സ്കൂളിലെത്താൻ അഞ്ചുമിനിറ്റ് വൈകി; മൂന്നാംക്ലാസ്സുകാരിയെ ഗെയ്റ്റിന് പുറത്ത് വെയിലത്ത് നിർത്തി ശിക്ഷിച്ചു; സ്കൂളിനെതിരെ പരാതി
പാലക്കാട്: സ്കൂളിൽ അഞ്ച് മിനിറ്റ് എത്താൻ വൈകിയ മൂന്നാം ക്ലാസുകാരിയെ ഗെയ്റ്റിന് വെളിയിൽ വെയിലത്ത് അരമണിക്കൂറോളം നിർത്തി ശിക്ഷിച്ചെന്ന് ആരോപിച്ച് സ്കൂളിനെതിരെ രക്ഷിതാവിന്റെ പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരു മാസം മുൻപാണ് സംഭവം. 8.20നാണ് ലയൺസ് സ്കൂളിൽ ക്ലാസ് തുടങ്ങുന്നത്. വിനോദിൻറെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകൾ അഞ്ച് മിനിറ്റ് വൈകിയാണ് സംഭവ ദിവസം സ്കൂളിലെത്തിയത്. ഗേറ്റ് അടച്ച സ്കൂൾ ജീവനക്കാർ ഇത് തുറന്നില്ല. അര മണിക്കൂറോളം കുട്ടിയെ ഗേറ്റിന് പുറത്ത് നിര്‍ത്തി. ഗേറ്റ്…

