ബിഹാറിൽ സൂര്യാതപമേറ്റ് മരിച്ചവരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും; 48 മണിക്കൂറിനുള്ളിൽ മരിച്ചത് 18 പേർ
പട്ന: ബിഹാറിൽ സൂര്യാതപമേറ്റ് മരിച്ചവരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും. 48 മണിക്കൂറിനുള്ളിൽ ബിഹാറിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. ഇതിൽ 8 പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവരെന്നാണ് വിവരം. ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന ബിഹാറിലെ 8 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിലുള്ളവരാണ് സൂര്യാതപമേറ്റ് മരിച്ചവർ. ബിഹാറിലെ രോഹ്താ ജില്ലയിൽ 11 പേരും ഭോജ്പൂരിൽ ആറ് പേരും ബക്സറിൽ ഒരാളും സൂര്യാതപമേറ്റ് മരിച്ചതായാണ് സംസ്ഥാന അവശ്യസേനാ സെന്റർ വിശദമാക്കുന്നത്. രോഹ്തായിൽ മരിച്ചവരിൽ 5 പേരും ഭോജ്പൂരിലെ 2 പേരും ബക്സറിലെ…

