Headlines

സാഹസിക രക്ഷാപ്രവര്‍ത്തകന്‍ കരിമ്പ ഷമീര്‍ അന്തരിച്ചു

കൂറ്റനാട് : സാഹസിക രക്ഷാപ്രവര്‍ത്തകന്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കരിമ്പ ഷമീര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം .ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വാഹനം ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു ഷമീര്‍.എന്നാല്‍ പിന്നീട് മരണം സംഭവിച്ചു. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യംപേടികൂടാതെ ഇറങ്ങി നിരവധി പേരെ രക്ഷിച്ച കരിമ്പ ഷമീര്‍ കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലുമുണ്ടായിരുന്നു. ആരും ഇറങ്ങിച്ചെല്ലാന്‍ ഭയക്കുന്ന ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും രക്ഷാ പ്രവര്‍ത്തനത്തിനായി ഓടിയെത്തുന്ന സാഹസികനായിരുന്നു കരിമ്പ ഷമീര്‍. ഡാമിലും…

Read More

ഇനി പി എസ് സി പ്രൊഫൈലില്‍ പ്രവേശിക്കാന്‍ ഒടിപിയും വേണം

പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒ ടി പിയും വേണം. ജൂലൈ ഒന്നുമുതലാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ യൂസര്‍ ഐ ഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നത് എന്നാല്‍ കൂടുതല്‍ സുരക്ഷക്കുവേണ്ടിയാണ് ഒ ടി പി കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ – മെയില്‍ എന്നിവയിലേക്കാണ് ഒ ടി പി ലഭിക്കുക.അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ എന്നിവ നിര്‍ബന്ധമായും പ്രൊഫൈലില്‍ അപ്‌ഡേറ്റ്…

Read More

കനത്ത മഴയിൽ ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കിൽ നിന്നും തെറിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രയ്ക്കിടയിൽ ബാക്ക് സീറ്റിൽ ഇരുന്ന യുവതി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വിഴിഞ്ഞം മുക്കോല സ്വദേശി സുശീല( 60) ആണ് മരിച്ചത്.കനത്ത മഴയെത്തുടർന്ന് ബൈക്ക് തെന്നി വീഴുകയായിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി. നിർത്താതെ…

Read More

സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട ശേഷം യുവാവ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി. അരകിലോമീറ്ററോളം മാറി വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്ന ഇയാളെ രക്ഷപ്പെടുത്തി.. സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: സുഹൃത്തിനോട് വീഡിയോ എടുക്കാൻ ആവശ്യപ്പെട്ട ശേഷം യുവാവ് പാലത്തിൽ നിന്ന് നദിയിലേക്ക് ചാടി. അരകിലോമീറ്ററോളം മാറി വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്ന ഇയാളെ രക്ഷപ്പെടുത്തി. കോന്നി തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ മാംകീഴിൽ വീട്ടിൽ ശോഭയുടെ മകൻ അഖിൽ എന്നു വിളിക്കുന്ന സുധി (19) ആണ് മുണ്ടോമൂഴി പാലത്തിൽ നിന്നും കല്ലാറിലേക്ക് ചാടിയത്.ബുധൻ വൈകിട്ട് മൂന്നിനാണ് സംഭവം. മഴ പെയ്തു കൊണ്ടിരിക്കുമ്പോഴാണ് സുധി ആറ്റിലേക്ക് ചാടിയത്. ഫയർ ഫോഴ്സ്, സ്‌കൂബ ടീം എന്നിവർ ഉൾപ്പെടെയുള്ള സംഘം തെരച്ചിൽ നടത്തുമ്പോഴാണ് അര…

Read More

കുളത്തിൽ കുളിക്കുന്നതിനിടെ മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു

മലപ്പുറം: കുളത്തിൽ കുളിക്കുന്നതിനിടെ മലപ്പുറത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. ചെട്ടിപ്പടി സ്വദേശി പുഴക്കലകത്ത് സൈദലവിയുടെ മകൻ ഷാൻ (15) ആണ് മരിച്ചത്. വേങ്ങര കിളനക്കോട്ടെ ഏക്കർ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. പ്രദേശവാസികളും ഫയർ ഫോഴ്സുമടക്കം എത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ഷാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Read More

ഈ വർഷം മുതൽ കെഎസ്ആര്‍ടിസി വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഈ അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനിലേക്ക് മാറുന്നു. നേരാത്തെ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കിയിരുന്നത്. ഇതിൽ വരുന്ന തിരക്കും കാലതാമസവും ഒഴിവാക്കാനാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റിയത്. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍…

Read More

പ്രായപൂർത്തിയാവാത്ത മകളെ മൂന്നുവർഷം ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിയ്ക്ക് ഇരട്ടജീവപര്യന്തവും 38 വര്‍ഷം കഠിനതടവും

പെരിന്തല്‍മണ്ണ: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച പിതാവിന് ഇരട്ട ജീവപര്യന്തവും 38 വര്‍ഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. 42 വയസുകാരനായ പിതാവ് മൂന്നു വർഷത്തോളാമാണ് പതിനാലുകാരിയായ മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയത്. 2020 മുതല്‍ മൂന്നുവര്‍ഷത്തോളം പലതവണ കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്. ജീവപര്യന്തം തടവിന് മുന്‍പേ പ്രതി മറ്റ് തടവുശിക്ഷകള്‍ അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നാല്‍ പ്രതിയുടെ ജീവിതാവസാനം…

Read More

ടിവി കാണിക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; 61 കാരൻ പിടിയിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. പാലോട് ലക്ഷംവീട് കോളനിയിൽ തുളസി(61)യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത കടയിൽ സാധനം വാങ്ങാനായി പോയ കുട്ടിയെ ടിവി കാണിക്കാൻ എന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് കയറ്റിയാണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ അന്വേഷിച്ചപ്പോണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. ഇതോടെ രക്ഷകർത്താക്കൾ പാലോട് പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ…

Read More

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതര്‍;

തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. തൃശൂര്‍ പേരാമംഗലത്ത് കെഎസ്ആര്‍ടിസി ബസിലാണ് മലപ്പുറം തിരുനാവായ സ്വദേശിനിയായ യുവതി പ്രസവിച്ചത്. ഡോക്ടറും നഴ്‌സും ബസില്‍ കയറി പ്രസവം എടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോകുകയായിരുന്നു ബസ്. പേരാമംഗലം പൊലിസ് സ്റ്റേഷന് സമീപത്ത് ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ബസ് ഡ്രൈവര്‍ തൊട്ടടുത്ത അമല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറും നഴ്‌സും ബസില്‍…

Read More

കോവളത്ത് കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് കിലോക്കണക്കിന് കഞ്ചാവ്; കാര്‍ ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കോവളത്ത് നിന്നും പിടിച്ചെടുത്തത് കിലോക്കണക്കിന് കഞ്ചാവ്. കാറിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ കാര്‍ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടികൂടിയത്. കാറില്‍ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് രഹസ്യഅറ നിര്‍മിച്ച് ഇതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial