Headlines

രാമവർമപുരം കേരള പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫിസർ കമാൻഡന്റ് പ്രേമനെയാണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്തയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസ് ഓഫീസർ കമാൻഡന്റിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം കേട്ട ഉടനെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും പരാതി രേഖാമൂലം വാങ്ങുകയും…

Read More

സ്‌കൂട്ടറിന് പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമം; ഹോട്ടൽ ജീവനക്കാരി റോഡിൽ വീണ് മരിച്ചു

തിരുവനന്തപുരം: സ്‌കൂട്ടറിന്റെ പിറകിലിരുന്ന് കുട നിവർത്താൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി വീണ് മരിച്ചു. ഹോട്ടൽ ജീവനക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയായിരുന്നു സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴുള്ള കാറ്റില്‍ കുട പിന്നിലേക്ക് പാറിപ്പോവുകയും വാഹനത്തിന്റെ…

Read More

ഏഴുവയസുകാരിയ ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഓട്ടോയിൽ വച്ച് പീഡനത്തിനിരയാക്കി; 50 വയസുകാരന് 40 വർഷം തടവ്

പെരിന്തൽമണ്ണ: ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് ഏഴുവയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫ(50)യ്ക്കാണ് ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പെനിതൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജിന്റെ വിധിയിൽ പറയുന്നു. 2021 ജനുവരി 11നാണ് സംഭവം. മാലാപറമ്പിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി…

Read More

വിമാനത്താവളം വഴി സ്വർണക്കടത്ത്; ശശി തരൂർ എം.പിയുടെ പി.എയും കൂട്ടാളിയും പിടിയിൽ

ഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. 500 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി വരുന്ന വ്യക്തിയിൽ നിന്ന് സ്വർണ്ണം വാങ്ങാനെത്തിയയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു….

Read More

കനത്ത മഴയിൽ ഇൻഫോപാർക്കിൽ വെള്ളം കയറി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് കമ്പനികൾ

കൊച്ചി: കനത്ത മഴയെ തുടർന്ന് ഇൻഫോപാർക്കിൽ വെള്ളം കയറിയതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ബുധൻ വ്യാഴം ദിവസങ്ങളിൽ ഭൂരിഭാഗം കൊമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ശക്തമായ മഴയിൽ തുടർച്ചയായി വെള്ളം കയറിയതോടെ ജീവനക്കാർ കൂട്ടമായി അവധി എടുക്കുമെന്ന് പറഞ്ഞതോടെയാണ് വർക്ക് ഫ്രം ഹോം അനുവദിച്ചത്. കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി മഴ മാറി നിന്നതിനാൽവെള്ളക്കെട്ടുകൾ ഒഴിവായി. ശരാശരി 200 മി.മീ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തിൽ എറണാകുളത്ത് ലഭിച്ചത്….

Read More

വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; സിപിഐഎം ഏരിയാ സെക്രട്ടറിയെ പോലീസ് ചോദ്യം ചെയ്തു

ആലപ്പുഴ: കണ്ണൂരിലെ വ്യവസായിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ സിപിഐഎം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണനെ ചോദ്യം ചെയ്തു. കണ്ണൂർ സ്വദേശിയായ വ്യവസായി പി വി അഭിഷേകിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതിന്റെ വെളിച്ചത്തിലാണ് പോലീസിന്റെ ചോദ്യം ചെയ്യൽ. ഗുണ്ടകളും പരാതിക്കാരനും ഏരിയ സെക്രട്ടറിയും തമ്മിൽ ബന്ധപ്പെട്ടതിന്റെ വിവരണങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ മാസം 11നാണ് കണിച്ചുകുളങ്ങര ജങ്ങ്ഷനില്‍ വെച്ച് അഭിഷേകിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും കാര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്. അക്രമത്തിനിരയായ…

Read More

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം; യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാക്കളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനി രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 18 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ്…

Read More

മലപ്പുറത്ത് കൈക്കൂലി വാങ്ങവേ മുന്‍സിപ്പാലിറ്റി റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ റവന്യു ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ എംപി കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലായി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന നടപടികൾക്കായി 2000 രൂപ കൈക്കൂലിയാണ് ഇയാൾ ചോദിച്ച് വാങ്ങിയത്. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി പരിധിയിൽ പരാതിക്കാരന്റെ മകള്‍ വാങ്ങിയ വസ്തുവില്‍ ഉള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്ക് ഈ മാസം ഒന്‍പതാം തിയതി അപേക്ഷ സമർപ്പിച്ചിരുന്നു. പലവട്ടം ഓഫീസില്‍ ചെല്ലുമ്പോഴും ഉണ്ണികൃഷ്ണന്‍ തിരക്കാണെന്നും നാളെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഓഫീസില്‍ ചെന്നപ്പോള്‍ സ്ഥല പരിശോധനക്കായി…

Read More

മഴക്കെടുതിയില്‍ സംസ്ഥാനം; ഹരിപ്പാട് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

ആലപ്പുഴ: വെള്ളക്കെട്ടില്‍ വീണ് ഹരിപ്പാട് മുട്ടത്ത് വയോധികൻ മരിച്ചു. ചേപ്പാട് മുട്ടം പറത്തറയില്‍ ദിവാകരന്‍ (68) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മ‍ൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മഴക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. കനത്തമഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ജലയാശങ്ങളിൽ സർവീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ച് ജില്ലാ കലക്ടറുടേതാണ് ഉത്തരവിറക്കിയിരുന്നു. നിരോധനം കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസ്, ടൂറിസം, തദ്ദേശ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകി. ഹൗസ്…

Read More

മകൾക്ക് എതിരെ വരെ സൈബർ ആക്രമണം, രോഹിത് ശർമ്മയുടെ ഭാര്യ റിതിക ഫലസ്തീൻ പിന്തുണ പോസ്റ്റ് പിൻവലിച്ചു.

തെക്കൻ ഗാസ നഗരമായ റഫയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഫലസ്തീൻ പിന്തുണയുമായി രംഗത്ത് എത്തിയ രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്ദെക്ക് എതിരെ രൂക്ഷമായ സൈബർ ആക്രമണം. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിനു ആൾക്കാർ പങ്കുവെച്ച ‘ഓൾ ഐസ് ഓൺ റഫ’ എന്ന പോസ്റ്റർ റിതിക സജ്ദെയും പങ്കുവെച്ചിരുന്നു. എന്നാൽ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട റിതിക മണിക്കൂറുകൾക്കുള്ളിൽ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് സ്റ്റോറി ഡിലീറ്റ് ചെയ്യേണ്ടി വന്നു. തീവ്ര വലതുപക്ഷ അനുകൂലികളിൽ നിന്നാണ് സോഷ്യൽ മീഡിയയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial