ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 19.94 കോടി രൂപയുമായി യുവതി മുങ്ങി; പണം തട്ടിയത് വ്യാജലോണുകളുണ്ടാക്കി

തൃശൂർ : ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. 2020 മെയ് മുതൽ സ്ഥാപനത്തിൽ…

Read More


വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

       വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വെച്ചൂര്‍ സ്വദേശി പി ബിപിന്‍ എന്നയാളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബിബിന്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെന്റീമീറ്റര്‍ മുതല്‍ 90 സെന്റീമീറ്റര്‍ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നല്‍കിയാണ്…

Read More

വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കി: ബസ് ഡ്രൈവറെ രണ്ട് മണിക്കൂർ നിർത്തി നിയമം പഠിപ്പിച്ച് ആർടിഒ

കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ​ഗതാ​ഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9 ന് ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്​ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത്…

Read More

ചിട്ടിക്കമ്പനിയിലെ പണവുമായി ഏജന്റ് മുങ്ങിയത് 20 കൊല്ലം മുൻപ്; ഒടുവിൽ തമിഴ്‌നാട്ടിൽ നിന്നും പോലീസ് പൊക്കി

കൊച്ചി: പള്ളുരുത്തിയിലെ അനധികൃത ചിട്ടിക്കമ്പനിയിൽ നിന്നും പണവുമായി മുങ്ങിയ കളക്ഷൻ ഏജന്റ് 20 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ. പള്ളൂരുത്തിയിൽ നിന്ന് നിരവധി പേരിൽ നിന്നും പിരിച്ച ചിട്ടി തുകയുമായി പ്രതി കടന്നുകളയുകയായിരുന്നു. തമിഴ്നാട് കൊടുമുടി സ്വദേശിയായ ശേഖർ എന്നയാളെയാണ് തമിഴ്നാട്ടിലെത്തി നീണ്ട നാളുകൾക്ക് ശേഷം പള്ളൂരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളൂരുത്തി ഭാഗത്ത് ഒരു അനധികൃത ചിട്ടിക്കമ്പനി സ്ഥാപനത്തിലെ കളക്ഷൻ ഏജന്‍റാറായി ജോലി ചെയ്യുകയായിരുന്നു ശേഖർ. നിരവധി പേരിൽ നിന്നും പിരിച്ചെടുത്ത പണവും, ചിട്ടി നടത്തിയിരുന്ന…

Read More

മരംമുറിക്കുന്നതിനിടെ ഷോക്കേറ്റു; തൊഴിലാളിയെ രക്ഷിച്ചത് കെഎസ്ഇബി ജീവനക്കാർ

വടക്കാഞ്ചേരി: മരം മുറിക്കുന്നതിനിടെ ഷോക്കേറ്റയാളെ കെഎസ്ഇബി ജീവനക്കാർ രക്ഷപ്പെടുത്തി. മംഗലം അമ്മാട്ടിക്കുളത്താണ് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കല്ലംപാറ വിജയനാണ് ഷോക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ വളപ്പിലെ മരത്തിന്റെ ശിഖിരങ്ങള്‍ വെട്ടി മുറിച്ചിടുന്നതിനിടയിലായിരുന്നു കൊമ്പ് 11 കെ.വി. ലൈനില്‍ തട്ടിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ഇബി വടക്കാഞ്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ പിടി ബിജു, വര്‍ക്കര്‍ സിസി സുധാകരന്‍ എന്നിവർ അപകടം കാണുകയും സബ്‌സ്റ്റേഷനില്‍ വിളിച്ചു ലൈന്‍ ഓഫാക്കാൻ നിർദേശം കൊടുക്കുകയായിരുന്നു. തുടർന്ന് ഉടന്‍ തന്നെ ലൈന്‍ ഓഫാക്കി. തക്ക…

Read More

ഹെല്‍മെറ്റ് ധരിക്കാത്തതിനാൽ പൊലീസ് പൊക്കി; പരിശോധനയിൽ അരയില്‍ ഒളിപ്പിച്ച കഞ്ചാവ് പൊക്കി; രണ്ട് യുവാക്കൾ പിടിയിൽ

മാനന്തവാടി: ഹെല്‍മെറ്റ് ധരിക്കാത്തതുമൂലം പൊലീസ് പൊക്കിയ യുവാക്കളെ കുടഞ്ഞപ്പോൾ കിട്ടിയത് കഞ്ചാവ്. സംഭവത്തിൽ രണ്ടുപേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇടവക സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ ജി ഗോകുല്‍ (21) തൃപ്പണിക്കര വീട്ടില്‍ ടി ജെ അ‌രുൺ (19) എന്നിവരെയാണ് പിടിയിലായത്. യുവാക്കളിൽ നിന്നും 604 ഗ്രാം കഞ്ചാവ് പിടികൂടി. മാനന്തവാടി ടൗണിലെ വള്ളിയൂര്‍ക്കാവ് റോഡ് ജങ്ഷനില്‍ വാഹന പരിശോധനക്കിടെ ബുധനാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ പിടിയിലാകുന്നത്. കൊയിലേരി ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക് കെ എല്‍ 78…

Read More

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വരുത്തി; സ്കൂൾ ബസ് തടഞ്ഞത് മണിക്കൂറുകളോളം; എംവിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലക്നൌ: സ്കൂൾ ബസ് തടഞ്ഞ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ റീജിയണൽ ഇൻസ്പെക്ടർ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂടിൽ വച്ചാണ് സംഭവം. വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വന്നതിനാലാണ് റീജിയണൽ ഇൻസ്പെക്ടർ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ നടപടി എടുത്തത്. ചൊവ്വാഴ്ചയാണ് ചിത്രകൂടിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസുകളാണ് എആർടിഒ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. ബസിന്റെ ഫിറ്റ്നെസ് കാലാവധി തീർന്നെന്ന് വിശദമാക്കിയായിരുന്നു മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നടപടി. പിടിച്ചെടുത്ത വാഹനം പത്ത് കിലോമീറ്ററോളം…

Read More

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; കൊല്ലത്ത് 8 വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലം : കുടുംബത്തോടൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് 8 വയസ്സുകാരന് ദാരുണാന്ത്യം. ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് ( 8) മരിച്ചത്. പിന്നാലെ വന്ന ബസ് ദേഹത്ത് കയറിയിറങ്ങിയാണ് അപകടമുണ്ടായത്.

Read More

ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രൻ വധക്കേസ്; സിപിഎമ്മുകാരായ 14 പ്രതികളും കുറ്റക്കാർ; ശിക്ഷ വിധിക്കുക ഈ മാസം 30ന്

കൊല്ലം: ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയമോഹൻ ഉൾപ്പെടെയുള്ള നാല് പ്രതികളെ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഈ മാസം 30 ന് പ്രതികൾക്കുള്ള ശിക്ഷ വിധിക്കും. അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തി 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. ഐഎൻടിയുസി ഏരൂർ മണ്ഡലം വൈസ് പ്രസിഡൻറായിരുന്ന രാമഭദ്രനെ…

Read More

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി; പിന്നാലെ പണം തട്ടാനും ശ്രമം; പൊലീസുകാരന് സസ്പെൻഷൻ

കണ്ണൂർ: സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പോലീസുകാരനെതിരെ നടപടി. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. കണ്ണൂർ കോട്ടയിലെത്തിയപ്പോഴായിരുന്നു സ്ത്രീയ്ക്കും പുരുഷനും ദുരനുഭവം ഉണ്ടായത്. സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാറാണ് സസ്പെൻ്റ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial