നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവയ്പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു; യുവതി ആശുപത്രിയിൽ എത്തിയത് കിഡ്‌നി സ്റ്റോണിന് ചികിത്സ തേടി
തിരുവനന്തപുരം: കിഡ്നിസ്റ്റോണിന് ചികിത്സ തേടിയെത്തി കുത്തിവയ്‌പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ….

