ഓയൂരിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു

ഓയൂർ: വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചെറുവക്കൽ ഊതുങ്കൽ അഞ്ജനാഭവനിൽ അർച്ചന (14) ആണ് മരിച്ചത്. മൈലോട് ടിഇഎം എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയിൽ നിന്നു. മരുന്നു വാങ്ങി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ പുലർച്ചെ അസുഖം മൂർച്ചിച്ചതിനെത്തുടർന്നു ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു. അച്ഛൻ വിജയൻ. അമ്മ ശാന്തി. സഹോദരി അഞ്ജന. സംസ്കാരം നടത്തി

Read More

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസുകാരി മരിച്ചു

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റിൽ പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) ആണ് മരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലറ്റിൽ ജിഎം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read More

യുപിഎസ്‌സി ചെയർപേർസൺ മനോജ് സോണി രാജിവച്ചു; അഞ്ച് വർഷം കാലാവധി ശേഷിക്കെ രാജിവച്ചത് മോദിയുടെ വിശ്വസ്തൻ

ന്യൂഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയർപേർസൺ മനോജ് സോണി രാജി വച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാജിക്കത്ത് കൈമാറിയത്. കാലാവധി അവസാനിക്കാൻ അഞ്ച് വർഷം ശേഷിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തൻ രാജിവച്ചത്. പുതിയ യുപിഎസ്‌സി ചെയർപേർസൺനെ കേന്ദ്ര സർക്കാർ ഇത് വരെയും പ്രഖ്യാപിച്ചിട്ടില്ല. രാജിയുടെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്‌സി വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനിടെയാണ് രാജി. അതേസമയം, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് സർക്കാർ വൃത്തങ്ങൾ…

Read More

കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതോടെ അബോധാവസ്ഥയിലായി; നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോണിന് ചികിത്സ തേടിയ നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് അബോധാവസ്ഥയിലായത്. കൃഷ്ണ തങ്കപ്പൻറെ ഭർത്താവിൻറെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ പൊലീസ് കേസെടുത്തു. യുവതി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ…

Read More

കട്ടപ്പനയിൽ എട്ടുവയസ്സുകാരി മരിച്ച നിലയിൽ; ജാർഖണ്ഡ് ബാലികക്ക് മലേറിയ ബാധിച്ചിരുന്നതായി സംശയം

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയില്‍ ആനകുത്തിയില്‍ എട്ടുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബബിത കൗളിനെ മരിച്ച നിലയിൽ കണ്ടത്. ഇവിടെ ജോലി ചെയ്യുന്ന സഹോദരി ബഹമയ്ക്കൊപ്പം താമസിക്കാന്‍ നാലുദിവസം മുന്‍പാണ് കുട്ടി ആനകുത്തിയില്‍ എത്തിയത്. വ്യാഴാഴ്ച രാത്രിയില്‍ തോട്ടത്തിലെ പണിക്കുശേഷം ലയത്തിലെത്തിയ സഹോദരിയും സംഘവും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിക്ക് പനി ബാധിച്ചിരുന്നതായി സൂചനയുണ്ട്. കട്ടപ്പന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം തെളിവെടുത്തെങ്കിലും സംശയകരമായി ഒന്നും…

Read More

കോട്ടയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് തിരുവാതുക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കീഴ്മേൽ മറിഞ്ഞപകടം. ഓട്ടോയിൽ സഞ്ചരിച്ച യുവാവ് മരിച്ചു. വൈക്കം സ്വദേശി ഷഹബാസാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. തിരുവാതുക്കൽ ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി 11.15-നായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും റോഡിലേക്ക് തെറിച്ചു വീണു. കൺട്രോൾ റൂമിൽ നിന്ന് പോലീസെത്തിയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.

Read More

ഇന്നും ശക്തമായ മഴ; നാലിടത്ത് യെല്ലോ അലർ‌ട്ട്

തിരുവനനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍…

Read More

നാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഇന്നലെ; കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് ശ്വാംസമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത് എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല…

Read More

കാട്ടാക്കടയിൽ യുവാവും യുവതിയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവും യുവതിയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട കുരുതംകോട് പാലക്കലിൽ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടത്. റീജയെ കട്ടിലിൽ കഴുത്തിൽ മുറിവേറ്റ നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്. റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷൻ ഏജന്റായി ജോലി നോക്കി വരികയായിരുന്നു റീജ. റീജയെ…

Read More

യുവതിയുടെ നഗ്നച്ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതി പൊലീസ് പിടിയിൽ

വയനാട്: നഗ്നച്ചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് 10 ലക്ഷം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട്, കൈതപ്പൊയില്‍ ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്ക് (29) എന്ന യുവാവാണ് പിടിയിലായത്. വിദേശത്തായിരുന്ന യുവാവിനെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ നഗ്നച്ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ പിടികൂടി. കോഴിക്കോട്, കൈതപ്പൊയില്‍ ചീരത്തടത്തില്‍ വീട്ടില്‍ ആഷിക്കി നെയാണ് 17ന് മേപ്പാടി പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial