിയിരുന്നത്….

Read More

തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു, സംഭവം 10 മണിയോടെ

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിൽ പ്ലാക്കീഴ് ആണ് സംഭവം. പ്രാണരക്ഷാർത്ഥം അമ്മയിറങ്ങി ഓടിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. മാനസിക രോഗമുള്ള ആളാണ് തീവച്ച മകൻ ബിനുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ടുദിവസം മുൻപ് ഇയാൾ അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചിരുന്നു. വീടിന് തീവെച്ചത് തീവച്ചത് മദ്യലഹരിയിലാണെന്നാണ് പ്രാഥമിക നിഗമനം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial