പ്രാവ് വൈദ്യുതി ലൈനില്‍ കുടുങ്ങി; രക്ഷിക്കാന്‍ ശ്രമിച്ച ആറാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു

ബംഗളൂരു: വൈദ്യുതി കമ്പിയില്‍ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത്രണ്ടുവയസുകാന്‍ ഷോക്കേറ്റ് മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ രാമചന്ദ്രയാണ് മരിച്ചത്. കര്‍ണാടകയിലെ ചിത്രദുര്‍ഗജില്ലയിലെ ഹനുമാനപുരഗ്രാമത്തിലാണ് സംഭവം. പ്രാവ് ഷോക്കേറ്റ് പിടയുന്നത് കണ്ടതിനെ തുടര്‍ന്ന് അതിനെ രക്ഷിക്കാനായി കുട്ടി ഇലക്ട്രിക് പോസ്റ്റില്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ഷോക്കേറ്റ കുട്ടി തല്‍ക്ഷണം തന്നെ മരിച്ചു. ഷോക്കേറ്റതിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ തൂങ്ങികിടക്കുകയായിരുന്നു വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം അപകടത്തെ…

Read More

യുവതിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയി; കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു; പ്രതി പിടിയിൽ

പത്തനംതിട്ട: യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസിൽ പ്രതി പിടിയിൽ. തിരുവല്ല യമുനാനഗർ ദർശനഭവനം സ്റ്റോയി വർഗീസിനെയാണ് (30) കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആടിനെ മോഷ്ടിച്ചതിന് ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. കേസിലെ ഇയാളുടെ കൂട്ടാളി കല്ലൂപ്പാറ കടമാൻകുളം ചാമക്കുന്ന് കോളനിയിൽ ബസലേൽ സി.മാത്യുവിനെ (പ്രവീൺ-37) കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ജൂൺ മൂന്നിന് വൈകീട്ട് നാലിന് കടമാങ്കുളം ഹെൽത്ത് സെന്ററിന് സമീപം റോഡിൽനിന്ന് യുവതിയെ ബസലേലും സ്റ്റോയിയും ചേർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയെന്നാണ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ച കേസ്; 44 വയസുകാരന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും

തൃശൂര്‍: ചാലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വര്‍ഷം തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോടശേരി സ്വദേശി സുകുമാരനെ (44) ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ ശിക്ഷവിധിച്ചത്. 2019 നവംബര്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചാലക്കുടി പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ സുകുമാരനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന്…

Read More

വിവിധ തസ്തികകളിൽ ഒഴിവ്; പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു

ഉദ്യോഗാര്‍ത്ഥികളേ സ്വാഗതം ചെയ്ത് കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി). വിവിധ കാറ്റഗറിയിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ, ഇലക്ട്രീഷ്യൻ, അറ്റൻഡർ, കമ്പ്യൂട്ടർ ഓപറേറ്റർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കാറ്റഗറി നമ്പർ 188 മുതൽ 231/2024 വരെ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂലൈ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. തസ്തികകൾ ചുവടെ: ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് പ്രഫസർ-കാർഡിയോളജി, എൻഡോക്രിനോളജി (മെഡിക്കൽ വിദ്യാഭ്യാസം),…

Read More

സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗം; യുട്യൂബർ സന്തോഷ് വർക്കിക്ക് പൊലീസ് താക്കീത്

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഒരുപാട് രീതിയില്‍ സന്തോഷ് വര്‍ക്കി തന്നെ കുറെയേറെ കഷ്ടപ്പെടുത്തിയെന്നും, തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞിരുന്നു. അഞ്ചാറ് വര്‍ഷമായി സന്തോഷ് തന്റെ പിന്നാലെയുണ്ടെന്നും മുപ്പതോളം നമ്പറുകള്‍ താന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ മേനന്‍ വെളിപ്പെടുത്തിയിരുന്നു….

Read More

എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം;ഫോറൻസിക്,വിരലടയാള വിദഗ്ദരെത്തി,അന്വേഷണം ശക്തമാക്കി പൊലീസ്

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്‌ധൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാ൪ട്ടി പരിപാടികളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റമുട്ടലില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് സുഭാഷ് ചന്ദര്‍ ആണ് മരിച്ചത്. പൂഞ്ച് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറാനുള്ള ശ്രമം ചെറുക്കുന്നതിനിടെയായിരുന്നു പ്രത്യാക്രമണം. ഗുരുതരമായി പരിക്കേറ്റ സൈനികന്‍ പിന്നീട് ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സൈനികന്റെ മൃതദേഹം സൈന്യത്തിന് വിട്ടുനല്‍കി 24 മണിക്കൂറിനുള്ളില്‍ ജമ്മു മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കി. കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി…

Read More

വാങ്ങാനെന്ന വ്യാജേനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; തൃശൂരില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു; ഒരാള്‍ പിടിയില്‍

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളെ ആക്രമിച്ച് 630 ഗ്രാം സ്വര്‍ണം കവര്‍ന്നു. 40 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ സ്വര്‍ണം, സ്വര്‍ണം വാങ്ങാനെന്നെ വ്യാജേനേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. ആലുവ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് ഏല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി രജ്ഞിത്താണ് പിടിയിലായത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ആലുവയിലെ സ്വര്‍ണപ്പണിക്കാരായ ഷമീറിനെയും ബാസ്റ്റിനെയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ തിരുവനന്തപുരം സ്വദേശികളായ നാല്‍വര്‍ സംഘം തൃശൂര്‍ നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്…

Read More

വാങ്ങാനെന്ന വ്യാജേനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; തൃശൂരില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു; ഒരാള്‍ പിടിയില്‍

തൃശൂര്‍: സ്വര്‍ണാഭരണ നിര്‍മാണ തൊഴിലാളികളെ ആക്രമിച്ച് 630 ഗ്രാം സ്വര്‍ണം കവര്‍ന്നു. 40 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഈ സ്വര്‍ണം, സ്വര്‍ണം വാങ്ങാനെന്നെ വ്യാജേനേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. ആലുവ സ്വദേശികളാണ് ആക്രമണത്തിന് ഇരയായത്. അക്രമികളിലൊരാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് ഏല്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി രജ്ഞിത്താണ് പിടിയിലായത്. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. ആലുവയിലെ സ്വര്‍ണപ്പണിക്കാരായ ഷമീറിനെയും ബാസ്റ്റിനെയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെ തിരുവനന്തപുരം സ്വദേശികളായ നാല്‍വര്‍ സംഘം തൃശൂര്‍ നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്…

Read More

തലസ്ഥാനത്ത് ഹോട്ടലിൽ കയറി ഗുണ്ടാ ആക്രമണം; ഹാർഡ് ഡിസ്ക്കും പണവും മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ കയറി ഗുണ്ടകളുടെ ആക്രമണം. വഴുതക്കാട് പ്രവർത്തിക്കുന്ന കുട്ടനാടൻ പു‌ഞ്ചയെനന ഹോട്ടലിൽ ആണ് സംഘർഷം. സംഭവത്തിൽ മൂന്നുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീൻ, നിധിൻ, മനു എന്നിവർ ആണ് പിടിയിലായത്. ഹോട്ടലിൻറെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും പണവും അക്രമികൾ മോഷ്ടിച്ചുവെന്ന് ഉടമ പൊലീസിൽ പരാതി നൽകി. പാറ്റൂരിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിലെ പ്രതിയായ നിധിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഹോട്ടൽ പ്രവർത്തിക്കുന്ന ഇതേ കെട്ടിടത്തിൽ മറ്റൊരു ഹോട്ടൽ മാസങ്ങള്‍ക്ക് മുമ്പ് പ്രവർത്തിച്ചിരുന്നു. ഹോട്ടൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial