ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; മൂന്നു വയോധികർ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മൂന്നുവയോധികർ അറസ്റ്റിൽ. തമിഴ്നാട്ടിലെ അരിയല്ലൂർ ജിലയിലാണ് സംഭവം. ജയങ്കൊണ്ടത്തിന് സമീപമുള്ള ഗ്രാമവാസികളായ രാജേന്ദ്രൻ (65), ചിന്നതമ്പി (70), പനീർശെൽവം (76) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ആറാം ക്ലാസുകാരിയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂൾ അവധിദിനത്തിൽ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് മൂവരുംചേർന്ന് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അമ്മ തിരിച്ചെത്തിയപ്പോൾ വീട്ടിൽ ചിലർ വന്നുപോയതായി കുട്ടി പറഞ്ഞു. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ജയങ്കൊണ്ടം മഹിളാപോലീസ് പോക്‌സോ നിയമപ്രകാരം…

Read More

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത് പ്രണയം നടിച്ച്; ചിത്രം പ്രചരിപ്പിച്ച 22 വയസുകാരന് എട്ട് വർഷം തടവ്

പറവൂര്‍: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചതിന് യുവാവിന് എട്ട് വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കല്‍ നിഖിലിന് (22) അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കും. പിഴ അടച്ചില്ലെങ്കില്‍ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി ടി.കെ. സുരേഷ് ഉത്തരവിട്ടു. 2021 മാര്‍ച്ചിലാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പ് വഴി…

Read More

കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാൻ

കൊല്ലം : കൊല്ലം കുന്നിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. ഒരു കാറും 6 ബൈക്കുമാണ് വാൻ ഇടിച്ച് തെറിപ്പിച്ചത്. കടയിലേക്ക് ഇടിച്ചുകയറിയാണ് പിക്കപ്പ് വാൻ നിന്നത്. അപകടത്തില്‍ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാറിന് ഉള്ളിലും ഡോറിന് സമീപത്തും ഉണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരം മാനവീയം വീഥിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായി. മാനവീയം വീഥിയില്‍ അമിത വേഗത്തിലെത്തിയ ബൈക്ക്…

Read More

ജീവനക്കാരൻ പഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയത് ലക്ഷങ്ങൾ; അറിഞ്ഞില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള: ഗ്രാമപഞ്ചായത്ത് അക്കൗണ്ടിൽ നിന്നും ജീവനക്കാരൻ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അനധികൃതമായി 11 ലക്ഷത്തിലേറെ രൂപ മാറ്റിയതായി കണ്ടെത്തൽ. ജോയിന്റ്‌ ഡയറക്ടറുടെ ഓഫീസിൽനിന്നുള്ള ജീവനക്കാർ നടത്തിയ പരിശോധനയിലാണ് തുക മാറ്റിയത് കണ്ടെത്തിയത്. കുമ്പള ഗ്രാമപ്പഞ്ചായത്തിലെ ജീവനക്കാരൻ എം.രമേശ് ആണ് 11,04,959 രൂപ വിവിധ ഘട്ടങ്ങളിലായി തന്റെ ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. ഇയാൾ നിരന്തരമായി ജോലിയിൽനിന്ന് മാറിനിന്നതിനാൽ സസ്പെൻഷനിലാണ്. 2023 സെപ്റ്റംബർ മുതൽ ഈ വർഷം മേയ് 16 വരേയുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ നടന്നത്. ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനാൽ സംഭവം…

Read More

ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ സിബിഐ കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ രാമഭദ്രൻ വധക്കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. കൊല്ലത്തെ സിപിഎം നേതാക്കൾ ഉൾപ്പെടെ പ്രതികളായുള്ള കേസിലാണ് സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജയമോഹൻ, മുൻ അഞ്ചൽ ഏര്യാ സെക്രട്ടറി പി.എസ്.സുമൻ, ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കർ എന്നിവരും, മുൻ മന്ത്രി മേഴ്സികുട്ടിയുടെ പേഴ്സണൽ സ്റ്റഫ് അംഗമായ മാർക്സണും ഈ കേസിൽ പ്രതികളാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കളിയാവർക്ക് പുറമേ ഗൂഢാലോചനയ്ക്കും,…

Read More

മണ്ണാർകാട്ടെ എഐവൈഎഫ് നേതാവായ സുഹൃത്ത് പലപ്പോഴായി വലിയ തുക കൈപ്പറ്റിയിരുന്നു; ഷാഹിനയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി ഭർത്താവ്

പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ ദുരൂഹത അകലുന്നില്ല. യുവതിയുടെ മരണത്തിന് പിന്നാലെ മണ്ണാർകാട്ടെ എഐവൈഎഫ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഭർത്താവ് സാദിഖ് രംഗത്തെത്തി. മണ്ണാർകാട്ടെ എഐവൈഎഫ് നേതാവ് സുരേഷ് കൈതചിറ ഷാഹിനയുടെ സുഹൃത്തായിരുന്നെന്നും ഈ സുഹൃത്ത് കാരണം ഷാഹിനയ്ക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടായി എന്നുമാണ് ഭർത്താവിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് സിപിഐ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിനയെ തിങ്കളാഴ്‌ രാവിലെയാണ്…

Read More

റാസല്‍ഖൈമയില്‍ വാഹനം കാത്തുനില്‍ക്കവേ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു

     റാസല്‍ഖൈമയില്‍ വാഹനം കാത്തുനില്‍ക്കവേ അബദ്ധത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനന്‍ ആണ് മരിച്ചത്. 28 വയസായിരുന്നു. റാസല്‍ഖൈമയില്‍ ഹോട്ടല്‍ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റില്‍ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിന് മുന്‍പില്‍ കാത്തുനില്‍ക്കുമ്പോഴാണ് അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് മൃതദേഹം റാസ്…

Read More

ബെംഗളൂരുവിൽ നിന്ന് വന്ന കാര്‍, ആദ്യ പരിശോധനയിൽ ഒന്നുമില്ല, വീണ്ടും നോക്കി, സ്റ്റിയറിങ്ങിന് താഴെ അറയിൽ എംഡിഎംഎ

           വയനാട് : ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ 204 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പ്രതികൾ എക്‌സൈസിന്റെ പിടിയിലായത്. കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്. വയനാട് സ്വദേശികളായ ഫൈസൽ റാസി കെഎം (32), അസനൂൽ ഷാദുലി(23), സോബിൻ കുര്യാക്കോസ്(23), എറണാകുളം സ്വദേശി മുഹമ്മദ് ബാവ പിഎ(22), മലപ്പുറം സ്വദേശി…

Read More

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറക്കാൻ സർക്കാർ തീരുമാനം; 60% വരെ നിരക്ക് കുറച്ചേക്കും

തിരുവനന്തപുരം:ഏറെപ്രതിഷേധങ്ങളുയര്‍ത്തിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതുപ്രകാരം 60 ശതമാനം വരെ നിരക്ക് കുറച്ചുകൊണ്ടുള്ള പരിഷ്‌കാരത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2023 ഏപ്രില്‍ ഒന്നി മുമ്പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ ഒന്നിന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച്…

Read More

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുത്; തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകീട്ട് മൂന്നുമണിക്ക് പുറത്തു വിടാനിരിക്കെയാണ് കോടതി ഉത്തരവ്. ഒരാഴ്ചത്തേക്കാണ് കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നിര്‍മ്മാതാവായ സജിമോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് അടുത്തമാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാണ് കോടതി നിര്‍ദേശം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial