ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം എസ് സി കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എം എസ് സി (മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനി) കേരളത്തിലെ ആദ്യ യൂണിറ്റ് കൊച്ചിയില്‍ ആരംഭിക്കുന്നു. മന്ത്രി പി രാജീവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ ഐടി-ടെക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20,000 ചതുരശ്ര അടിയില്‍ ഇന്‍ഫോപാര്‍ക്ക് ഫേസ് 1ലുള്ള ലുലു സൈബര്‍ ടവറില്‍ സ്ഥലമേറ്റെടുത്തിരിക്കുന്നത്. 250 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ എത്രയും പെട്ടെന്ന് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് എം എസ് സി ഉദ്ദേശിക്കുന്നത്.സംസ്ഥാന വ്യവസായ നയത്തില്‍ സുപ്രധാന മേഖലയായി കേരളം…

Read More

തിയേറ്ററിൽവെച്ച് ‘രായന്‍’ മൊബൈലിൽ ഷൂട്ട്‌ ചെയ്തു; വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നയാള്‍ പിടിയിൽ

കൊച്ചി: തിയേറ്ററിൽ നിന്ന് സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജിനെ കാക്കനാട് സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഏരീസ് തിയേറ്ററിൽ വെച്ച് തമിഴ് ചിത്രം ‘രായന്‍’ മൊബൈലിൽ ഷൂട്ട്‌ ചെയ്യുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.ഇയാളുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗുരുവായൂർ അമ്പല നടയിൽ സിനിമ മൊബൈലിൽ പകർത്തിയത് ഇയാളാണെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി ജെബ് സ്റ്റീഫനെ കാക്കനാട് സൈബർ സ്റ്റേഷനിൽ…

Read More

പോലീസിനെ ഭയന്ന് ഓടയിൽ ഒളിച്ച് കള്ളൻ ;
ഓടയില്‍ നിന്ന് പുറത്തെത്തിക്കാന്‍ പൊലീസിന്റേയും ഫയര്‍ ഫോഴ്‌സിന്റേയും 4 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം

കായംകുളത്ത് പൊലീസിനെ വട്ടംചുറ്റിച്ച് മോഷ്ടാവ്. പൊലീസ് തിരഞ്ഞ് നടക്കുന്നത് അറിഞ്ഞ് ഓടയില്‍ ഒളിച്ച മോഷ്ടാവിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് മോഷ്ടാവ് ഒളിച്ചത്. കള്ളനെ പിടിക്കാന്‍ എത്തിയ പൊലീസിന് പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായത്. കായംകുളത്തെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇന്നലെ രാത്രി വ്യാപകമായി മോഷണ ശ്രമം നടത്തിയെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. പൊലീസ് അന്വേഷിച്ച് എത്തിയതോടെ മോഷ്ടാവ് ഓടയില്‍ ഒളിച്ചു. വിവരം ലഭിച്ചതിനെ…

Read More

മന്ത്രവാദത്തിന്റെ മറവിൽ ലഹരി കച്ചവടം; സുരേന്ദ്രന്റെ കസ്റ്റമേഴ്സ് വിദ്യാർത്ഥികളും യുവാക്കളും

തിരുവനന്തപുരം: മ​ന്ത്ര​വാ​ദ​ത്തി​ന്റെ മ​റ​വി​ൽ ല​ഹ​രി​ ക​ച്ച​വ​ടം ന​ട​ത്തി​യയാൾ പിടിയിലായി. തിരുവനന്തപുരം വ​ട്ട​പ്പാ​റ വേ​റ്റി​നാ​ട് മാ​തു​ശേ​രി​വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ(54) ആണ് അറസ്റ്റിലായത്. വേ​റ്റി​നാ​ട് ഇയാൾ സ്ഥാപിച്ച മ​ന്ത്ര​വാ​ദ​കേ​ന്ദ്രത്തിന്റെ മറവിലായിരുന്നു ലഹരി കച്ചവടം. വ​ട്ട​പ്പാ​റ, ക​ന്യാ​കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ൾ കു​ട്ടി​ക​ൾക്കും യു​വാ​ക്കൾക്കുമായിരുന്നു ഇയാൾ ലഹരിമരുന്നുകൾ വിറ്റിരുന്നത്. ഡാ​ൻസാ​ഫ് ടീ​മും വ​ട്ട​പ്പാ​റ പൊ​ലീ​സും ചേ​ർന്നാണ് സുരേന്ദ്രനെ പിടികൂടിയത്. വി​ദ്യാ​ർ​ഥി​ക​ൾക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​ വിവര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​താ​നും നാ​ളു​ക​ളാ​യി ഇയാൾ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തു​ട​ർന്ന് ക​ഴി​ഞ്ഞ ​ദി​വ​സം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​ള്ള…

Read More

ദമ്പതികൾ കാറിൽ തീകൊളുത്തി മരിച്ച സംഭവം; ജീവനൊടുക്കൻ കാരണം ലഹരിക്ക് അടിമയായ മകന്റെ പീഡനത്തിൽ മനംനൊന്ത്

പത്തനംതിട്ട: തിരുവല്ല വെങ്ങലിൽ പള്ളിക്കടുത്ത് ദമ്പതികൾ കാറിൽ തീകൊളുത്തി മരിച്ച സംഭവത്തിൽ മരണകാരണം സംബന്ധിച്ച നിർണായക സംഭവം പുറത്ത്. ഏകമകന്റെ ലഹരി ഉപയോഗിച്ച ശേഷമുള്ള പീഡനത്തിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പോലീസിന് കിട്ടി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്നിന് അടിമപ്പെട്ട മകൻ ജോർജി തോമസിന്റെ മാനസിക പീഡനത്തെ…

Read More

ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും

തൃശൂര്‍: തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയെ ചുംബിച്ചതായി പറയുന്നത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന്…

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

ആലുവ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നു. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ബസ് ഡ്രൈവര്‍ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Read More

ഷൂട്ടിങ്ങിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകനും സംഗീത് പ്രതാപിനും പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അർജുൻ അശോക് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ഇന്ന് പുലർച്ചെ 1.30ഓടെയാണ് കൊച്ചി എം.ജി റോഡിൽ അപകടമുണ്ടായത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാറോടിച്ചിരുന്നത്. പരിക്കുകൾ ഗുരുതരമല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം…

Read More

കിടപ്പുരോഗിയായ അച്ഛനെ മകന്‍ അടിച്ചുകൊന്നു; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത് കിടപ്പുരോഗിയായ അച്ഛനെ മകന്‍ അടിച്ചുകൊന്നു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടില്‍ എത്തിയ ശരത്ത് അച്ഛന്‍ ശശിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മര്‍ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്‌തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലര്‍ച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ്…

Read More

വിദ്യാർഥിനിയുടെ പേരിൽ വ്യാജ ഇൻസ്റ്റ അക്കൗണ്ട്; പണം തട്ടിയത് വീഡിയോ കോൾ ചെയ്യാമെന്ന് വാഗ്ദാനം നൽകി; പതിനെട്ടുകാരൻ പിടികൂടി പോലീസ്

തിരൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി വിദ്യാർഥിനിയുടെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു പണം തട്ടിയ യുവാവ് അറസ്റ്റിൽ. താനൂർ നന്നമ്പ്ര സ്വദേശിയാണ് തിരൂർ പോലീസിന്റെ പിടിയിലായത്. ഡിഗ്രി വിദ്യാർഥിയാണ് യുവാവ്. വിദ്യാർഥിനിയുടെ നിരവധി ചിത്രങ്ങൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, വിദ്യാർഥിനിയെന്ന് പേരിൽ പലരോടും ചാറ്റ് ചായ്ത് സൗഹൃദമുണ്ടാക്കിയതിന് ശേഷം വീഡിയോ കോൾ ചെയ്യാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടുകയായിരുന്നു. പരാതിക്കാരിയുടെ ചിത്രങ്ങൾ മറ്റൊരു അക്കൗണ്ടിൽ സ്ഥിരമായി വരുന്നത് കണ്ട് സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് വിദ്യാർഥിനി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial